- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്ക് തലവേദന തീർത്ത് ജനതാദൾ ലയനം; ഈഗോകൾ മാറ്റി വച്ച് മുലായത്തിനെ നേതാവായി അംഗീകരിച്ച് നേതാക്കൾ; കേരളത്തിലും {{അനുരണനങ്ങള്‍}} ഉണ്ടായേക്കും
ന്യൂഡൽഹി: വൈരം മറന്ന് നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ആറു ജനതാപാർട്ടികൾ ഇന്നലെ ചേർന്ന യോഗത്തിൽ ഔദ്യോഗികമായി ഒന്നിച്ചു. നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ലാലു പ്രസാദ് യാദവിന്റെ ആർജെഡി, മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടി, ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്ദൾ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ

ന്യൂഡൽഹി: വൈരം മറന്ന് നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ആറു ജനതാപാർട്ടികൾ ഇന്നലെ ചേർന്ന യോഗത്തിൽ ഔദ്യോഗികമായി ഒന്നിച്ചു. നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ലാലു പ്രസാദ് യാദവിന്റെ ആർജെഡി, മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടി, ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്ദൾ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജനതാദൾ (സെക്യുലർ), സമാജ്‌വാദി ജനതാ പാർട്ടി എന്നീ പാർട്ടികളാണ് ഒന്നിച്ചത്. ഈഗോകൾ മാറ്റി വച്ച് മുൻ യു.പി. മുഖ്യമന്ത്രി മുലായം സിങ് യാദവിനെ പുതിയ പാർട്ടിയുടെ അധ്യക്ഷനായി മറ്റു നേതാക്കൾ അംഗീകരിക്കുകയും ചെയ്തു. ദേശീയതലത്തിലെ ലയനത്തിന്റെ {{അനുരണനങ്ങള്‍}} കേരളത്തിലും ഉണ്ടായേക്കുമെന്നാണ് സൂചന.
ഇന്നലെ ചേർന്ന ലയന യോഗത്തിൽ മുലായം സിങ്ങിനെ കൂടാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജനതാദൾ യുണൈറ്റഡ് പ്രസിഡന്റ് ശരത് യാദവ്, ജനറൽ സെക്രട്ടറി കെ.സി. ത്യാഗി, ജനതാദൾ എസ് പ്രസിഡന്റ് എച്ച്.സി. ദേവഗൗഡ, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, സമാജ് വാദി ജനതാ പാർട്ടി നേതാവ് കമൽ മോറാർക്കോ, ലോക്ദൾ നേതാവ് ദുഷ്യന്ത് ചൗത്താല എന്നിവരും പ്രമുഖ നേതാക്കളും പങ്കെടുത്തു. പാർട്ടിയുടെ പേരും ചിഹ്‌നവും സംബന്ധിച്ചു ഇന്നലെചേർന്ന യോഗത്തിൽ തീരുമാനമായില്ല. പുതിയ പാർട്ടിയുടെ പേര് സമാജ്‌വാദി ജനതാദൾ അല്ലെങ്കിൽ സമാജ് വാദി ജനതാപാർട്ടി എന്നോ ആയിരിക്കുമെന്നാണ് സൂചന. പാർട്ടിയുടെ ചിഹ്നം സൈക്കിളും കൊടി ചുവപ്പും പച്ചയും ആയിരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഇതും പാർട്ടിയുടെ നയവും തീരുമാനിക്കാൻ നേതാക്കളുടെ കമ്മറ്റിയെ ചുമതലപ്പെടുത്തി.
ബിജെപിയെ നേരിടാൻ സോഷ്യലിസ്റ്റ് ചേരിയുടെ വിശാല ഐക്യം വേണമെന്ന വിശ്വാസത്തിലാണ് ജനതാപാർട്ടികൾ ഒന്നിക്കുന്നത്. ബിജെപിയുടെ വർഗീയ അജണ്ടകൾക്ക് മറുപടി നൽകാൻ ഇത്തരത്തിലൊരു യോജിപ്പ് അനിവാര്യമാണെന്ന് നേരത്തെ പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിനുശേഷം രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ജനതാപാർട്ടികളുടെ ലയനത്തെ ഇന്ത്യയിലെ ജനങ്ങൾ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നതെന്ന് യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ മുലായം സിങ് യാദവ് പറഞ്ഞു. പുതിയ പാർട്ടിക്ക് ലോക്‌സഭയിൽ 15 അംഗങ്ങളും രാജ്യസഭയിൽ 30 അംഗങ്ങളുമുണ്ട്. ലോക്‌സഭയിൽ മുലായം സിങ് യാദവ് പാർട്ടിയെ നയിക്കും, രാജ്യസഭയിൽ ശരദ് യാദവും.
അതേസമയം ജനതാ പാർട്ടികൾ ഒന്നിച്ചാൽ കേന്ദ്രത്തിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഒതുങ്ങിപ്പോവുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. കോൺഗ്രസ്സിനെക്കൂടി ഒപ്പം ചേർത്ത് ബിജെപിയ്‌ക്കെതിരെ ശക്തമായി മുന്നോട്ടുവരികയെന്ന ആശയത്തോട് ആർജെഡിക്കും ജനതാദൾ(യു)വിനും യോജിപ്പുണ്ട്. എന്നാൽ, ജനതാദൾ(എസ്), സമാജ്‌വാദി പാർട്ടികൾ ഇതിനോട് യോജിക്കുന്നില്ല. ഇടതുപക്ഷത്തിന്റെ കൂടെ പിന്തുണ ഉറപ്പാക്കി പഴയ വിപി സിങ് കാലം തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കക്ഷികൾ. ബിഹാർ, ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ലാക്കാക്കിയാണ് ലയനം. ബിഹാറിൽ നവംബറിലും ഉത്തർപ്രദേശിൽ 2017ലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

