മോഹൻലാൽ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ജനതാ ഗാരേജിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അണിയറ പ്രവർത്തകരോടൊപ്പം മോഹൻലാലും ജൂനിയർ എൻടി ആറും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കൂറേ രംഗങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയലോഗ് അവതരണത്തിൽ വന്ന അമളികളും വീഡിയോയുടെ ആകർഷണമാണ്.

ജൂനിയർ എൻടിആറിനൊപ്പം മോഹൻലാൽ എത്തിയ തെലുങ്ക് ചിത്രം 'ജനതാ ഗ്യാരേജ്' തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. നൂറ് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധായകൻ കൊരട്ടല ശിവ ആയിരുന്നു. 'ജനതാ ഗ്യാരേജ്' എന്ന പേരിൽ നടത്തുന്ന വർക്ഷോപ്പിനൊപ്പം സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നയാളുമാണ് ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം.

മറ്റൊരു തെലുങ്ക് ചിത്രമായ ചന്ദ്രശേഖർ യെലെട്ടിയുടെ 'മനമന്ദ' (വിസ്മയം) തീയേറ്ററുകളിലെത്തി ഒരു മാസം തികയുംമുൻപാണ് 'ജനതാ ഗ്യാരേജ്' എത്തിയത്. ടോളിവുഡിൽ മോഹൻലാലിന് വലിയ ശ്രദ്ധയാണ് ഈ രണ്ട് ചിത്രങ്ങൾ നേടിക്കൊടുത്തത്. 'തെലുഗു ഫിലിംനഗർ' പുറത്തിറക്കിയത്.

സമാന്ത, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഐറ്റം ഡാൻസിൽ കാജലും എത്തുന്നുണ്ട്. കൊരട്ടാല ശിവ ഒരുക്കിയ ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.