ദമ്മാം: കടയിലെ മെയ്ൻ ്‌സിച്ച് ഓഫാക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി മരിച്ചു. സൗദി അറേബ്യയിലെ അബ്‌ഖൈഖ് ഫദലിയയിൽ സൂപ്പർമാർക്കറ്റ് നടത്തിവന്ന കൊല്ലം ജില്ലയിലെ അഞ്ചൽ പനംപട്ട സ്വദേശി പരപ്പാടിയിൽ വീട്ടിൽ ജെയിംസ് ജോൺ (55) ആണ് മരിച്ചത്.

ആരാംകോയുടെ സൈറ്റിൽ മിനി സൂപ്പർ മാർക്കറ്റ് നടത്തിവരുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി കടയടച്ച് താമസ സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ കടയോട് ചേർന്നുള്ള മെയിൻ സ്വിച്ച് ഓഫാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

ഷീല ജെയിംസ് ആണ് ഭാര്യ. ശിൽപ്പ, ആതിര എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.