- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമി നേതാക്കൾ കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദർശിച്ചു
മണ്ണാർക്കാട്: മധുവിന്റെ കൊലപാതകത്തിലൂടെ കൊലചെയ്യപ്പെട്ടത് പൗരാവകാശവും മാനവികതയുമാണെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം നദ്വി. ആൾക്കൂട്ടത്തിന്റെ മർധനത്തിനിരയായി കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും ദയയും കൈമോശം വന്ന മലയാളി സമൂഹത്തിന്റെ സമകാലികാവസ്ഥയെയാണ് ഇത്തരം കൊലപാതകങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ആൾക്കൂട്ട കൊലപാതകം നമ്മുടെ ജില്ലയിൽ വിശിഷ്യാ ആദിവാസികൾക്കുനേരെ പിന്നാക്ക മേഖലയായ അട്ടപ്പാടിയിൽ ആവർത്തിച്ചു എന്നത് ആരോഗ്യമുള്ള ഒരു ജനാധിപത്യസമൂഹത്തിന് ചേരാത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ, മജീദ് തത്തമങ്കലം, എം.ദിൽഷാദലി, അബൂബിൻ മുഹമ്മദ്, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.
മണ്ണാർക്കാട്: മധുവിന്റെ കൊലപാതകത്തിലൂടെ കൊലചെയ്യപ്പെട്ടത് പൗരാവകാശവും മാനവികതയുമാണെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം നദ്വി. ആൾക്കൂട്ടത്തിന്റെ മർധനത്തിനിരയായി കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും ദയയും കൈമോശം വന്ന മലയാളി സമൂഹത്തിന്റെ സമകാലികാവസ്ഥയെയാണ് ഇത്തരം കൊലപാതകങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ആൾക്കൂട്ട കൊലപാതകം നമ്മുടെ ജില്ലയിൽ വിശിഷ്യാ ആദിവാസികൾക്കുനേരെ പിന്നാക്ക മേഖലയായ അട്ടപ്പാടിയിൽ ആവർത്തിച്ചു എന്നത് ആരോഗ്യമുള്ള ഒരു ജനാധിപത്യസമൂഹത്തിന് ചേരാത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ, മജീദ് തത്തമങ്കലം, എം.ദിൽഷാദലി, അബൂബിൻ മുഹമ്മദ്, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.