- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ര ധർമ്മത്തിന് ഇതാ ഉദാത്ത മാതൃക; പി.ജയരാജന്റെ പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെ ജനയുഗം; സോഷ്യൽ മീഡിയയിൽ പരിഹാസപ്രവാഹം
കൊച്ചി:'സ്വന്തം ഫോട്ടോഗ്രാഫറെ അടിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയാൽ ഏതെങ്കിലും പത്രം വാർത്തകൊടുക്കാതിരക്കുമോ? പക്ഷേ സിപിഐ മുഖപത്രമായ ജനയുഗം അവിടെയും മാതൃകയായി. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച പി ജയരാജന് സുരക്ഷയൊരുക്കാനായത്തെിയ സി ഐ ടി യു പ്രവർത്തകരാണ് മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. സഖ്
കൊച്ചി:'സ്വന്തം ഫോട്ടോഗ്രാഫറെ അടിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയാൽ ഏതെങ്കിലും പത്രം വാർത്തകൊടുക്കാതിരക്കുമോ? പക്ഷേ സിപിഐ മുഖപത്രമായ ജനയുഗം അവിടെയും മാതൃകയായി.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച പി ജയരാജന് സുരക്ഷയൊരുക്കാനായത്തെിയ സി ഐ ടി യു പ്രവർത്തകരാണ് മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. സഖ്യകക്ഷിയുടെ പത്രമാണെന്ന പരിഗണനയൊന്നുമില്ലാതെ ജനയുഗം ഫോട്ടോഗ്രാഫർ വി എൻ കൃഷ്ണപ്രകാശിനെയും സി ഐ ടി യു ക്കാർ മർദ്ദിച്ചു.
വ്യാഴാഴ്ച പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളെല്ലാം കൃഷ്ണപ്രകാശിനെ സി ഐ ടി യു ക്കാർ നിലത്തിട്ട് ചവുട്ടുന്ന ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചങ്കെിലും ഒരു തരിപോലും വാർത്ത നൽകാതെയാണ് സിപിഐ മുഖപത്രം തങ്ങളുടെ പാർട്ടിയുടെ വല്ല്യട്ടേനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് മർദ്ദനമേറ്റിട്ടും തെരഞ്ഞെടുപ്പ് കാലമായതിനാൽ ജനയുഗം മൗനം പാലിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സി പി എമ്മുമായി ഒരു പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണത്രെ വാർത്ത നൽകാഞ്ഞത്.
പത്രപ്രവർത്തക യൂണിയന്റെ ഇക്കാര്യത്തിലുള്ള പ്രതിഷേധക്കുറിപ്പ് പോലും പ്രസിദ്ധീകരിക്കാൻ ജനയുഗം തയ്യറായില്ല. തൊഴിലാളികൾക്ക് വേണ്ടി വാ തോരാതെ സംസാരിക്കുന്ന സിപിഐയുടെ മുഖപത്രത്തിലാണ് ഈ ദയനീയ അവസ്ഥയുണ്ടായിരിക്കുന്നത്. പത്രത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരന് മർദ്ദനമേറ്റിട്ടും പത്രവും പാർട്ടിയും മിണ്ടാതിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നിട്ടുണ്ട്.
ജെ എൻ യു വിലെ പ്രശ്‌നങ്ങളുടെ പേരിൽ വമ്പൻ പ്രതിഷേധങ്ങൾ ഉയർത്തുന്ന പാർട്ടിയാണ് സിപിഐ. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റപ്പോൾ വലിയ പ്രതിഷേധമാണ് പാർട്ടി ഉയർത്തിയത്. എന്നാൽ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് മർദ്ദനമേറ്റപ്പോൾ മിണ്ടാതിരിക്കുകയാണ് പാർട്ടിയും പത്രവും ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പത്രത്തിലെ ജീവനക്കാരനെ ആരെങ്കിലും മർദ്ദിച്ച് കൊന്നാൽ പോലും ഇലക്ഷൻ കാലത്ത് പത്രം വാർത്ത കൊടുക്കില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്.
ഇലക്ഷൻ കാലത്ത് പോലും സി പി എമ്മിനെ വിമർശിക്കാൻ സിപിഐ നേതാക്കൾ മടിക്കാറില്ല. പക്ഷെ ഇക്കാര്യത്തിൽ എന്താണ് ഇങ്ങനെയൊരു നിലപാടെന്ന് വ്യക്തമാവുന്നില്ല. ബിജെപിക്കാർ മർദ്ദിച്ചാൽ മാത്രമെ പടവും വാർത്തയും കൊടുക്കുകയുള്ളുവെന്നാണോ സിപിഐ നിലപാടെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ മധ്യമപ്രവർത്തകർക്ക് അഭിമുഖമായി നിന്ന സി ഐ ടി യുക്കാർ സുരക്ഷാ നിയന്ത്രണം സ്വയം ഏറ്റെടെുത്തതോടെ പൊലീസ് പിന്മാറുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുകൊണ്ട് സി ഐ ടി യു ക്കാർ കൈയക്ക് കാണിക്കുമ്പോൾ വാഹനത്തിന് പിന്നിലേക്ക് ഒതുങ്ങി നിൽക്കുകയായിരുന്നു പൊലീസുകാർ.
പരിശോധനയ്ക്ക് ശേഷം ജയരാജനെ ആംബുലൻസിലേക്ക് കയറ്റാൻ കൊണ്ടുവന്നതോടെ മാദ്ധ്യമ പ്രവർത്തകർ ചിത്രമെടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് സി ഐ ടി യു ക്കാർ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. ഇതിനിടെ കൃഷ്ണ പ്രകാശ് കോൺക്രീറ്റ് മതിലിന് മുകളിലൂടെ നിലത്തേക്ക് തലയടിച്ച് വീഴുകയും ചെയ്തു.സഹിഷ്ണുത ഡൽഹിയിലെ മാദ്ധ്യമ പ്രവർത്തകരോട് കാട്ടിയാൽ മതി കേരളത്തിൽ അതൊന്നും ബാധകമല്ലന്നെത് പോലെയാണ് സി പി എം പെരുമാറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.