രു സിനിമയുടെ ടീസർ ഇറങ്ങിയാൽ ആരാധകർ അതിന്റെ പേരിൽ മത്സരിക്കുന്നത് പതിവാണ്. ഇപ്പോൾ ഈ മത്സരം സൈബർ ലോകത്താണ്. മോഹൻലാലിന്റെ പുതിയ ചിത്രമായ ജനതാ ഗാരേജ് ഒരു പുതിയ ചരിത്രമാണ് കുറിച്ചത്. മലയാളത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കുടുതൽ പേർ കണ്ട ടീസർ കസബയുടേതായിരുന്നു. ഈ റെക്കോർഡാണ് ജനതാ ഗാരേജിലൂടെ മോഹൻലാൽ തകർത്തിരിക്ുന്നത്.

24 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം പേരെ നേടി മുന്നേറുകയാണ് മോഹൻലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ മലയാളം ടീസർ. മോഹൻലാലിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത ടീസർ 40 മണിക്കൂറിലെത്തുമ്പോൾ ഏഴ് ലക്ഷത്തിലേറെ കാഴ്ചക്കാരെ സമ്പാദിച്ചുകഴിഞ്ഞു. മലയാളത്തിലെ സർവ്വകാല റെക്കോർഡ് ആണ് ജനതാ ഗാരേജിന്റേത്.

ജൂനിയർ എൻടിആറിനൊപ്പം മോഹൻലാൽ എത്തുന്ന ജനതാ ഗാരേജിൽ ഉണ്ണി മുകുന്ദനും പ്രധാന റോളിലുണ്ട്. നൂറ് കോടി മുതൽമുടക്കിലൊരുങ്ങുന്ന സിനിമ കൊരട്ടാല ശിയാണ് സംവിധാനം. മൈത്രി മുവീ മേക്കേഴ്സാണ് നിർമ്മാണം. നിത്യാ മേനോനും സമാന്ത പ്രഭുവുമാണ് നായികമാർ. മോഹൻലാലിന്റെ രണ്ട് തെലുങ്ക് ചിത്രങ്ങളാണ് ഈ വർഷം തിയറ്ററുകളിലെത്തുന്നത്. മോഹൻലാലും ഗൗതമിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മനമന്ത മലയാളത്തിൽ വിസ്മയം എന്ന പേരിലാണ് പ്രദർശനത്തിനെത്തുന്നത്.

തമിഴിൽ ജില്ല എന്ന ചിത്രത്തിൽ കണ്ടത് പോലെ പക്കാ മാസ്സ് ലുക്കിലാണ് മോഹൻലാൽ തെലുങ്ക് ചിത്രത്തിൽ. സാഹസിക ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. ജനതാ ഗാരേജ് തെലുങ്ക് ടീസറിനൊപ്പമാണ് മലയാളം ടീസറും വന്നത്. തെലുങ്ക് ടീസർ 22 ലക്ഷം പിന്നിട്ടിട്ടുണ്ട്.