- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമി കേരള പൊതു സമ്മേളനം പാലക്കാട് സംഘടിപ്പിച്ചു
പാലക്കാട് : രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസവും സ്രാമാജ്യത്വവുമാണെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അമീർ മൗലാനാ ജലാലുദ്ദീൻ അൻസ്വാർ ഉമരി പറഞ്ഞു. 'സമകാലിക സാഹചര്യവും ഇസ്ലാമിക പ്രസ്ഥാനവും' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കേരള പാലക്കാട് വെച്ചു സംഘടിപ്പിക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജീവിക്കുവാനുള്ള സ്വാതന്ത്രമാണ് എറ്റവും വലിയ മനുഷ്യാവകാശം ഏത് രാജ്യത്ത് ജീവിക്കുന്ന മനുഷ്യനും സ്വതന്ത്രമായി ജീവിക്കുവാനുള്ള അവകാശമുണ്ട്. ഈ അവകാശത്തെയാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകുടം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. ദളിതുകൾക്കും .ന്യൂനപക്ഷ സമൂഹങ്ങൾക്കുമെതിരെ ഭീകരമായ സമീപനമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് നരേന്ദ്ര മോദി ഗവൺമെന്റിന്റെ ഈ സമീപനത്തെ ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി ശക്തമായി അപലപിക്കുന്നു. ഫലസ്തീനികൾക്ക് സ്വന്തം മാതൃരാജ്യത്ത് സ്വതന്ത്രമായി ജീവിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്ന ക്രൂര സമീപനമാണ് ഇസ്‌റാഈലും അമേരിക്കയും സ്വീകരിക്കുന്നത് ജറൂസലമില്ലാത്ത ഫലസ്തീനി നെ സ്
പാലക്കാട് : രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസവും സ്രാമാജ്യത്വവുമാണെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അമീർ മൗലാനാ ജലാലുദ്ദീൻ അൻസ്വാർ ഉമരി പറഞ്ഞു.
'സമകാലിക സാഹചര്യവും ഇസ്ലാമിക പ്രസ്ഥാനവും' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കേരള പാലക്കാട് വെച്ചു സംഘടിപ്പിക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജീവിക്കുവാനുള്ള സ്വാതന്ത്രമാണ് എറ്റവും വലിയ മനുഷ്യാവകാശം ഏത് രാജ്യത്ത് ജീവിക്കുന്ന മനുഷ്യനും സ്വതന്ത്രമായി ജീവിക്കുവാനുള്ള അവകാശമുണ്ട്. ഈ അവകാശത്തെയാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകുടം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. ദളിതുകൾക്കും .ന്യൂനപക്ഷ സമൂഹങ്ങൾക്കുമെതിരെ ഭീകരമായ സമീപനമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് നരേന്ദ്ര മോദി ഗവൺമെന്റിന്റെ ഈ സമീപനത്തെ ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി ശക്തമായി അപലപിക്കുന്നു.
ഫലസ്തീനികൾക്ക് സ്വന്തം മാതൃരാജ്യത്ത് സ്വതന്ത്രമായി ജീവിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്ന ക്രൂര സമീപനമാണ് ഇസ്‌റാഈലും അമേരിക്കയും സ്വീകരിക്കുന്നത് ജറൂസലമില്ലാത്ത ഫലസ്തീനി നെ സ്വപ്നം കാണുക പോലും സാധ്യമല്ല. തീർച്ചയായും ഫലസ്തീൻ സ്വാതന്ത്രനേടുക തന്നെ ചെയ്യും. ഏതു ജാതിയിൽ പെട്ട മനുഷ്യനും ഏതു രാജ്യത്ത് ജീവിക്കുന്ന മനുഷ്യനും സ്വതന്ത്രമായ) ജീവിക്കുവാനുള്ള അവകാശം നൽകലാണ് മനുഷ്യാവകാശം.
ആണിനും പെണ്ണിനും ഒരു പോലെ ജീവിക്കുവാനുള്ള അവകാശം നൽകുന്ന മതമാണ് ഇസ് ലാം സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ഏറ്റവും പുരോഗമനപരമായ സമീപനം സ്വീകരിക്കുന്ന പ്രസ്ഥാന മാണ് ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി. ജന്മ മഹത്വത്തേയും സാമ്പത്തിക മഹത്വത്തേയും ഇസ്ലാം അംഗീകരിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തേയും മനുഷ്യ സമത്വത്തേയും ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ് ലാമി എന്നു അദ്ദേഹം പറഞ്ഞു.
ദേശിയ ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഹമ്മദ് സലീം, അസി. അമീരുമാരായ ടി ആരിഫലി, മൗലാനാ നുസ്‌റത് അലി, സംസ്ഥാന അസി. അമീർ മുജീബ് റഹ്മാൻ, യൂസഫ് ഉമരി, വി എം. സാഫിർ, ബഷീർ വല്ലപ്പുഴ എന്നിവർ സംസാരിച്ചു.സംസ്ഥാന അമീർ എം ഐ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ്വി സ്വാഗതവും, നൗഷാദ് മുഹിയുദ്ധീൻ നന്ദിയും പറഞ്ഞു.