- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ താരങ്ങളായി ജനമൈത്രി പൊലീസ്; പരിപാടിയുടെ നടത്തിപ്പിനായി 150 തോളം നാട്ടുകാരെ ഉൾപ്പെടുത്തി പ്രത്യേക സേന
തൃശൂർ:യുവജനോത്സവ നഗരിയിലും ജനമൈത്രി പൊലീസ് തിളങ്ങി.ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി നാട്ടുകാരെ ഉൾപ്പെടുത്തി പൊലീസ് പ്രത്യേക വിഭാഗത്തിന് രൂപം നൽകിയിരിക്കുന്നത്. സമീപത്തെ റസിഡന്റ്‌സ് അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുത്ത 150 തോളം പേരാണ് ജനമൈത്രി പൊലീസിൽ അണിനിരന്ന് 26 വേദികളിലെത്തുന്ന ആസ്വാദകർക്കുവേണ്ട മാർഗ്ഗനിർദ്ദേശവുമായി രംഗത്തുള്ളത്. നിർഭയ എന്നപേരിൽ പ്രത്യേകമായി രൂപപ്പെടുത്തിയ വനിതകളുടെ കൂട്ടായ്മയിൽ 50 പേരുണ്ട്.സ്ത്രീകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനാണ് പ്രധാനമായും ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് പുറമേ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ജനമൈത്രി പൊലീസ് എന്ന വിഭാഗത്തിൽ നൂറ് പേരും രംഗത്തുണ്ട്. സദസിലെത്തുന്ന കാണികളെ ഇരിപ്പിടങ്ങളിലേക്ക് ആനയിക്കുക,വേദികളിലെ ഇതര സൗകര്യങ്ങളിൽ കാണികൾക്കുള്ള സംശയങ്ങൾക്ക് മറുപിടി നൽകുക,മത്സര വിവരങ്ങൾ നൽകുക തുടങ്ങിയവയാണ് ഇക്കൂട്ടരിൽ നിഷിപ്തമായിട്ടുള്ള പ്രധാന ചുമതല. കലാ-സാമൂഹ്യ രംഗങ്ങളിൽ അത്യാവശ്യം പ്രാവിണ്യം നേടിയവരാണ
തൃശൂർ:യുവജനോത്സവ നഗരിയിലും ജനമൈത്രി പൊലീസ് തിളങ്ങി.ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി നാട്ടുകാരെ ഉൾപ്പെടുത്തി പൊലീസ് പ്രത്യേക വിഭാഗത്തിന് രൂപം നൽകിയിരിക്കുന്നത്.
സമീപത്തെ റസിഡന്റ്‌സ് അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുത്ത 150 തോളം പേരാണ് ജനമൈത്രി പൊലീസിൽ അണിനിരന്ന് 26 വേദികളിലെത്തുന്ന ആസ്വാദകർക്കുവേണ്ട മാർഗ്ഗനിർദ്ദേശവുമായി രംഗത്തുള്ളത്.
നിർഭയ എന്നപേരിൽ പ്രത്യേകമായി രൂപപ്പെടുത്തിയ വനിതകളുടെ കൂട്ടായ്മയിൽ 50 പേരുണ്ട്.സ്ത്രീകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനാണ് പ്രധാനമായും ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് പുറമേ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ജനമൈത്രി പൊലീസ് എന്ന വിഭാഗത്തിൽ നൂറ് പേരും രംഗത്തുണ്ട്.
സദസിലെത്തുന്ന കാണികളെ ഇരിപ്പിടങ്ങളിലേക്ക് ആനയിക്കുക,വേദികളിലെ ഇതര സൗകര്യങ്ങളിൽ കാണികൾക്കുള്ള സംശയങ്ങൾക്ക് മറുപിടി നൽകുക,മത്സര വിവരങ്ങൾ നൽകുക തുടങ്ങിയവയാണ് ഇക്കൂട്ടരിൽ നിഷിപ്തമായിട്ടുള്ള പ്രധാന ചുമതല.
കലാ-സാമൂഹ്യ രംഗങ്ങളിൽ അത്യാവശ്യം പ്രാവിണ്യം നേടിയവരാണ് ഗാർഡുമാരിലെറെയും.തൃശ്ശൂർ ഐ ജി ബി അജിത്കുമാർ,കമ്മീഷണർ രാഹുൽ വി നായർ, ഏ സി പി ബി ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്.
പ്രധാന വേദിയായ നീർമാതത്തിലെത്തുന്നവർക്ക് പൊലീസ് അസോസീയേഷനും പൊലീസ് ഓഫീസേഴ്‌സ് അസോസീയേഷനും ചേർന്ന് ഒരുക്കിയിട്ടുള്ള കുടിവെള്ള വിതരണവും കാണികൾക്കും മത്സരാർത്ഥികൾക്കും ഏറെ സഹായകമായിട്ടുണ്ട്.
മത്സരങ്ങൾ തുടങ്ങി അവസാനിക്കും വരെ മുഴുവൻ സമയവും ഈ കേന്ദ്രത്തിൽ നിന്നും വിവിധ തരത്തിലുള്ള ദാഹശമനികൾ ലഭിക്കും.വൈകുന്നേരം 7 മണി മുതൽ സമാപിക്കും വരെ പിന്നെ ചുക്ക് കാപ്പിയും ലഭിക്കുമെന്നും പൊലീസ് അസോസീയേഷൻ ഭാരവാഹികൾ അറിയിച്ചു.കനത്ത ചൂടിൽ തളർന്നെത്തുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും സൗജന്യമായി നടത്തിവരുന്ന പൊലീസിന്റെ ദാഹജല വിതരണം ഏറെ ആശ്വാസമായി.