- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം ഒന്നര വർഷത്തിനുശേഷം പുനഃസ്ഥാപിച്ചു; ട്വിറ്ററിലൂടെ വിവരം അറിയിച്ചത് ഭരണകൂട വക്താവ്
ശ്രീനഗർ: ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഭരണകൂടത്തിന്റെ വാക്താവ് രോഹിത് കൻസാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒന്നര വർഷത്തിന് മുമ്പ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായിട്ടാണ് കശ്മീരിൽ 4ജിയടക്കം ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. തുടർന്ന് ജനുവരി 25-നാണ് ടുജി സേവനം പുനഃസ്ഥാപിച്ചിരുന്നു.
ഇതിനിടെ പരീക്ഷണാടിസ്ഥാനത്തിൽ പല മേഖലകളിലും ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്
Next Story