മാഡിസൺ: ജമൈക്കൻ വംശജനായ സംഗീതജ്ഞൻ പാട്രിക് ബെഡ്!ലിന് (46) ക!ഞ്ചാവ് കൈവശം വച്ചതിന് എട്ടു വർഷം ജയിൽ ശിക്ഷ. പരോൾ നിഷേധിച്ചു. ഒക്ടോബർ 7ന് മാഡിസൺ കൗണ്ടി സർക്യൂട്ട് ജഡ്ജ് വില്യം ചാപ്പ്മാനാണു ശിക്ഷ വിധിച്ചത്. കഞ്ചാവ് കടത്തിക്കൊണ്ടുപോയതിന് ജൂലൈയിൽ ഇയാൾ കുറ്റക്കാരനെന്ന് ജൂറി വിധിച്ചിരുന്നു.

2017ൽ ഇയാൾ ഓടിച്ചിരുന്ന വാഹനം മാഡിസൺ കൗണ്ടി ഡെപ്യൂട്ടി പരിശോധിച്ചപ്പോൾ 289 പൗണ്ട് കഞ്ചാവ് കണ്ടെത്തിരുന്നു. മെഡിക്കൽ മാരിജുവാന നിയമവിധേയമായി ഒറിഗണിൽ നിന്നാണു വാങ്ങിയതെന്നും ശരീരത്തിലെ പേശി വേദനയ്ക്കാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും പാട്രിക് വാദിച്ചു. ബ്ളാക്ക് ഫയർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സംഗീതജ്ഞൻ അനധികൃതമായി കഞ്ചാവ് കടത്തിക്കൊണ്ടുപെയെന്നാണ് ഇയാൾക്കെതിരായ കേസ്.
96575584

ഒഹായോവിലുള്ള 8 വയസായ മകനെ സന്ദർശിച്ചു മിസിസിപ്പിയിലൂടെ വരുന്നവഴിയായിരുന്നു അറസ്റ്റ്. വിധി പ്രസ്താവിക്കുന്നതിനു മുൻപ് ജ!ഡ്ജി ചാപ്പമനോടു തന്റെ മകനെ ജയിലിലടക്കരുതെന്ന് പാട്രിക്കിന്റെ മാതാവ് കരഞ്ഞു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.