- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തും പന്ത്രണ്ടും പേർ ചേർന്ന് ഒരുത്തനെ മർദ്ദിക്കുന്നതിൽ എന്താണ് ആണത്വം? ഇവന്മാർ ചിന്തിക്കുന്നത് ലിംഗം കൊണ്ടാണോ? ന്യായീകരിക്കാൻ വരുന്നവന്റെ കരണത്തടിച്ച് പുറത്താക്കും; എസ്എഫ്ഐ കാണിച്ചത് സമാനതകളില്ലാത്ത സദാചാര ഗുണ്ടായിസം തന്നെ; യൂണിവേഴ്സിറ്റി കോളേജിൽ സുഹൃത്തിനെ മർദ്ദിച്ച എസ്എഫ്ഐക്കാർക്കതെിരെ കടുത്ത ഭാഷയിൽ ജാനകിയുടെ ഫേസ്‌ബുക്ക് പോസറ്റ്
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളെജിൽ എസ്എഫ്ഐക്കാർ യുവാവിനെ ക്രൂരമായി മർദിച്ചത് ഒരു കാര്യവുമില്ലാതെയെന്നും കാര്യമെന്തെന്ന് പോലും അറിയാതെയാണ് അവിടെയുണ്ടായിരുന്നവർ സുഹൃത്തിനെ മർദ്ദിച്ചതെന്നും ജിനേഷിനൊപ്പമുണ്ടായിരുന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പത്തും പത്രണ്ടും പേർ ചേർന്ന് ഒരാളെ മർദ്ദിക്കുന്നതിൽ ആണത്വമില്ലെന്നും പൊലീസ് പോലും തങ്ങളോട് പക്ഷാപാതം കാണിച്ചുവെന്നും അതിക്രൂരവുമായ രീതിയിലായിരുന്നു സദാചാരസംഘം കളിച്ചുള്ള എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണമെന്നും ജാനകി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കോളേജ് ക്യാമ്പസിലിരിക്കുകയായിരുന്ന തങ്ങളോട് രണ്ട് മൂന്ന് പേർ വന്ന് നീ ആരാടാ എന്നും മറ്റും ചോദിച്ച് തുടങ്ങി പെൺകുട്ടികളായ ഞങ്ങള്ൾ മറുപടി പറയാൻ തുടങ്ങിയപ്പോൾ മിണ്ടിപോകരുത് എന്ന് പറഞ്ഞ ശേഷം മർദ്ദനം തുടങ്ങി. ഇത് കണ്ട് നിന്ന നാടകം വീക്ഷിക്കുകയായിരുന്ന ചിലർ കാര്യം എന്താണെന്ന് പോലും അറിയാതെ വന്ന ്മർദ്ദിക്കുകയായിരുന്നുവെന്നും പെൺകുട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. ജാനകിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളെജിൽ എസ്എഫ്ഐക്കാർ യുവാവിനെ ക്രൂരമായി മർദിച്ചത് ഒരു കാര്യവുമില്ലാതെയെന്നും കാര്യമെന്തെന്ന് പോലും അറിയാതെയാണ് അവിടെയുണ്ടായിരുന്നവർ സുഹൃത്തിനെ മർദ്ദിച്ചതെന്നും ജിനേഷിനൊപ്പമുണ്ടായിരുന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പത്തും പത്രണ്ടും പേർ ചേർന്ന് ഒരാളെ മർദ്ദിക്കുന്നതിൽ ആണത്വമില്ലെന്നും പൊലീസ് പോലും തങ്ങളോട് പക്ഷാപാതം കാണിച്ചുവെന്നും അതിക്രൂരവുമായ രീതിയിലായിരുന്നു സദാചാരസംഘം കളിച്ചുള്ള എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണമെന്നും ജാനകി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
കോളേജ് ക്യാമ്പസിലിരിക്കുകയായിരുന്ന തങ്ങളോട് രണ്ട് മൂന്ന് പേർ വന്ന് നീ ആരാടാ എന്നും മറ്റും ചോദിച്ച് തുടങ്ങി പെൺകുട്ടികളായ ഞങ്ങള്ൾ മറുപടി പറയാൻ തുടങ്ങിയപ്പോൾ മിണ്ടിപോകരുത് എന്ന് പറഞ്ഞ ശേഷം മർദ്ദനം തുടങ്ങി. ഇത് കണ്ട് നിന്ന നാടകം വീക്ഷിക്കുകയായിരുന്ന ചിലർ കാര്യം എന്താണെന്ന് പോലും അറിയാതെ വന്ന ്മർദ്ദിക്കുകയായിരുന്നുവെന്നും പെൺകുട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ജാനകിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയിലുള്ളപ്പോൾ ഇങ്ങനെയൊരു പോസ്റ്റിടണോ എന്ന് കുറേ ചിന്തിച്ചു. ഈ അവസ്ഥ തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കാൻ ഏറ്റവും പറ്റിയത് എന്ന് തോന്നിയതു കൊണ്ട് എല്ലാവരോടുമായി ചിലത് കുറിക്കുന്നു. സൂര്യഗായത്രിയും ഞാനും ജിജീഷും എന്നത്തേയും പോലെ കോഫീ ഹൗസിലിരിക്കുമ്പഴാണ് സൂര്യ യൂണിവേഴ്‌സിറ്റി നാടകോൽസവത്തിന് മൂന്നാം സ്ഥാനം കിട്ടിയ നാടകം കോളേജിലിന്ന് അവതരിപ്പിക്കുന്നു എന്നു പറഞ്ഞത്. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ട് ഞങ്ങളങ്ങനെ നാടകം കണ്ടുകളയാനാണ് എന്റെയും സൂര്യയുടെയും കോളേജ് കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പോകുന്നത്. ചെല്ലുമ്പൊ നാടകം തുടങ്ങീട്ടില്ല. സമ്മേളനം തീരും വരെ ചുമ്മാ നിന്നിട്ട് നാടകം തുടങ്ങാനായപ്പൊ ഞങ്ങൾ പിന്നിൽ കിടന്ന മൂന്നു കസേരകളിലായി ഇരുന്നു. ജിജീഷ് ഞാനിരുന്ന കസേരയിൽ പിന്നിലൂടെ അവന്റെ കൈ വച്ചിട്ടുണ്ടായിരുന്നൂ. അപ്പൊ സൂര്യ കയ്യങ്ങനെ വക്കണ്ടെന്നും പ്രശ്‌നം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പറഞ്ഞു തീർന്നതും യൂണിറ്റിലെ മൂന്നോ നാലോ പേർ വന്ന് ജിജീഷിനെ കൂട്ടിക്കൊണ്ടു പോയി. എന്താണ് കാര്യങ്ങൾ എന്നറിയാതെ ഞങ്ങളിരുവരും ഇരിക്കുമ്പൊ അൽപ്പം മാറി നിന്ന് അവർ അവനോട് സംസാരിക്കുകയും അഞ്ച് മിനുട്ടിൽ തിരിച്ച് വന്ന അവൻ വല്ലാണ്ട് ഇറിറ്റേറ്റഡ് ആയി കാണപ്പെടുകയും ചെയ്തു. ''എന്ത് കോളേജാടീ ഇത്. എനിക്കിവിടെ ഇരിക്കാൻ വയ്യ. മൂഡ് മൊത്തം പോയി. നിങ്ങൾ നാടകം കണ്ടിട്ട് വന്നാ മതി'' എന്നൊക്കെ പറഞ്ഞ് തിരിച്ചു നടന്നപ്പൊ ഒപ്പം ഞങ്ങളും നടന്നു. കോളേജിനു മുന്നിലെ കൊടി മരത്തിനു താഴെ നിന്ന് ഞങ്ങൾ ഇതേ പറ്റി സംസാരിക്കുമ്പൊ ടീച്ചറിനെ കണ്ട് ഞാനങ്ങോട്ട് ചെന്നു. അപ്പൊ നേരത്തേ വന്നവർ വീണ്ടും തിരിച്ചു വന്ന് ജിജീഷിനെ പിന്നെയും കൊണ്ടുപോവുകയും കാര്യമെന്താണെന്ന് തിരക്കിയ ഞങ്ങളോട് ചൂടാവുകയും ചെയ്തു. തിരിച്ച് സംസാരിച്ച എന്നോട് പേരറിയാത്ത,കണ്ടാൽ വ്യക്തമായി തിരിച്ചറിയാവുന്ന ഒരുത്തൻ പറഞ്ഞത് ''നീയിനി സംസാരിച്ചാൽ വേദനിക്കുന്നത് വേറൊരുത്തനാവും'' എന്നാണ്. ഇത് വീണ്ടും വീണ്ടും ആവർത്തിച്ചപ്പൊ എന്താ ചെയ്യുക എന്ന് ചോദിച്ച ഞങ്ങളുടെ മുന്നിൽ വച്ച് ആ എസ്.എഫ്.ഐക്ക് പിറന്ന പട്ടികൾ(തീർച്ചയായും അതിലും അറയ്ക്കുന്ന ഒരു തെറിയും ഇപ്പൊ എന്റെ വായിൽ വരുന്നില്ല) അവനെ തല്ലിച്ചതച്ചു. ആദ്യം ഒരുത്തൻ, പിന്നീട് പല സ്ഥലത്തു നിന്നും ആണത്തം തെളിയിക്കാൻ ആരൊക്കെയോ. എന്തിനാണ് അടിക്കുന്നതെന്നു പോലും അറിയാതെ കൂട്ടത്തിൽ തല്ലുന്നതിന്റെ ഓർഗസ്സം അനുഭവിക്കാൻ ഏതൊക്കെയോ നായ്ക്കൾ ഓടിക്കൂടി അവനെ തല്ലി. ബഹളം വച്ച് പിടിച്ചു മാറ്റാൻ ചെന്ന ഞങ്ങളേയും അവർ തല്ലി. അവനെ അവർ തല്ലിയോടിച്ച് ഞങ്ങളിൽ നിന്ന് ദൂരെയാക്കി. ഞങ്ങളെ കൈ കൊണ്ട് തടഞ്ഞ് പച്ചത്തെറി വിളിച്ചു. നെഞ്ചിൽ തള്ളി പിന്നോട്ടിട്ടു. വൈസ് പ്രിൻസിപ്പലുൾപ്പെടെ നോക്കി നിൽക്കെ ഒരു കൂട്ടം ആളുകൾ തല്ലിയും ചീത്ത വിളിച്ചും ഞങ്ങളെ ഗേറ്റിനു പുറത്താക്കി. അവനെ വിടാൻ പറഞ്ഞപ്പൊ പിന്നെയും തെറി പറഞ്ഞു. ഞങ്ങളിനി ആ കോളേജിൽ പഠിക്കില്ലെന്നും ഈ മുറ്റത്തിനി കാല് ചവിട്ടില്ലെന്നും പറഞ്ഞ് ഗേറ്റിനു പുറത്താക്കി ഗേറ്റടച്ചു. രണ്ടു ഗേറ്റും ലോക്ക്ഡ് ആയതു കൊണ്ട് അവൻ ഉള്ളിൽ തന്നെയാണെന്ന് ഉറപ്പായിരുന്നൂ. പൊലീസിനെ വിളിച്ചപ്പോൾ അവർ ചോദിച്ചത് നിങ്ങളിൽ പലരും ചോദിച്ച ചോദ്യമാണ്, ഇത് യൂണിവേഴ്‌സിറ്റി കോളേജാണെന്നും ഇവിടെ ഇങ്ങനെയാണെന്നും നിങ്ങൾക്ക് അറിയില്ലേ എന്ന്. അവനെ കാണാതെ, വിളിച്ചിട്ട് കിട്ടാതെ ആ പൂട്ടിയിട്ട കോളേജിനു ചുറ്റും ഞങ്ങളോടിയ ഓട്ടമുണ്ട്.... മനസിലാകില്ല പിശാചുക്കളേ നിങ്ങൾക്കതൊന്നും ഒരിക്കലും. ഒടുവിൽ അവൻ വിളിച്ച് ഞങ്ങൾ വീട്ടിലേക്ക് പോയാലേ അവനെ അവർ വിടൂ,അതുകൊണ്ട് കേസിനൊന്നും പോകാതെ തിരിച്ച് പോ കാലുപിടിക്കാം എന്നൊക്കെ കരഞ്ഞോണ്ട് പറഞ്ഞ ആ നിമിഷമുണ്ടല്ലോ, ചത്ത് മണ്ണടിഞ്ഞാലും അത് മറക്കാൻ പോണില്ല. ഇനി ഉണ്ടാകാൻ പോണതും ഞങ്ങൾക്കറിയാം.
ശശികലക്കും പനീർ ശെൽവത്തിനും പിന്നാലെ ഓടുന്ന മാദ്ധ്യമങ്ങൾ ആദ്യമിത് മറക്കും. അവൻ കോളേജിലെ ഏതെങ്കിലും പെൺകുട്ടിയോട് മോശമായി പെരുമാറി എന്നും അതുകൊണ്ടാണ് അടിച്ചതെന്നും നിന്റെയൊക്കെ കാലു നക്കുന്ന ഏതെങ്കിലും ഒരുത്തിയെ കൊണ്ട് കേസ് കൊടുപ്പിക്കും. ഞാനും സൂര്യയും ഭൂലോക വെടികളാണെന്നും ഞങ്ങളവിടെ വന്നത് വേറെന്തിനേലുമാണെന്നും അവന്റൊപ്പം അരുതാത്ത സാഹചര്യത്തിൽ കണ്ടിട്ട് നിന്റെയൊക്കെ ആർഷഭാരത സംസ്‌കാരം തിളച്ചതാണെനന്നും പറയും. ഞങ്ങളെ അവിടെ ഒറ്റപ്പെടുത്തും.ഭീഷണിപ്പെടുത്തും. ഏറ്റവും കൂടിപ്പോയാൽ പഠിത്തം നിർത്തിക്കും. പക്ഷേ ഒരു കാര്യത്തിൽ ഞങ്ങൾ നിങ്ങളെ വെല്ലുവിളിക്കും. ഇന്ന് നീയൊക്കെ ഞങ്ങളോടിത് ചെയ്തപ്പൊ ഓടി വന്ന, ചേർത്തു പിടിച്ച ഞങ്ങടെ ഇത്രയും കൂട്ടുകാരില്ലേ, അത് പോലെ ഇന്നീ കൂട്ടം കൂടി അടിച്ചവരിലോ നിന്നെയൊക്കെ തീറ്റിപ്പോറ്റുന്നവരിലോ ഒരു മൈരൻ പോലും നിന്റെയൊന്നും കൂടെ ഒരു കാലത്തും നിക്കാൻ പോണില്ല. ഒരുത്തനെ പത്തു പേർ ചേർന്നടിക്കാൻ നീയൊക്കെ കാണിക്കുന്ന ഈ മിടുക്കല്ല ആണത്തം. ഒറ്റക്കൊറ്റക്കാണേൽ നീയൊക്കെ വെറും പട്ടിത്തീട്ടങ്ങളാണ്. എന്നെയോ സൂര്യയെയോ പോലും തനിച്ച് നേരിടാൻ പറ്റാത്ത അശുക്കൾ. ഇനി ഞങ്ങളുടെ ജിജീഷിനോടാണ്. എന്റെ ആദീ, ഞങ്ങളാണ് നിന്നെയവിടേക്ക് കൊണ്ടു പോയത്. ഞങ്ങളുടെ കോളേജാരുന്നു. ഞങ്ങൾ സംരക്ഷിക്കേണ്ടതായിരുന്നു നിന്നെ. പക്ഷേ തടയാനുള്ള ഞങ്ങടെ എല്ലാ ശ്രമങ്ങളും തോറ്റു പോയല്ലോടാ. നിന്നെ ആ മലമൈരന്മാർ അടിക്കുന്നത് കണ്ടു നിൽക്കാനും നീ അവരുടെ കയ്യിലായപ്പൊ പൊട്ടിക്കരയാനും മാത്രേ ഞങ്ങൾക്ക് പറ്റിയുള്ളൂ. ക്ഷമിക്കെടാ <3 <3 ഈ നായ്ക്കൾ ചിന്തിക്കുന്നതു പോലും ലിംഗം കൊണ്ടാണെന്ന് ഞങ്ങളറിഞ്ഞില്ല :(. NB-ഇതിനെ ന്യായീകരിക്കാനോ സമാധാനം പറയാനോ ഏതെങ്കിലും മൈരൻ ഇങ്ങോട്ട് വന്നാൽ കരണത്തടിച്ച് തന്നെ പുറത്താക്കും. നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നൊരുത്തനെ പേപ്പട്ടിയെ തല്ലും പോലെ തല്ലുന്നത് മുന്നിൽ കാണേണ്ടി വരുമ്പൊ നിന്റെയൊന്നും ഒരു ന്യായവും വിശദീകരണവും ഞങ്ങളെ സമാധാനിപ്പിക്കാൻ പോന്നതാവില്ല.