മനാമ .കോവിഡ് 19 നോടനുബന്ധിച്ച് ബഹ്‌റൈനിൽ നടത്തിയ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച നജീബ് കടലായി, മനോജ് വടകര എന്നിവരെ ജനതാ കൾച്ചറൽ സെന്റർ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.എം.ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിയാദ് ഏഴംകുളം ഉദ്ഘാടനം ചെയ്തു.

എം ടി. പ്രജീഷ്, സന്തോഷ് മേമുണ്ട, മനോജ് ഓർക്കാട്ടേരി, ടി.പി.വിനോദൻ, ഷൈജു വി.പി, ഇളവനരാജൻ, ശശി പതേരി, യു.പി. രാമകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. നികേഷ് വരാപ്രത്ത് സ്വാഗതവും, പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു.