മനാമ: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം വിശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെന്റർ ബഹ്‌റൈൻ ആശംസകൾ അറിയിച്ചു. സോഷ്യലിസ്റ്റ് ഐക്യം സാദ്ധ്യമാക്കുന്നതിന് ശ്രേയാംസ് കുമാർ നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങൾക്കും പരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അറിയിച്ചു.