- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് അനുകൂല ചാനൽ ജനം ടി വി ഏപ്രിൽ 19ന് സംപ്രേഷണം ആരംഭിക്കും; ചാനൽ ചെയർമാൻ സ്ഥാനത്ത് സംവിധായകൻ പ്രിയദർശൻ
തിരുവനന്തപുരം: മലയാളത്തിനെ ചാനൽ പ്രളയത്തിൽ കൊമ്പുകോർക്കാൻ ആർഎസ്എസ് അനുകൂല ചാനൽ ജനം ടിവിയും രംഗത്തിറങ്ങുന്നു. ചാനൽ ഏപ്രിൽ 19ന് സംപ്രേഷണം ആരംഭിക്കും. ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് സംവിധായകൻ പ്രിയദർശനാണ്. 19ന് വൈകീട്ട് ആറിന് എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് ചാനലിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ദേശീയ-സംസ്ഥാന- രാഷ്ട്രീ
തിരുവനന്തപുരം: മലയാളത്തിനെ ചാനൽ പ്രളയത്തിൽ കൊമ്പുകോർക്കാൻ ആർഎസ്എസ് അനുകൂല ചാനൽ ജനം ടിവിയും രംഗത്തിറങ്ങുന്നു. ചാനൽ ഏപ്രിൽ 19ന് സംപ്രേഷണം ആരംഭിക്കും. ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് സംവിധായകൻ പ്രിയദർശനാണ്. 19ന് വൈകീട്ട് ആറിന് എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് ചാനലിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ദേശീയ-സംസ്ഥാന- രാഷ്ട്രീയത്തിലെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുമെന്ന് പ്രിയദർശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യാതിഥിയുടെ വേഷത്തിൽ യോഗനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറും എത്തും.
ജനം മൾട്ടി മീഡിയ കമ്പനിയുടെ ഉടമസ്ഥതയിലാണ് ജനം ടിവി പ്രവർത്തനം തുടങ്ങുന്നത്. തൃശ്ശൂർ കേന്ദ്രമായ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ജനം മൾട്ടി മീഡിയ ലിമിറ്റഡ്. അത്യന്താധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പ്രവർത്തനമാരംഭിക്കുന്ന ജനം ടിവി, മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ എച്ച്.ഡി(High Definition)ചാനലായിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെട്ടു. INTELSAT-17 വഴിയാണ് 'ജനം' സംപ്രേഷണം നടത്തുക.
വാർത്താ-വിനോദ പരിപാടികൾക്ക് തുല്യ പ്രാധാന്യത്തോടെയായിരിക്കും ചാനൽ പ്രവർത്തിക്കുകയെന്ന് ജനം ടിവി മാനേജിങ് ഡയറക്ടർ പി.വിശ്വരൂപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനം ടിവിയുടെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. ഇവിടെ നിന്നാകും വാർത്താസംപ്രേഷണം നടക്കുക. പ്രോഗ്രാം സ്റ്റുഡിയോ ആലുവയിലായിരിക്കും പ്രവർത്തിക്കുക. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിൽ റീജണൽ ബ്യൂറോകൾ ഉണ്ടാകും.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ജനം ടിവിക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചത്. തുടർന്ന് ചാനലിന്റെ അണിയറ പ്രവർത്തനങ്ങൽ തുടങ്ങുകയായിരുന്നു. രാജേഷ് പിള്ളയാണ് ചാനലിന്റെ സി.ഒ.ഒ യും എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്ററും.