- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമേഹ രോഗിയോട് ജനമൈത്രി പൊലീസിന്റെ ക്രൂരത: സഹിക്കാൻ കഴിയാതെ വന്ന മൂത്രശങ്ക തീർക്കാൻ റോഡരികിലിരുന്ന യുവാവിന് നൽകിയത് 500 രൂപയുടെ പെറ്റി: തർക്കിച്ചപ്പോൾ 100 ആക്കി കുറച്ച് ഔദാര്യം
പത്തനംതിട്ട: മാനുഷിക പരിഗണന കോടതി പോലും നൽകാറുണ്ട്. അങ്ങനെയാണല്ലോ നടൻ ദിലീപിന് അച്ഛന്റെ ബലിതർപ്പണം നടത്താൻ അനുവാദം കിട്ടിയത്. എന്നാൽ, അങ്ങനൊരു പരിഗണന തങ്ങൾക്കില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കേരളാ പൊലീസ്. ജനമൈത്രി എന്ന ബാനർ നെറ്റിക്ക് എഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു സംഘം പൊലീസുകാർ മാനുഷിക പരിഗണനയുടെ സകല മര്യാദയും ലംഘിച്ചത് ഒരു പ്രമേഹ രോഗിയോടാണ്. കടുത്ത പ്രമേഹരോഗമുള്ള യുവാവ് യാത്രയ്ക്കിടെ വാഹനം നിർത്തി, അതിന്റെ മറവിലിരുന്ന് മൂത്രശങ്ക തീർക്കുകയായിരുന്നു. ഈ സമയം അതു വഴി എത്തിയ ജനമൈത്രി പൊലീസ് സംഘം അയാളെ പിടികൂടി. 500 രൂപ പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടത്. തർക്കത്തിനൊടുവിൽ 100 രൂപയും വാങ്ങി പൊലീസ് സ്ഥലം വിട്ടു. ആറന്മുള ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം, പൊലീസ് പിഴയിട്ട യുവാവിന്റെ സുഹൃത്ത് ഫേസ്‌ബുക്കിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. പൊതു സ്ഥലത്ത് മൂത്ര വിസർജനം നടത്തിയതിനാണ് പെറ്റി കേസ് എടുത്തതെന്നാണ് യുവാവിന്റെ സുഹൃത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പത്തനംതിട്ട നിന്നും
പത്തനംതിട്ട: മാനുഷിക പരിഗണന കോടതി പോലും നൽകാറുണ്ട്. അങ്ങനെയാണല്ലോ നടൻ ദിലീപിന് അച്ഛന്റെ ബലിതർപ്പണം നടത്താൻ അനുവാദം കിട്ടിയത്. എന്നാൽ, അങ്ങനൊരു പരിഗണന തങ്ങൾക്കില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കേരളാ പൊലീസ്.
ജനമൈത്രി എന്ന ബാനർ നെറ്റിക്ക് എഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു സംഘം പൊലീസുകാർ മാനുഷിക പരിഗണനയുടെ സകല മര്യാദയും ലംഘിച്ചത് ഒരു പ്രമേഹ രോഗിയോടാണ്. കടുത്ത പ്രമേഹരോഗമുള്ള യുവാവ് യാത്രയ്ക്കിടെ വാഹനം നിർത്തി, അതിന്റെ മറവിലിരുന്ന് മൂത്രശങ്ക തീർക്കുകയായിരുന്നു. ഈ സമയം അതു വഴി എത്തിയ ജനമൈത്രി പൊലീസ് സംഘം അയാളെ പിടികൂടി. 500 രൂപ പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടത്. തർക്കത്തിനൊടുവിൽ 100 രൂപയും വാങ്ങി പൊലീസ് സ്ഥലം വിട്ടു.
ആറന്മുള ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം, പൊലീസ് പിഴയിട്ട യുവാവിന്റെ സുഹൃത്ത് ഫേസ്‌ബുക്കിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. പൊതു സ്ഥലത്ത് മൂത്ര വിസർജനം നടത്തിയതിനാണ് പെറ്റി കേസ് എടുത്തതെന്നാണ് യുവാവിന്റെ സുഹൃത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
പത്തനംതിട്ട നിന്നും നെല്ലിക്കാലാ വഴി വാഴക്കുന്നം കാട്ടൂർ പേട്ടയിലേക്കു പോയ സുഹൃത്തുക്കൾക്കാണ് പൊലീസിന്റെ ഓണ സമ്മാനം. കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് 12.45ന് വട്ടക്കാവിനടുത്തു വച്ചാണ് പൊലീസ് പിടികൂടിയത്. പ്രമേഹ രോഗിയായ യുവാവിന് മൂത്രശങ്ക തീർക്കാനാണ് ആളൊഴിഞ്ഞ സ്ഥലത്ത് റോഡരുകിൽ വാഹനം നിർത്തിയത്. വാഹനത്തിന്റെ മറവിൽ ഇരുന്ന് ആ 'ശങ്ക' തീർക്കുന്നതിനിടയിലാണ് ആറന്മുള പൊലീസ് അതു വഴി വന്നത്.
പൊതുസ്ഥലത്ത് മൂത്ര വിസർജനം നടത്തിയതിന് 500 രൂപ പിഴ ആവശ്യപ്പെട്ടെന്നും നൂറു രൂപാ വാങ്ങി രസീത് നൽകിയെന്നുമാണ് സുഹൃത്ത് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത്. നിയമ പാലനത്തിൽ വീഴ്ച വരുത്താതിരുന്ന പൊലീസുകാരൻ എഴുതി നൽകിയ രസീതിൽ പക്ഷേ തീയതി ഒരു മാസം മുമ്പുള്ളതായിരുന്നുവെന്നു മാത്രം. ഈ പൊലീസുകാരൻ ആരെന്നു തിരിച്ചറിയാനും മാർഗം ഇല്ലായിരുന്നുവെന്നാണ് പോസ്റ്റിൽ പറയുന്നത്. കാരണം ഇദ്ദേഹത്തിന് നെയിംപ്ലേറ്റ് ധരിച്ചിരുന്നില്ല.
സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. പൊലീസുകാരന്റെ പേര് വ്യക്തമാക്കിയും പത്തനംതിട്ടയിൽ എത്തുന്ന മുഖ്യമന്ത്രിക്കു ഇതു സംബന്ധിച്ച് പരാതി നൽകണമെന്ന് ആവശ്യപ്പെട്ടും ഭരണ കക്ഷിയിലെ വലിയ പാർട്ടിയുടെ ജില്ലാ തല നേതാവും ഫെയ്സ് ബുക്ക് പോസ്റ്റിന് കമന്റ് ഇട്ടിട്ടുണ്ട്.