- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എസ്.എല്ലിൽ ഇന്ന് ജംഷഡ്പൂർ എഫ്.സി- മുംബൈ സിറ്റി എഫ്.സി പോരാട്ടം; മികച്ച ഫോമിലുള്ള മുംബൈയിയെ പരാജയപ്പെടുത്തി സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം സ്വന്തമാക്കാൻ കോപ്പലാശാന്റെ ജംഷഡ്പൂർ
മുംബൈ: ഐ.എസ്.എല്ലിൽ ഇന്ന് ജംഷഡ്പൂർ എഫ്.സി- മുംബൈ സിറ്റി എഫ്.സിയെ നേരിടും. സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടിയാണ് കോപ്പലാശാന്റെ ജംഷഡ്പൂർ ഇന്ന് മുംബൈക്കെതിരെ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് മുംബൈ. പതിരോധം ആണ് ജംഷഡ്പൂരിന്റെ ശക്തി.എന്നാൽ കഴിഞ്ഞ മത്സരം ചെന്നൈയിനോട് തോറ്റാണ് ജംഷഡ്പൂർ വരുന്നത്.അതേ സമയം കഴിഞ്ഞ രണ്ട് മത്സരത്തിലും കൂടി 6 ഗോൾ അടിച്ചാണ് ലീഗിലെ മികച്ച പ്രതിരോധ നിരയുള്ള ജംഷഡ്പൂരിനെ നേരിടാൻ മുംബൈ സിറ്റി വരുന്നത്. ജംഷഡ്പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്‌സിൽ വച്ചാണ് മത്സരം നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ അനസ് ഇന്നും ടീമിൽ ഇടം നേടിയേക്കില്ല. അനസിന്റെ അഭാവത്തിലും മികച്ച ഫോമിലുള്ള ആന്ദ്രേ ബികെയും ടിരിയും മികച്ച ഫോമിലാണ്.മുംബൈ നിരയിൽ പരിക്കിൽ നിന്ന് മോചിതനായി ഗോൾ കീപ്പർ അമരീന്ദർ സിങ് ഇന്ന് ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സെഹ്നജ് സിങ്ങിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും.
മുംബൈ: ഐ.എസ്.എല്ലിൽ ഇന്ന് ജംഷഡ്പൂർ എഫ്.സി- മുംബൈ സിറ്റി എഫ്.സിയെ നേരിടും. സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടിയാണ് കോപ്പലാശാന്റെ ജംഷഡ്പൂർ ഇന്ന് മുംബൈക്കെതിരെ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് മുംബൈ.
പതിരോധം ആണ് ജംഷഡ്പൂരിന്റെ ശക്തി.എന്നാൽ കഴിഞ്ഞ മത്സരം ചെന്നൈയിനോട് തോറ്റാണ് ജംഷഡ്പൂർ വരുന്നത്.അതേ സമയം കഴിഞ്ഞ രണ്ട് മത്സരത്തിലും കൂടി 6 ഗോൾ അടിച്ചാണ് ലീഗിലെ മികച്ച പ്രതിരോധ നിരയുള്ള ജംഷഡ്പൂരിനെ നേരിടാൻ മുംബൈ സിറ്റി വരുന്നത്. ജംഷഡ്പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്‌സിൽ വച്ചാണ് മത്സരം നടക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ അനസ് ഇന്നും ടീമിൽ ഇടം നേടിയേക്കില്ല. അനസിന്റെ അഭാവത്തിലും മികച്ച ഫോമിലുള്ള ആന്ദ്രേ ബികെയും ടിരിയും മികച്ച ഫോമിലാണ്.മുംബൈ നിരയിൽ പരിക്കിൽ നിന്ന് മോചിതനായി ഗോൾ കീപ്പർ അമരീന്ദർ സിങ് ഇന്ന് ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സെഹ്നജ് സിങ്ങിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും.