- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പലപ്പോഴായി പിരിഞ്ഞ ജനതാദൾ പാർട്ടികൾ ഒന്നിക്കുന്നതായി സൂചന. ജനതാ പരിവാർ പ്രവർത്തകർ സമാജ്‌വാദി പാർട്ടി തലവൻ മുലായം സിങ് യാദവിന്റെ ന്യൂഡൽഹിയിലെ വസതിയിലെത്തി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഒന്നിക്കുമെന്ന സൂചന നൽകിയത്. ഇനിയുള്ള കാലം പാർലമെന്റിന് അകത്തും പുറത്തും ഒരുമിച്ച് പ്രവർത്തിക്കാനാണ് ധാരണ. വിഘടിച്ചു നിൽക്കുന്ന പാർട്
ന്യൂഡൽഹി: പലപ്പോഴായി പിരിഞ്ഞ ജനതാദൾ പാർട്ടികൾ ഒന്നിക്കുന്നതായി സൂചന. ജനതാ പരിവാർ പ്രവർത്തകർ സമാജ്‌വാദി പാർട്ടി തലവൻ മുലായം സിങ് യാദവിന്റെ ന്യൂഡൽഹിയിലെ വസതിയിലെത്തി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഒന്നിക്കുമെന്ന സൂചന നൽകിയത്.
ഇനിയുള്ള കാലം പാർലമെന്റിന് അകത്തും പുറത്തും ഒരുമിച്ച് പ്രവർത്തിക്കാനാണ് ധാരണ. വിഘടിച്ചു നിൽക്കുന്ന പാർട്ടികൾ ലയിച്ച് ഒറ്റ പാർട്ടിയാകാനുള്ള ശക്തമായ സാധ്യതയാണുള്ളതെന്ന് ബീഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡിന്റെ നേതാവുമായ നിതീഷ് കുമാർ പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന് ബിജെപി സർക്കാരിനെ എതിർക്കാനാണ് ഇവരുടെ തീരുമാനം.
മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലാർ നേതാവുമായ എച്ച് ഡി ദേവ ഗൗഡ, രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്, എസ്‌പി നേതാവ് കമൽ മൊറാക്ക, ഇന്ത്യൻ നാഷണൽ ലോക് ദൾ എംപി ദുഷ്യന്ത് ചൗതാല, ജെഡിയു നേതാവ് ശരത് യാദവ് തുടങ്ങിയവരാണ് മുലായം സിംഗിന്റെ വസതിയിലെത്തി ചർച്ച നടത്തിയത്.

