വളാഞ്ചേരി:ഖുർആൻ സംസാരിക്കുന്നത് മനുഷ്യനോടാണെന്നും മനുഷ്യനെ സംസ്‌കാര ചിത്തനാക്കുക എന്നതാണ് വിശുദ്ധ ഖുർആന്റെ ദൗത്യമെന്നും മാറ്റത്തിന്റെ ചാലകശക്തിയായ ഖുർആനിലേക്ക് തിരിച്ചു നടക്കാൻ വിശ്വാസി സമൂഹം തയ്യാറാവണമെന്നും ജമാത്തത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. 'ഖുർആൻ തന്നെയാണ് ജീവിതം' എന്ന പ്രമേയവുമായി ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനങ്ങളുടെ ജില്ലാ തല പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുർആൻ പഠിക്കാൻ മുസ്ലിംകൾ മുന്നോട്ടു വരണമെന്നും വേദഗ്രന്ഥത്തിന്റെ മാർഗ ദർശനങ്ങൾക്കനുസരിച്ച് ജീവിതത്തെ മാറ്റിപ്പണിയുവാൻ ശ്രമിക്കുമ്പോഴാണ് റമദാൻ അർഥവത്താകുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുർആനിന്റെ വെളിച്ചം കൊണ്ട് സമൂഹത്തിലെ അന്ധകാരത്തെ ദീപ്തമാക്കാൻ കഴിയണം.

വളാഞ്ചേരി നധാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എം.സി. നസീർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.പി അബ്ദുറഹ്മാൻ ,തർബിയ്യ വകുപ്പ് നാസിം പി.അബ്ലുറഹ്മാൻ, ജില്ലാ സെക്രട്ടറി സി.എച്ച് ബഷീർ എന്നിവർ സംസാരിച്ചു.നാസർ ചെറുകര ഖുർആൻ ദർസ് നടത്തി . ഹബീബ് ജഹാൻ സ്വാഗതവും ഷാഫി ഇരിമ്പിളിയം നന്ദിയും പറഞ്ഞു