- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രചനാത്മകമായി പ്രവർത്തിക്കുന്ന സംഘമാവുക:എം.ഐ. അബ്ദുൽ അസീസ്
നിലമ്പൂർ: രചനാത്മകമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് മാത്രമേ രാജ്യത്ത് നിലനിലക്കാൻ അർഹതയുള്ളൂവെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. 'സത്യത്തിന്റെ ജീവിതസാക്ഷ്യമാവുക' എന്ന വിഷയത്തിൽ ഡിസംബർ-ജനുവരി കാലയളവിൽ ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാസമിതി 30 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിജീവിതത്തിലെ ധാർമിക കരുത്ത്, കുടുംബജീവിതത്തിലെ മൂല്യങ്ങൾ, നീതി, സമത്വം എന്നിവ ക്ഷേമരാഷ്ട്രത്തിലേക്കുള്ള വഴികളാണ്. അതിന്നായി സത്യത്തിന്റെയും ധർമത്തിന്റെയും മാർഗത്തിൽ മുന്നോട്ടുപോകുന്ന മാതൃകാസമൂഹം സൃഷ്ടിക്കപ്പെടണം, അമീർ ഉണർത്തി. ജമാഅത്തെ ഇസ്്ലാമി ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹബീബ് ജഹാൻ, ഓർഗനൈസിങ് സെക്രട്ടറിമാരായ സലീം മമ്പാട്, അലി കാരക്കാപറമ്പ് എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് കെ.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
നിലമ്പൂർ: രചനാത്മകമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് മാത്രമേ രാജ്യത്ത് നിലനിലക്കാൻ അർഹതയുള്ളൂവെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. 'സത്യത്തിന്റെ ജീവിതസാക്ഷ്യമാവുക' എന്ന വിഷയത്തിൽ ഡിസംബർ-ജനുവരി കാലയളവിൽ ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാസമിതി 30 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിജീവിതത്തിലെ ധാർമിക കരുത്ത്, കുടുംബജീവിതത്തിലെ മൂല്യങ്ങൾ, നീതി, സമത്വം എന്നിവ ക്ഷേമരാഷ്ട്രത്തിലേക്കുള്ള വഴികളാണ്. അതിന്നായി സത്യത്തിന്റെയും ധർമത്തിന്റെയും മാർഗത്തിൽ മുന്നോട്ടുപോകുന്ന മാതൃകാസമൂഹം സൃഷ്ടിക്കപ്പെടണം, അമീർ ഉണർത്തി.
ജമാഅത്തെ ഇസ്്ലാമി ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹബീബ് ജഹാൻ, ഓർഗനൈസിങ് സെക്രട്ടറിമാരായ സലീം മമ്പാട്, അലി കാരക്കാപറമ്പ് എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് കെ.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.