- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ഗോളുകൾക്ക് മുംബൈ എഫ്സിയെ വീഴ്ത്തിയ ജംഷഡ്പൂരിന്റെ പ്രകടനത്തിന് കോച്ചിനെയുൾപ്പടെ പ്രശംസിച്ച് ആരാധകർ; ഐഎസ്എല്ലിൽ രണ്ട് ഗോളുകൾക്ക് ജംഷഡ്പൂർ എഫ്‌സി വിജയത്തുടക്കം കുറിച്ചപ്പോൾ താരമായത് ആർക്വെസും മോർഗാഡോയും; 22ാം മിനിട്ടിലും രണ്ടാം പകുതിയിലും ഗോൾ അവസരം നഷ്ടമാക്കിയ മുംബൈ കളിക്കളത്തിൽ മങ്ങി
മുംബൈ: അക്ഷരാർത്ഥത്തിൽ വാശിയേറിയ പോരാട്ടം. ഒരിക്കലും അടിയറവ് പറയില്ലെന്ന ദൃഢനിശ്ചയം ജംഷഡ്പൂർ എഫ്‌സിക്ക് മുംബൈയ്‌ക്കെതിരെയുള്ള ഗോളുകളായി വലയിൽ വീണു. ജംഷഡ്പൂർ എഫ്‌സിക്ക് ലഭിച്ച പുതിയ കോച്ച് ഹോർഗെ കോസ്റ്റയുടെ ശിക്ഷണത്തിൽ അടിമുടി മാറിയ ജംഷഡ്പൂർ എഫ്‌സി ഐഎസ്എല്ലിൽ മിന്നുന്ന വിജയത്തോടെയാണ് തുടക്കം കുറിച്ചത്. തുടക്കം മുതൽ തന്നെ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ജംഷഡ്പൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എഫ്‌സി മുംബൈ സിറ്റിയെ ജംഷഡ്പൂർ മുംബൈ ഫുട്‌ബോൾ അരീനയിൽ അടിയറവ് പറയിച്ചത്. ജംഷഡ്പുറിനായി മരിയോ ആർക്വെസും (28'), പാബ്ലോ മോർഗാഡോയും (90') വലയിലേക്ക് ഗോളുകൾ പായിച്ചു.വിലക്കു നേരിടുന്ന ഓസ്‌ട്രേലിയൻ വെറ്ററൻ താരം ടിം കാഹിലും ഗോൾ കീപ്പർ സുബ്രതോ പോളുമില്ലാതെയിറങ്ങിയ ജംഷഡ്പുർ മികച്ച ഒത്തിണക്കത്തോടെയാണു പന്തുതട്ടിയത്. മൽസരത്തിന്റെ 22-ാം മിനിറ്റിൽ ഗോളടിക്കാൻ മുംബൈയ്ക്ക് അവസരമൊരുങ്ങിയതാണ്. എന്നാൽ പൗളോ മച്ചെഡോയുടെ കോർണറിൽ ലൂസിയൻല ഗോയെന്റെ ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ആറു മിനിറ്റകം മികച്ചൊരു മുന്നേറ്റത്തിനൊടു
മുംബൈ: അക്ഷരാർത്ഥത്തിൽ വാശിയേറിയ പോരാട്ടം. ഒരിക്കലും അടിയറവ് പറയില്ലെന്ന ദൃഢനിശ്ചയം ജംഷഡ്പൂർ എഫ്‌സിക്ക് മുംബൈയ്‌ക്കെതിരെയുള്ള ഗോളുകളായി വലയിൽ വീണു. ജംഷഡ്പൂർ എഫ്‌സിക്ക് ലഭിച്ച പുതിയ കോച്ച് ഹോർഗെ കോസ്റ്റയുടെ ശിക്ഷണത്തിൽ അടിമുടി മാറിയ ജംഷഡ്പൂർ എഫ്‌സി ഐഎസ്എല്ലിൽ മിന്നുന്ന വിജയത്തോടെയാണ് തുടക്കം കുറിച്ചത്. തുടക്കം മുതൽ തന്നെ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച ജംഷഡ്പൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എഫ്‌സി മുംബൈ സിറ്റിയെ ജംഷഡ്പൂർ മുംബൈ ഫുട്‌ബോൾ അരീനയിൽ അടിയറവ് പറയിച്ചത്.
ജംഷഡ്പുറിനായി മരിയോ ആർക്വെസും (28'), പാബ്ലോ മോർഗാഡോയും (90') വലയിലേക്ക് ഗോളുകൾ പായിച്ചു.വിലക്കു നേരിടുന്ന ഓസ്‌ട്രേലിയൻ വെറ്ററൻ താരം ടിം കാഹിലും ഗോൾ കീപ്പർ സുബ്രതോ പോളുമില്ലാതെയിറങ്ങിയ ജംഷഡ്പുർ മികച്ച ഒത്തിണക്കത്തോടെയാണു പന്തുതട്ടിയത്. മൽസരത്തിന്റെ 22-ാം മിനിറ്റിൽ ഗോളടിക്കാൻ മുംബൈയ്ക്ക് അവസരമൊരുങ്ങിയതാണ്. എന്നാൽ പൗളോ മച്ചെഡോയുടെ കോർണറിൽ ലൂസിയൻല ഗോയെന്റെ ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ആറു മിനിറ്റകം മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ആർക്വെസ് ജംഷഡ്പുറിനെ മുന്നിലെത്തിച്ചു.
വലതു വിങ്ങിൽ നിന്നുള്ള മുന്നേറ്റത്തിനൊടുവിൽ ആർക്വെസ് പന്ത് കാർലോസ് കാൽവോയ്ക്കു മറിച്ചു. കാൽവോ ബോക്‌സിനുള്ളിലേക്കു മറിച്ച പന്തിൽ തലവച്ച ആർക്വെസിനു പിഴച്ചില്ല (1-0). രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള സുവർണാവസരം മുംബൈ നഷ്ടമാക്കി. ഗോൾ കീപ്പർ മാത്രം മുന്നിലുള്ളപ്പോൾ റാഫേൽ ബാസ്റ്റോസിന്റെ ദുർബലമായി ഷോട്ട് നേരേ ചെന്നത് സുഭാഷിഷ് റോയിയുടെ കൈകളിലേക്ക്.
മൽസരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ജംഷഡ്പുർ രണ്ടാം ഗോളും നേടി.സെർജിയോ ചിഡോഞ്ചയിൽ നിന്നു പന്ത് സ്വീകരിച്ച മൊർഗോഡോ മുന്നിലേക്ക് ഓടിക്കയറി തൊടുത്ത ഷോട്ട് ഗോൾകീപ്പർ അമരിന്ദർ സിങിനെ മറികടന്ന് മുബൈ പോസ്റ്റിലേക്ക് (2-0).