- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ ടീസർ പുറത്തിറങ്ങി; ജൂനിയർ എൻ ടി ആറും പ്രധാന വേഷത്തിൽ; ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിൽ
മോഹൻലാലിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാലിനൊപ്പം ജൂനിയർ എൻ ടി ആറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് പുറത്തിറങ്ങി നിമിഷങ്ങൾക്കകം ടീസറിന് ലഭിച്ചത്. മലയാളി താരം ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിൽ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാലിന്റെ അനുജനായി എൺപതുകളിലെ മലയാളസിനിമയിലെ അവിഭാജ്യ ഘടകം റഹ്മാൻ എത്തുന്നു എന്നതും ആവേശം ഉണർത്തുന്നുണ്ട്. കൂടാതെ സായ്കുമാർ മറ്റൊരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു. നായികമാരുടെ നിരയിൽ മലയാളി സാന്നിധ്യമായുള്ളത് നിത്യാമേനോനാണ്. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക. ബാഹുബലി താരം പ്രഭാസിന്റെ കരിയറിലെ മികച്ച ചിത്രമായ മിർച്ചിയുടെ സംവിധായകനായ കൊരത്തല ശിവയാണ് ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ വർഷം സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം സ്രിമാന്തുടുവും വൻ വിജയമായിരുന്നു. സിനിമയുടെ റിലീസിനായി വൻപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെലുങ്ക്-മലയാളി പ്രേക്ഷകർ.
മോഹൻലാലിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാലിനൊപ്പം ജൂനിയർ എൻ ടി ആറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മികച്ച പ്രതികരണമാണ് പുറത്തിറങ്ങി നിമിഷങ്ങൾക്കകം ടീസറിന് ലഭിച്ചത്. മലയാളി താരം ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിൽ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാലിന്റെ അനുജനായി എൺപതുകളിലെ മലയാളസിനിമയിലെ അവിഭാജ്യ ഘടകം റഹ്മാൻ എത്തുന്നു എന്നതും ആവേശം ഉണർത്തുന്നുണ്ട്. കൂടാതെ സായ്കുമാർ മറ്റൊരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു.
നായികമാരുടെ നിരയിൽ മലയാളി സാന്നിധ്യമായുള്ളത് നിത്യാമേനോനാണ്. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക. ബാഹുബലി താരം പ്രഭാസിന്റെ കരിയറിലെ മികച്ച ചിത്രമായ മിർച്ചിയുടെ സംവിധായകനായ കൊരത്തല ശിവയാണ് ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ വർഷം സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം സ്രിമാന്തുടുവും വൻ വിജയമായിരുന്നു. സിനിമയുടെ റിലീസിനായി വൻപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെലുങ്ക്-മലയാളി പ്രേക്ഷകർ.