- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനിഷ്ടസംഭവങ്ങൾ ഒന്നുമില്ലാതെ കുമ്മനത്തിന്റെ യാത്ര കണ്ണൂർ വിട്ടതോടെ സർക്കാരിന് ആശ്വാസം; റോഡ് നന്നാക്കിയും കാവൽ നിന്നും മടുത്ത് പൊലീസ്; സമ്പൂർണ്ണ സുരക്ഷയൊരുക്കി സംഘർഷം ഒഴിവാക്കിയതിൽ മുഖ്യമന്ത്രി ആശ്വസിക്കുമ്പോഴും പാർട്ടിയിൽ വിമർശനം ശക്തം; ഇനി ജനരക്ഷായാത്രയുടെ ഫോക്കസ് ലൗ ജിഹാദ്
കണ്ണൂർ: കുമ്മനം കണ്ണൂർ വിട്ടതോടെ സർക്കാരിനും പൊലീസിനും ആശ്വാസം. കുമ്മനം രാജശേഖരൻ നയിക്കുന്ന ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂരിൽ അക്രമം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ഗ്രാമങ്ങളിലൂടെ ബിജെപിക്കാർ നടന്നു നീങ്ങുന്നത് സി.പി.എം കേന്ദ്രങ്ങളെ പ്രകോപിതരാക്കുമെന്നായിരുന്നു സൂചന. എന്നാൽ ബലിദാനികളെ ഉയർത്തിക്കാട്ടിയുള്ള ബിജെപിയാത്ര കണ്ണൂരിൽ പൊതുവേ സമാധാന പരമായിരുന്നു. സർക്കാരിനെ കുഴക്കുന്ന അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല. ബിജെപിയുടെ ജനരക്ഷായാത്രയ്ക്കു റോഡ് മിനുക്കിയും സുരക്ഷാ സൗകര്യങ്ങളൊരുക്കിയും സുഗമപാതയൊരുക്കി സർക്കാർ യാത്രക്കൊപ്പമായിരുന്നു. സുരക്ഷാ ചുമതലയുള്ള പൊലീസുകാർ രാപകൽ കഷ്ടപ്പെട്ടു. കണ്ണൂർ ജില്ലയിലെ സംഘർഷ സാധ്യത മേഖലകളിലൂടെ കടന്നുപോയ യാത്രയ്ക്ക് കാവൽ നിൽക്കുന്നത് ആയിരക്കണക്കിന് പൊലീസുകാരാണ്. ഓരോ ദിനവും യാത്ര അവസാനിച്ചു കഴിഞ്ഞാലും പൊലീസിനു വിശ്രമിക്കാനാകില്ല. ജനരക്ഷാ യാത്രയുടെ പേരിൽ രാത്രി സമയങ്ങളിൽ കണ്ണൂർ- കാസർഗോഡ് ജില്ലകളിൽ പലയിടങ്ങളിൽ അക്രമം നടന്നിരുന്നു. ഇതും പൊ
കണ്ണൂർ: കുമ്മനം കണ്ണൂർ വിട്ടതോടെ സർക്കാരിനും പൊലീസിനും ആശ്വാസം. കുമ്മനം രാജശേഖരൻ നയിക്കുന്ന ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂരിൽ അക്രമം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ഗ്രാമങ്ങളിലൂടെ ബിജെപിക്കാർ നടന്നു നീങ്ങുന്നത് സി.പി.എം കേന്ദ്രങ്ങളെ പ്രകോപിതരാക്കുമെന്നായിരുന്നു സൂചന.
എന്നാൽ ബലിദാനികളെ ഉയർത്തിക്കാട്ടിയുള്ള ബിജെപിയാത്ര കണ്ണൂരിൽ പൊതുവേ സമാധാന പരമായിരുന്നു. സർക്കാരിനെ കുഴക്കുന്ന അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല. ബിജെപിയുടെ ജനരക്ഷായാത്രയ്ക്കു റോഡ് മിനുക്കിയും സുരക്ഷാ സൗകര്യങ്ങളൊരുക്കിയും സുഗമപാതയൊരുക്കി സർക്കാർ യാത്രക്കൊപ്പമായിരുന്നു. സുരക്ഷാ ചുമതലയുള്ള പൊലീസുകാർ രാപകൽ കഷ്ടപ്പെട്ടു.
കണ്ണൂർ ജില്ലയിലെ സംഘർഷ സാധ്യത മേഖലകളിലൂടെ കടന്നുപോയ യാത്രയ്ക്ക് കാവൽ നിൽക്കുന്നത് ആയിരക്കണക്കിന് പൊലീസുകാരാണ്. ഓരോ ദിനവും യാത്ര അവസാനിച്ചു കഴിഞ്ഞാലും പൊലീസിനു വിശ്രമിക്കാനാകില്ല. ജനരക്ഷാ യാത്രയുടെ പേരിൽ രാത്രി സമയങ്ങളിൽ കണ്ണൂർ- കാസർഗോഡ് ജില്ലകളിൽ പലയിടങ്ങളിൽ അക്രമം നടന്നിരുന്നു. ഇതും പൊലീസിന് തലവേദനയായി. ഇതിനെ നിയന്ത്രിക്കാൻ അവർ നെട്ടോട്ടമോടി.
അതുകൊണ്ട് തന്നെ ഒന്നും കൈവിട്ടു പോയില്ല. കേന്ദ്ര മന്ത്രിമാരടക്കം ബിജെപി. ദേശീയ നേതാക്കൾ അണിചേരുന്ന പദയാത്രകൾ കടന്നുപോകുന്നതിനു പൊട്ടിപ്പൊളിഞ്ഞ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കിയാണ് സർക്കാർ വീഥിയൊരുക്കിയത്. ഇതൊക്കെ പക്ഷേ സി.പി.എം അണികളെ വേദനിപ്പിച്ചിട്ടുണ്ട്. സി.പി.എം സർക്കാർ എന്തിന് റോഡുകൾ ബിജെപിക്കാർക്കായി നന്നാക്കിയെന്നതാണ് അവർ ഉയർത്തുന്ന ചോദ്യം.
സ്‌കൂളുകൾക്ക് അവധി നൽകിയും ബസ് സ്റ്റാൻഡുകൾ യാത്രയ്ക്കും പൊതു സമ്മേളനത്തിനും വിട്ടു നൽകിയും സൗകര്യമൊരുക്കിയിരുന്നു. ഇതെല്ലാം കൂടിപോയെന്നാണ് അവരുടെ ഭാഷ്യം. എന്നാൽ ജാഥയ്ക്കിടെ അനിഷ്ട സംഭവങ്ങൾ വല്ലതും ഉണ്ടായെങ്കിൽ അത് ദേശീയ തലത്തിൽ ചർച്ചയാകുമായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടു വന്നത് പോലും പ്രകോപനം ഇരട്ടിയാക്കാനായിരുന്നു. ഇവിടെയെല്ലാം പാർട്ടി സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രി ഇടപെട്ടു. അണികളെ ശാന്തരാക്കി. അങ്ങനെ കുമ്മനം പ്രശ്‌നങ്ങളുണ്ടാക്കാതെ കണ്ണൂർ വിട്ടു. സിപിഎമ്മിന്റെ കുരുതികളമാണ് കണ്ണൂരെങ്കിൽ ഇത് സാധ്യമാകുമോ എന്ന ചോദ്യം പിണറായി ഇനി ഉയർത്തും.
അതിനിടെ സുരക്ഷ ഒരുക്കിയ 22 ഡിവൈ.എസ്‌പിമാരുടെ നിയന്ത്രണത്തിൽ ജോലിചെയ്ുയന്ന പൊലീസുകാർക്കായി സർക്കാർ ഒന്നും ചെയ്തില്ലെന്ന പരാതി വ്യപാകമാണ്. കാസർഗോഡ് എ.ആർ ക്യാമ്പിലെ ടെറസിൽ ഉറങ്ങാൻ കിടന്ന പൊലീസുകാരൻ കെട്ടിടത്തിൽനിന്നു വീണ് ഗുരുതരാവസ്ഥയിലായപ്പോഴാണ് പൊലീസുകാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രം വ്യക്തമായത്.
കാസർഗോഡ് എ ആർ ക്യാമ്പിലെ പൊലീസുകാരനായ കൊല്ലം സ്വദേശി ജോൺസണിനാ (35) ണ് ഗുരുതരമായി പരുക്കേറ്റത്. ജോൺസൺ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കണ്ണൂരിൽ ജനരക്ഷാ യാത്രയുടെ ഭാഗമായി കാസർഗോട്ട് സംഘർഷം ഉടലെടുത്തതിനാൽ സ്പെഷൽ ഡ്യൂട്ടിക്കായി നിരവധി പൊലീസുകാർ കാസർഗോട്ടെത്തിയിരുന്നു. എ.ആർ ക്യാമ്പിലാണ് താമസമൊരുക്കിയിരുന്നത്. സ്ഥലപരിമിതി മൂലമാണ് ടെറസിൽ ഉറങ്ങേണ്ടി വന്നത്.
ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമില്ലാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പൊലീസുകാർ യാത്രയ്ക്ക് അകമ്പടി സേവിച്ചതും സംഘർഷ ബാധിത മേഖലകളിൽ കാവൽ നിന്നതും. ജനരക്ഷ യാത്രയിൽ പങ്കെടുക്കാൻ ബിജെപി. അധ്യക്ഷൻ അമിത്ഷായെത്തിയതിനാൽ ഈ മാസം രണ്ടു മുതൽ പൊലീസിന് രാപ്പകൽ ഡ്യൂട്ടിയായിരുന്നു.
പിണറായി , കൂത്തുപറമ്പ്, പാനൂർ മേഖലകളിലൂടെ യാത്ര കടന്നു പോയ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പൊലീസിന് ഏറെ ദുരിതമനുഭവിക്കേണ്ടി വന്നത്. സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശങ്ങൾ വഴിയാണ് ഇവിടെ യാത്ര കടന്നുപോയത്. ഇവിടെയെല്ലാം ബിജെപി ഉയർത്തിയത് സിപിഎമ്മിനെതിരായ അക്രമ രാഷ്ട്രീയമായിരുന്നു. ബലിദാനികളെ ഓർമ്മപ്പെടുത്തിയായിരുന്നു യാത്ര. എന്നാൽ കോഴിക്കോടെത്തുന്ന യാത്രയും സ്വഭാവം മാറും. മലബാറിലെ ഇനിയുള്ള യാത്ര ലൗജിഹാദ് ഉയർത്തിയാകും. ഹാദിയയും ആതിരയുമെല്ലാം ഇവിടെ കുമ്മനം ചർച്ചയാക്കും.
കണ്ണൂരിലെ പദയാത്ര മോഡലിനും മാറ്റം വരും. ഇനി വാഹന പ്രചരണ ജാഥയായി യാത്ര മാറും. നാല് ദിവസമാണ് ജനരക്ഷാ യാത്ര കണ്ണൂരിലൂടെ കടന്നു പോയത്. മറ്റ് ജില്ലകളിൽ ഒരു ദിവസം മാത്രമാകും യാത്ര. മലപ്പുറത്ത് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ ബിജെപി ആശയങ്ങൾ ചർച്ചയാക്കി തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുകയും കുമ്മനത്തിന്റെ ലക്ഷ്യമാകും. അതുകൊണ്ട് തന്നെ മുസ്ലിം തീവ്രവാദവും മതപരിവർത്തനവും തന്നെയാകും ഇനി മുഖ്യ അജണ്ട.