പീഡന പരാതിയുമായി പ്രതിപക്ഷം പൊലീസ് സ്റ്റേഷനിലേക്ക്; നിയമസഭയിലെ കൈയാങ്കളിയിൽ ശിവദാസൻനായരെ കുടുക്കാൻ ഉറച്ച് ജമീലാ പ്രകാശം; എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം
തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയ്ക്കുള്ളിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അഞ്ച് പ്രതിപക്ഷ വനിതാ എംഎൽഎ.മാർ പൊലീസിൽ പരാതി നൽകും. അഞ്ച് പേരും വെവ്വേറെയായാണ് പരാതി നൽകുക. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടും. സ്പീക്കറിൽ നിന്ന് നീതി ലഭിക്കില്ലെന്ന ഉറപ്പായ സാഹചര്യത്തിലാണ് പൊലീസിന് പരാതി നൽകുന്നതെന്ന് എം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയ്ക്കുള്ളിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അഞ്ച് പ്രതിപക്ഷ വനിതാ എംഎൽഎ.മാർ പൊലീസിൽ പരാതി നൽകും. അഞ്ച് പേരും വെവ്വേറെയായാണ് പരാതി നൽകുക. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടും.
സ്പീക്കറിൽ നിന്ന് നീതി ലഭിക്കില്ലെന്ന ഉറപ്പായ സാഹചര്യത്തിലാണ് പൊലീസിന് പരാതി നൽകുന്നതെന്ന് എംഎൽഎ മാർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വനിതാ കമ്മീഷനേയും സമീപിക്കും. വനിതാ എംഎൽഎ.മാർ മാർച്ച് 13ന് നൽകിയ പരാതികൾ അടിയന്തരമായി പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ എൻ.ശക്തന് കത്തുനൽകിയിരുന്നു. ഈ കത്തിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.
നിയമസഭ ചേരുന്നതിന് മുമ്പാണ് പീഡനം നടന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതുകൊണ്ട് തന്നെ വിഷയം പൊലീസിന് പരിഗണിക്കാം. ആരോപണം തെളിയിക്കാൻ വേണ്ട പ്രാഥമിക തെളിവുകളും നൽകി. ശിവദാസൻ നായർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കാനാണ് നീക്കം. സ്ത്രീപീഡനക്കേസായതിനാൽ ശിവദാസൻ നായരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കിയെടുക്കാനാണ് നീക്കം. എന്നാൽ സ്പീക്കറുടെ അധികാര പരിധിയിലാണ് നിയമസഭ. അതുകൊണ്ട് തന്നെ പൊലീസിന് കേസെടുക്കാൻ കഴിയില്ലെന്നാണ് ഭരണപക്ഷത്തിന്റെ വാദം.
നിയമസഭയുടെ വീഡിയോഫോട്ടോ ദൃശ്യങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഈ ആക്രമണം സംബന്ധിച്ച പരാതി, സംഭവം നടന്ന മാർച്ച് 13നുതന്നെ ജമീലാ പ്രകാശം സ്പീക്കർക്ക് രേഖാമൂലം നൽകിയിരുന്നു. എന്നാൽ, വൈശാഖ് കേസിലും ലളിതകുമാരി കേസിലുമുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയമപരമായി അന്നുതന്നെ പൊലീസിന് കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കർ ഇതുവരെ പൊലീസിന് അയച്ചുകൊടുക്കാൻ തയ്യാറായിട്ടില്ലെന്നും ഇത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടാണെന്നുമാണ് വി എസ്. ആരോപിച്ചത്.
നിയമസഭയിൽ ബജറ്റ് അവതരണത്തിനെതിരെ പ്രതിഷേധിച്ച വനിതാ എംഎൽഎ.മാരോട് ഭരണകക്ഷിയിലെ പുരുഷ എംഎൽഎ.മാർ അപമര്യാദയായി പെരുമാറിയെന്ന് ദേശീയ വനിതാകമ്മീഷനുമുമ്പാകെ സിപിഐ(എം). വനിതാ എംപി.മാരുടെ പരാതി നൽകിയിട്ടുണ്ട്. പി.കെ. ശ്രീമതി, ടി.എൻ. സീമ എന്നിവരാണ് വ്യാഴാഴ്ച കേരളത്തിലെ സംഭവവികാസങ്ങളിൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയത്.