- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനത കൾച്ചറൽ സെന്റർ വാർഷികാഘോഷം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ജനത കൾച്ചറൽ സെന്റ്റർ ആറാം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ മാസം 10 നു വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് ആഘോഷ പരുപാടികൾ നടക്കുന്നത്. കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനൻ മുഖ്യാതിഥി ആയിരിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന പി എ ഹാരിസ് സ്മാരക പുര

മനാമ: ജനത കൾച്ചറൽ സെന്റ്റർ ആറാം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ മാസം 10 നു വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് ആഘോഷ പരുപാടികൾ നടക്കുന്നത്.
കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനൻ മുഖ്യാതിഥി ആയിരിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന പി എ ഹാരിസ് സ്മാരക പുരസ്‌കാരം ജ്വാല ഫൗണ്ടേഷൻ സ്ഥാപക അശ്വതി നായർക്ക് സമ്മാനിക്കും. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
പി ആർ കുറുപ്പ് സ്മാരക പുരസ്‌കാരം സൽമാനിയ ആശുപത്രിയിലെ ഡോ സന്തുവിന് നല്കും. നേഴ്‌സിങ് സേവന രംഗത്ത് 30 വർഷമായി സേവനമനുഷ്ടിക്കുന്ന മൂന്ന് സ്വദേശി നഴസുംമാർ ഉൾപ്പടെ 11 പേരെ ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിനോടനു ബന്ധിച്ചു പ്രശസ്ത ഗായകരായ കണ്ണൂർ ഷെരീഫും സിന്ദു പ്രേംകുമാറും നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

