മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനതയേയും ഒന്നായിക്കരുതി ദീർഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാനെന്ന് ജെ.സി.സി. ഭാരവാഹികളായ സിയാദ് ഏഴംകളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, ഇന്ത്യൻ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണന്നും ജെ.സി.സി അഭിപ്രായപ്പെട്ടു.