- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്: ജയിംസ് കൂടൽ മെമ്പർഷിപ് ക്യാമ്പയിൻ ചീഫ് കോർഡിനേറ്റർ
ഹൂസ്റ്റൺ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ് ക്യാമ്പയിൻ ടെക്‌സാസ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിങ് ഗിൽസിയാൻ അറിയിച്ചു . വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കൂടൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഒവർസീസ് കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ , ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ഇപ്പോൾ അദ്ദേഹം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ,പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി യുടെ നിയന്ത്രണത്തിലുള്ള കെ .കരുണാകരൻ മെമോറിയൽ പാലിയേറ്റീവ് സെന്റർ ഡയറക്ട്ർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു . സാം പിട്രോഡ ചെയർമാനായും ജോർജ് എബ്രഹാം വൈസ് ചെയര്മാനായുള്ള എ ഐ സി സി യുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനം ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ
ഹൂസ്റ്റൺ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ് ക്യാമ്പയിൻ ടെക്‌സാസ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിങ് ഗിൽസിയാൻ അറിയിച്ചു .
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കൂടൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഒവർസീസ് കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ , ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ഇപ്പോൾ അദ്ദേഹം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ,പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി യുടെ നിയന്ത്രണത്തിലുള്ള കെ .കരുണാകരൻ മെമോറിയൽ പാലിയേറ്റീവ് സെന്റർ ഡയറക്ട്ർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു .
സാം പിട്രോഡ ചെയർമാനായും ജോർജ് എബ്രഹാം വൈസ് ചെയര്മാനായുള്ള എ ഐ സി സി യുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനം ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിൽ മെമ്പർ ഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചതായി മൊഹിന്ദർ സിങ് പറഞ്ഞു .
ഇന്ത്യൻ ഓവർഗീസ് കോൺഗ്രിസിനെ കൂടുതൽ അംഗത്വം എടുത്തു ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വിദേശ ഇന്ത്യകാരുടെയും കർത്തവ്യമാണെന്നും കേന്ദ്ര സർക്കാരിന്റെ പോളിസികളും നയങ്ങളും ജനങ്ങളുടെ ഇടയിൽ അപ്രീതി സമ്പാദിച്ചുകഴിഞ്ഞുവെന്നും തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, ഇത്യാദി മേഖലകളിലെ പ്രശ്‌നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് എപ്പോഴും എല്ലാവരേയും ഉൾക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം ആണെന്നും പാർലമെന്റ് ഇലക്ഷൻ മാസങ്ങൾക്കകം നടക്കുന്നതുകൊണ്ട് ഈ സമയം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നു ജെയിംസ് കൂടൽ പറഞ്ഞു . വിദേശ ഭാരതീയർ കോൺഗ്രസിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരുന്നതിന് ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും കോൺഗ്രസിന്റെ ആദർശങ്ങളായ സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം ആദിയായവ വീണ്ടെടുക്കാൻ വീണ്ടും കോൺഗ്രസ് ഭരണത്തിലേക്ക് വരേണ്ടത് ജനാധിപത്യ വിശ്വാസികളായ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മെമ്പർഷിപ് വിതരണം നിഷ്പക്ഷവും നീതിപൂർവവുമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഉടൻ ആരംഭിക്കുമെന്നും മെമ്പർഷിപ്പ് വിതരണത്തിന്റെ ടെക്‌സാസ് സംസ്ഥാനതല ഉദ്ഘാടനം ഹ്യുസ്റ്റണിൽ ഉടൻ നടത്തുമെന്നും കൂടൽ അറിയിച്ചു.
എല്ലാ കോൺഗ്രസ് അനുഭാവികളും 100 ഡോളർ നൽകി ആയുഷ്‌ക്കാല അംഗത്വം എടുത്തു ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കുടുതൽ വിവരങ്ങൾക്ക് 914 987 1101 നമ്പറിലോ koodaljames@gmail com ലോ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട് : ജീമോൻ റാന്നി