പാലക്കാട്: രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും തകർത്ത് വിഭാഗീയത സൃഷ്ടിച്ച് പൗരന്മാർക്കിടയിൽ അകലം സൃഷ്ടിക്കുന്ന സംഘ് പരിവാറിനെതിരെ മതനിരപേക്ഷ ഐക്യം ശക്തിപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.മുഹമ്മദലി പറഞ്ഞു.ജമാഅത്തെ ഇസ്ലാമി പാലക്കാട് - ഒലവക്കോട് ഏരിയാ കൺവെൻഷൻ പേഴുങ്കര ഓർഫനേജ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസഹിഷ്ണുതയും വിദ്വേഷവും പ്രചരിപ്പിച്ച് അസമാധാനം സൃഷ്ടിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്തുകൊണ്ടാണ് ഫാസിസം അധികാരത്തിലെത്തുന്നത്. കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനും പരസ്പര ഐക്യവും വിശ്വാസവും ദുർബലപ്പെടുത്താനുമുള്ള ഫാസിസ്റ്റുകളുടെ ഗൂഢനീക്കങ്ങളെ പരാജയപ്പെടുത്താൻ എല്ലാവരും ജാഗ്രത പാലിക്കണം.പ്രകോപനപരമായ നീക്കങ്ങളെ അവധാനതയോടെയും സമചിത്തതയോടെയും നേരിടാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജമാഅത്തെ ഇസ്ലാമി പാലക്കാട് ഏരിയ പ്രസിഡന്റ് അബ്ദുഷുക്കൂർ അധ്യക്ഷത വഹിച്ചു

ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന സമിതി അംഗം സഫിയ ഷാറാഫിയ്യ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി നൗഷാദ് മുഹിയുദ്ധീൻ, ജമാഅത്തെ ഇസ്ലാമി വനിതാ ജില്ല പ്രസിഡന്റ് സഫിയ അടിമാലി, ബഷീർ പുതുക്കോട്, റഹീമ പതിരിപ്പാല, പി.എച്. മുഹമ്മദ്, കളത്തിൽ ഫാറൂഖ്, അബ്ദുസ്സലാം, കെ. എം. അലി, നഫീസ സലാം, സക്കീന ബാനു, ഹസനുൽ ബന്ന, സി.എസ്. സകീർ, ഷഫീഖ് അജ്മൽ, നൗഷാദ് മൂലോട്, സി.എം. റഫീഅ, ശബ്‌നാസ്, സുൽഫിക്കർ, സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.