- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ ഭക്തരുടെ വികാരം മനസിലാക്കി ഔദ്യോഗിക നിലപാട് മറികടന്ന് ഒപ്പം നിന്ന ജനം ടിവിക്ക് കോളടിച്ചു; ബാർക്ക് റേറ്റിംഗിൽ മനോരമയെയും മാതൃഭൂമിയെയും മറികടന്ന് ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാമതായി സംഘപരിവാർ ചാനൽ; ശബരിമല പ്രശ്നം വരെ ബാർക്ക് റേറ്റിംഗിൽ അവസാന സ്ഥാനത്തു പോലും എത്താതിരുന്ന ജനത്തിന്റെ കുതിപ്പ് സർവരെയും ഞെട്ടിച്ചു; അവസാന നിമിഷം വേണു ബാലകൃഷ്ണൻ നടത്തിയ മലക്കം മറിച്ചിൽ കൊണ്ടു മാതൃഭൂമി മൂന്നാമത്
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളി ജനം ടിവി ബാർക്ക് റേറ്റിഗിൽ രണ്ടാം സ്ഥാനത്ത്. ഈ ആഴ്ചത്തെ മററ്റിംഗിലാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. ശബരിമല തുലാംമാസ പൂജയ്ക്കു നടതുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജനം ടിവിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. മലയാളത്തിലെ മുൻനിര ചാനലുകളായ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും മറികടന്നു കൊണ്ടാണ് ജനം ടി വി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പിന്നിലായി ഇടം പിടിച്ചത്. ഒക്ടോബർ 20 മുതൽ 26 വരെയുള്ള ആഴ്ചയിലെ ബാർക്ക് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ശബരിമല വിഷയം ദേശീയതലത്തിൽ വിഷയമായി കത്തി നിന്ന സമയത്ത് ജനം ചാനൽ നൽകിയ വാർത്തകളാണ് അവർക്ക് ചാനൽ രംഗത്ത് കുതിപ്പിന് വഴിമരുന്നിട്ടത്. ശബരിമല യുവതി പ്രവേശന വിഷയം എത്രമേൽ മലയാളി സമൂഹം ശ്രദ്ധയോടെ വീക്ഷിച്ചു എന്നതിന്റെ തെളിവു കൂടിയാണ് റേറ്റിംഗിൽ സംഘപരിവാർ അനുകൂല ചാനൽ നടത്തിയ മുന്നേറ്റം. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാർത്തകളായിരുന്നു തുടർച്ചയായി ജനം ടി വി നൽകിവന്നത്. തങ്ങളാണ് സത്യം പ്രച
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളി ജനം ടിവി ബാർക്ക് റേറ്റിഗിൽ രണ്ടാം സ്ഥാനത്ത്. ഈ ആഴ്ചത്തെ മററ്റിംഗിലാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. ശബരിമല തുലാംമാസ പൂജയ്ക്കു നടതുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജനം ടിവിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. മലയാളത്തിലെ മുൻനിര ചാനലുകളായ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും മറികടന്നു കൊണ്ടാണ് ജനം ടി വി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പിന്നിലായി ഇടം പിടിച്ചത്.
ഒക്ടോബർ 20 മുതൽ 26 വരെയുള്ള ആഴ്ചയിലെ ബാർക്ക് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ശബരിമല വിഷയം ദേശീയതലത്തിൽ വിഷയമായി കത്തി നിന്ന സമയത്ത് ജനം ചാനൽ നൽകിയ വാർത്തകളാണ് അവർക്ക് ചാനൽ രംഗത്ത് കുതിപ്പിന് വഴിമരുന്നിട്ടത്. ശബരിമല യുവതി പ്രവേശന വിഷയം എത്രമേൽ മലയാളി സമൂഹം ശ്രദ്ധയോടെ വീക്ഷിച്ചു എന്നതിന്റെ തെളിവു കൂടിയാണ് റേറ്റിംഗിൽ സംഘപരിവാർ അനുകൂല ചാനൽ നടത്തിയ മുന്നേറ്റം.
ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാർത്തകളായിരുന്നു തുടർച്ചയായി ജനം ടി വി നൽകിവന്നത്. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തിൽ വ്യാപക പ്രചരണം നടത്തിയ ജനം ടിവി നൽകിയ വാർത്തകളും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ എഡിറ്റോറിയൽ സമീപനമാണ് സൈബർലോകത്ത് വിമർശനത്തിന് ഇടയാക്കിയത്. ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. നേരത്തെ മീഡിയ വൺ ചാനലിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോൾ ജനം ടിവി കുതിപ്പു നടത്തിയത്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ അക്രമ സമരങ്ങൾ അടക്കം ജനം ടി സംപ്രേഷണം ചെയ്യുകയുണ്ടായി. ഈ റിപ്പോർട്ടുകളുടെ പേരിൽ വിമർശനങ്ങലും കേൾക്കേണ്ടി വന്നു. മലകയറി നടപ്പന്തൽ വരെ പൊലീസ് പ്രൊട്ടക്ഷനിൽ എത്തിയ കേന്ദ്രസർക്കാർ ജീവനക്കാരിയും ആക്റ്റിവിസ്റ്റുമായ രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി നാപ്കിൻ എന്ന തലക്കെട്ടിൽ അടക്കം വാർത്ത പോയത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ നടന്നപ്പോഴും പ്രതിഷേധക്കാർ ജനം ടിവിയുടെ റിപ്പോർട്ടർമാരെ അടക്കം തോളത്തുവെച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. അതേസമയം ഇടക്കാലം കൊണ്ട് ഈ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് എതിരായി നിലപാട് സ്വീകരിച്ച മാതൃഭൂമി പിന്നീട് നിലപാട് മാറ്റിയതു കണ്ട്. വേണു ബാലകൃഷ്ണന്റെ ചർച്ചകളിൽ അടക്കം ഇത് പ്രകടമായിരുന്നു. വേണുവിന്റെ ഈ മലക്കം മറിച്ചിൽ കൊണ്ടു കൂടിയാണ് മാതൃഭൂമി ന്യൂസ് മൂന്നാം സ്ഥാനം നിലനിർത്തിയത്.
നേരത്തെ രണ്ടും മൂന്നും സ്ഥാനങ്ങൾ മാറി മാറിയായിരുന്നു മാതൃഭൂമിയും മനോരമ ന്യൂസും. അതേസമയം സമരത്തിന് എതിരായ നിലപാട് സ്വീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനത്തിന് യാതൊരു ഇളക്കവും തട്ടിയില്ലെന്നതും ശ്രദ്ധേയമാണ്. പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസാണ്(180.24% റേറ്റിങ്ങോടെ) ഏറെ മുന്നിലുള്ളത്. രണ്ടാംസ്ഥാനത്ത് ജനം ടിവിയും(102.24%) മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും (87.35%) നാലാം സ്ഥാനത്ത് മനോരമ ന്യൂസും(84.50%) അഞ്ചാം സ്ഥാനത്ത് മീഡിയ വണുമാണ്(41.01%). റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരള (34.45%) ആറാംസ്ഥാനത്തും സിപിഐഎം നിയന്ത്രണത്തിലുള്ള പീപ്പീൾ ടിവി (23.36%) ഏഴാമതുമാണ്.