- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ തല്ലിയാൽ കുടുങ്ങും; ഇനി ഒരു കാരണം പറഞ്ഞും കുട്ടികളെ ശിക്ഷിക്കാൻ പാടില്ല; കുട്ടികളെ തല്ലുന്നവർക്കെതിരേ കടുത്ത നടപടികളുമായി ആരോഗ്യമന്ത്രി ജയിംസ് റീലി
ഡബ്ലിൻ: ഇനി എന്തു കാരണം പറഞ്ഞും കുട്ടികളെ തൊടാൻ പാടില്ല. മതിയായ കാരണമുണ്ടെങ്കിൽ കുട്ടികളെ തല്ലാം എന്നുള്ള നിയമം എടുത്തുകളഞ്ഞ് കുട്ടികളെ തല്ലുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യമന്ത്രി ഡോ. ജയിംസ് റീലി. ഇനി മാതാപിതാക്കളാകട്ടെ, ചൈൽഡ് കെയറർമാരാകട്ടെ ആരായാലും കുട്ടികളെ തൊട്ടാൽ വിവരമറിയും. മതിയായ കാരണമുണ
ഡബ്ലിൻ: ഇനി എന്തു കാരണം പറഞ്ഞും കുട്ടികളെ തൊടാൻ പാടില്ല. മതിയായ കാരണമുണ്ടെങ്കിൽ കുട്ടികളെ തല്ലാം എന്നുള്ള നിയമം എടുത്തുകളഞ്ഞ് കുട്ടികളെ തല്ലുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യമന്ത്രി ഡോ. ജയിംസ് റീലി. ഇനി മാതാപിതാക്കളാകട്ടെ, ചൈൽഡ് കെയറർമാരാകട്ടെ ആരായാലും കുട്ടികളെ തൊട്ടാൽ വിവരമറിയും.
മതിയായ കാരണമുണ്ടെങ്കിൽ കുട്ടികളെ ശിക്ഷിക്കാം എന്നുള്ള നിയമമാണ് ഡോ. ജയിംസ് റീലി എടുത്തുകളയാൻ ഒരുങ്ങുന്നത്. എന്നാൽ കുട്ടികളെ തല്ലുന്നവർക്കെതിരേ എന്തൊക്കെ ശിക്ഷാനടപടികൾ സ്വീകരിക്കും എന്നതിനെ കുറിച്ച് ഇതുവരെ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ഫലത്തിൽ ഏതുകാരണത്താലും കുട്ടികളെ തല്ലുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതു പോലെ തന്നെയായിരിക്കും പുതിയ നിയമവും. ഇതു സംബന്ധിച്ചുള്ള കാബിനറ്റ് അപ്രൂവൽ ഈയാഴ്ച തന്നെ തേടാനാണ് ഡോ. ജയിംസ് റീലി ഉദ്ദേശിക്കുന്നത്.
കുട്ടികളെ ശിക്ഷിക്കുന്നതിന് അയർലണ്ടിൽ വിലക്കില്ലാത്തിനാൽ ഇവിടെ കുട്ടികളുടെ അവകാശ ലംഘനമാണ് നടക്കുന്നതെന്ന് ഈ വർഷം ആദ്യം ഒരു യൂറോപ്യൻ കൗൺസിലിൽ പരാമർശമുണ്ടായിരുന്നു. അതിനെ തുടർന്നാണ് ഇതു സംബന്ധിച്ച് പുനർചിന്തനത്തിന് ഡോ. ജയിംസ് റീലി ഒരുങ്ങുന്നത്. അയർലണ്ട് ഒഴികെ മറ്റ് ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും കുട്ടികളെ തല്ലുന്നത് വിലക്കിയിട്ടുണ്ട്.
കുട്ടികളുടെ മേൽ ശിക്ഷാനടപടികൾ സ്വീകരിക്കാൻ മാതാപിതാക്കൾക്ക് അവകാശം നൽകുന്ന നിയമമാണ് അയർലണ്ടിൽ നിലവിലുള്ളത്. കുട്ടികളെ തല്ലാൻ പാടില്ലെന്നു വ്യക്തമാക്കുന്ന പുതിയ നിയമം രാജ്യത്ത് ഉടനെ നിർമ്മിക്കുന്നില്ലെങ്കിലും കുട്ടികളെ ശിക്ഷിക്കുന്നതിൽ നിന്ന് മാതാപിതാക്കളേയും മറ്റും വിലക്കുന്ന തരത്തിൽ തന്നെയായിരിക്കും ആരോഗ്യമന്ത്രി നടപടിക്കൊരുങ്ങുന്നത്.