- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പറയുന്ന വാക്കും ജനിപ്പിച്ച തന്തയും ആന്റണിക്ക് ഒന്നേയുള്ളു'; നിലപാട മാറ്റാതെ പ്രിഥ്വിരാജ്; ഒടുവിൽ മുട്ടുമടക്കി ജനം ടി വി; വിവാദ പോസ്റ്റ് ചാനൽ പിൻവലിച്ചത് വിശദീകരണങ്ങൾ ഒന്നുമില്ലാതെ; നടപടി താരത്തിന് സമൂഹത്തിൽ നിന്ന് പിന്തുണ ഏറിയതോടെ; ലേഖനം വിവാദമായത് വിമർശനം കുടുംബത്തെക്കൂടി ഉൾപ്പെടുത്തി അതിര് കടന്നപ്പോൾ
തിരുവനന്തപുരം: ഹീറോ എന്ന ചിത്രത്തിൽ പ്രിഥ്വിരാജിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഇങ്ങനെയാണ്.. 'പറയുന്ന വാക്കും ജനിപ്പിച്ച തന്തയും ആന്റണിക്ക് ഒന്നേയുള്ളു'. വ്യക്തിജീവിതത്തിലും തന്റെ നിലപാടുകളിലൊ പറഞ്ഞ വാക്കുകളിലൊ ഒരു മായവും ചേർക്കാത്ത അപൂർവ്വം സിനിമാതാരങ്ങളിൽ ഒരാളാണ് പ്രഥ്വി.ഇപ്പോൾ ലക്ഷദ്വീപ് വിഷയത്തിലും നിലപാട് മാറ്റമില്ലാത്ത താരത്തിന്റെ നടപടിക്ക് മുന്നിൽ മുട്ട് മടക്കിയിരിക്കുകയാണ് ജനം ടിവി.
ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപിനും അവിടുത്തെ ജനങ്ങൾക്കും പിന്തുണയുമായെത്തിയ നടൻ പ്രിഥ്വിരാജിനെ വ്യക്തിഹത്യ ചെയ്ത പോസ്റ്റ് പിൻവലിച്ച് ജനംടിവി.സമൂഹത്തിൽ നിന്ന് താരത്തിന് സമാനതകളില്ലാത്ത പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് ചാനൽ പോസ്റ്റ് പിൻവലിച്ചിരിക്കുന്നത്.ഒരു വിശദീകരണവും നൽകാതെയാണ് ചാനലിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. ചാന
ൽ വെബ്സൈറ്റിലാണ് ലേഖനം പബ്ലിഷ് ചെയ്തത്. വിഷയത്തിൽ സംഘ്പരിവാർ അനുകൂല ചാനലായ ജനം ടി വിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
തന്റെ ഈംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് മലയാളി് സമൂഹം ഒന്നടങ്കം വിമർശനം ഉന്നയിച്ചപ്പോഴും ഒട്ടും ക്ഷോഭിക്കാതെയും കുലുങ്ങാതെയും തന്റെ വ്യക്തിത്വത്തിലും നിലപാടിലും ഉറച്ചുനിന്ന ആളാണ് പ്രിഥ്വിരാജ് എന്നും അദ്ദേഹത്തെപ്പോലെ ഉള്ള ഒരാൾക്ക് ഇതൊന്നും ഒരു വിഷയമെ അല്ല എന്ന തരത്തിലായിരുന്നു പ്രിഥ്വിരാജിനെ അനുകൂലിച്ചവർ അഭിപ്രയാപ്പെട്ടത്.പ്രമുഖ സംഘടനകളും പ്രിഥ്വിക്ക് പിന്തുണയുമായെത്തി.താരത്തിന്റെ ശ്രദ്ധേയ ഡയലോഗുകൾ ഉൾപ്പെടുത്തിയായിരുന്നു മറ്റൊരു വിഭാഗത്തിന്റെ പിന്തുണ.
പൃഥ്വിരാജിനേയും കുടുംബത്തേയും അപമാനിക്കുന്നതായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം.'പൃഥ്വിരാജിന്റെ കണ്ണീർ വീണ്ടും ജിഹാദികൾക്ക് വേണ്ടി' എന്ന തലക്കെട്ടിൽ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയത്.സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണ മെന്ന് പറയുന്ന ലേഖനത്തിൽ രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോൾ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓർമ്മിപ്പിച്ചാൽ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തിൽ പറയുന്നു.
''ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോൾ അതിനു പിന്നിൽ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാൻ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികൾക്കും ഭീകരർക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാൻ തുടങ്ങിയിട്ട്. ഒരു നടൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം.''
''പൃഥ്വിരാജിനോട് ഞാൻ അടക്കമുള്ള മലയാളികൾക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകൻ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോൾ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓർമ്മിപ്പിച്ചാൽ അത് പിതൃസ്മരണയായിപ്പോകും.
നാലു സിനിമാ അവസരങ്ങൾക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താൻ മറ്റുള്ളവർക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യർത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമർശം പോലും അർഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികൾക്ക് കിട്ടില്ല.'എന്നിങ്ങനെയായിരുന്നു ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമർശങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ