- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയത്തിനു പിന്നാലെ ജനതാഗാരേജും എത്തുന്നു; മോഹൻലാലിന്റെ അടുത്ത തെലുങ്കു ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബർ രണ്ടിന്; വില്ലനാകുന്നത് ഉണ്ണി മുകുന്ദൻ
മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന തെലുങ്കു സിനിമ ജനതാഗാരേജ് റിലീസ് ഡേറ്റ് തീരുമാനിച്ചു. സെപ്റ്റംബർ രണ്ടിന് റിലീസ് തിയതി തീരുമാനിച്ചതിനു പുറമേ ചിത്രത്തിന്റെ മലയാള മൊഴിമാറ്റചിത്രവും ഇതോടൊപ്പം പുറത്തിറക്കും. സെപ്റ്റംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. സെപ്റ്റംബർ രണ്ടിന് ദേശീയ പണിമുടക്കായതിനാലാണ് റിലീസ് അടുത്ത ദിവസത്തേയക്ക് മാറ്റിയത്. മലയാളി താരം ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ റഹ്മാനും നടൻ സായ്കുമാറും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. നിത്യാമേനോനും സമാന്തയുമാണ് ചിത്രത്തിലെ നായികമാർ. കൊരത്തല ശിവയാണ് സംവിധാനം. മോഹൻലാലിനു പുറമേ ജൂനിയർ എൻ ടി ആർ ആണ് ചിത്രത്തിലെ മറ്റൊരു നായകൻ. മോഹൻലാലിന്റെ മറ്റൊരു തെലുങ്ക് ചിത്രം മനമാന്തയുടെ മലയാളം മൊഴിമാറ്റ ചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു.
മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന തെലുങ്കു സിനിമ ജനതാഗാരേജ് റിലീസ് ഡേറ്റ് തീരുമാനിച്ചു. സെപ്റ്റംബർ രണ്ടിന് റിലീസ് തിയതി തീരുമാനിച്ചതിനു പുറമേ ചിത്രത്തിന്റെ മലയാള മൊഴിമാറ്റചിത്രവും ഇതോടൊപ്പം പുറത്തിറക്കും. സെപ്റ്റംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
സെപ്റ്റംബർ രണ്ടിന് ദേശീയ പണിമുടക്കായതിനാലാണ് റിലീസ് അടുത്ത ദിവസത്തേയക്ക് മാറ്റിയത്. മലയാളി താരം ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ റഹ്മാനും നടൻ സായ്കുമാറും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. നിത്യാമേനോനും സമാന്തയുമാണ് ചിത്രത്തിലെ നായികമാർ. കൊരത്തല ശിവയാണ് സംവിധാനം.
മോഹൻലാലിനു പുറമേ ജൂനിയർ എൻ ടി ആർ ആണ് ചിത്രത്തിലെ മറ്റൊരു നായകൻ. മോഹൻലാലിന്റെ മറ്റൊരു തെലുങ്ക് ചിത്രം മനമാന്തയുടെ മലയാളം മൊഴിമാറ്റ ചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു.
Next Story