- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മനിയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: അപകട മരണം എന്ന നിലപാട് മാറ്റാതെ പ്രതി; തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന് പ്രോസിക്യൂഷൻ: ജാനറ്റ് വധക്കേസിൽ വിചാരണ തുടങ്ങി
ബർലിൻ: ജർമനിയിൽ വച്ച് മലയാളി യുവിതി കൊല്ലപ്പെട്ട കേസിന്റെ വിചാരണ തുടങ്ങി. ജർമ്മൻകാരനെ വിവാഹം ചെയ്ത അങ്കമാലി സ്വദേശിനിയായ ജാനറ്റിന്റെ (34) കൊലപാതക കേസിന്റെ അന്വേഷണം ജർമനിയിലെ ഡ്യൂയിസ്ബർഗ് ജില്ലാ കോടതിയിലാണ് ആരംഭിച്ചിരിക്കുന്നത്. ഭർത്താവാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണാ വേളയിൽ പ്രോസിക്യൂഷൻ വാദമുഖം ഉയർത്തിയെങ്കിലും ആരോപണം ഭർത്താവ് നിഷേധിച്ചു. ആസൂത്രിതമായ കൊലപാതകം അല്ലെന്നും അപകടമരണമാണെന്നുമാണ് കൊലനടത്തിയ, ജാനറ്റിന്റെ ജർമൻ ഭർത്താവ് റെനെ കോടതിയിൽ ബോധിപ്പിച്ചത്. 'പുകവലി' തടഞ്ഞതിന്റെ പ്രതികാരം കൊലയ്ക്കു കാരണമായെന്നു റെനെ കോടതിയെ അറിയിച്ചു. സംഭവദിവസം കുടുംബകലഹം ഉണ്ടായതായും ജാനറ്റ് ഓടി വീടിനുള്ളിലെ നട കയറിയപ്പോൾ കൊല്ലപ്പെടുകയാണുണ്ടായതെന്നു റെനെ ബോധിപ്പിച്ചു. അതേസമയം ജാനറ്റിന്റെ പിതാവിന്റെ ബാങ്ക് നിക്ഷേപത്തിൽനിന്നു കഴിഞ്ഞ ജനുവരിയിൽ ആരുമറിയാതെ 27,000 യൂറോ, റെനെ കൈവശപ്പെടുത്തിയിരുന്നു. അതിനെ ചൊല്ലിയുള്ള തർക്കമാണു ജാനറ്റിന്റെ വധത്തിൽ കലാശിച്ചതെന്നാണു
ബർലിൻ: ജർമനിയിൽ വച്ച് മലയാളി യുവിതി കൊല്ലപ്പെട്ട കേസിന്റെ വിചാരണ തുടങ്ങി. ജർമ്മൻകാരനെ വിവാഹം ചെയ്ത അങ്കമാലി സ്വദേശിനിയായ ജാനറ്റിന്റെ (34) കൊലപാതക കേസിന്റെ അന്വേഷണം ജർമനിയിലെ ഡ്യൂയിസ്ബർഗ് ജില്ലാ കോടതിയിലാണ് ആരംഭിച്ചിരിക്കുന്നത്. ഭർത്താവാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണാ വേളയിൽ പ്രോസിക്യൂഷൻ വാദമുഖം ഉയർത്തിയെങ്കിലും ആരോപണം ഭർത്താവ് നിഷേധിച്ചു.
ആസൂത്രിതമായ കൊലപാതകം അല്ലെന്നും അപകടമരണമാണെന്നുമാണ് കൊലനടത്തിയ, ജാനറ്റിന്റെ ജർമൻ ഭർത്താവ് റെനെ കോടതിയിൽ ബോധിപ്പിച്ചത്. 'പുകവലി' തടഞ്ഞതിന്റെ പ്രതികാരം കൊലയ്ക്കു കാരണമായെന്നു റെനെ കോടതിയെ അറിയിച്ചു. സംഭവദിവസം കുടുംബകലഹം ഉണ്ടായതായും ജാനറ്റ് ഓടി വീടിനുള്ളിലെ നട കയറിയപ്പോൾ കൊല്ലപ്പെടുകയാണുണ്ടായതെന്നു റെനെ ബോധിപ്പിച്ചു.
അതേസമയം ജാനറ്റിന്റെ പിതാവിന്റെ ബാങ്ക് നിക്ഷേപത്തിൽനിന്നു കഴിഞ്ഞ ജനുവരിയിൽ ആരുമറിയാതെ 27,000 യൂറോ, റെനെ കൈവശപ്പെടുത്തിയിരുന്നു. അതിനെ ചൊല്ലിയുള്ള തർക്കമാണു ജാനറ്റിന്റെ വധത്തിൽ കലാശിച്ചതെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. നെറ്റ് ബാങ്കിങ്ങിലൂടെയായിരുന്നു പണം തട്ടിയിരുന്നത്. നെറ്റ് ബാങ്കിങ്ങിനാവശ്യമായ പാസ്വേർഡ് റെനെയ്ക്ക് അറിയാമായിരുന്നു. അങ്കമാലി കിഴക്കേടത്ത് വീട്ടിൽ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജാനറ്റ്. ഏപ്രിൽ 13നാണ് റെനെ ജാനറ്റിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയത്. എന്നാൽ മെയ്്് 20നാണ് സംഭവം പുറംലോകമറിയുന്നത്. ജാനറ്റിന്റെ മകൾ ആലീസിന് ഒരു വസയു മാത്രം പ്രായമേ ഉള്ളൂ. കുട്ടിയുടെ സംരക്ഷണം ഇപ്പോൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.
അക്കൗണ്ടിൽ നിന്ന് താൻ അറിയാതെ പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആരെങ്കിലും ഹാക്ക് ചെയ്യുന്നതായിരിക്കും എന്നു പറഞ്ഞ് റെനെ തന്ത്രപരമായി ഒഴിഞ്ഞു. പിന്നീട് ജാനറ്റ് ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഏത് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും കണ്ടെത്തി. തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. അമ്മൂമ്മ നൽകിയ വീട്ടിലാണ് റെനെ താമസിച്ചിരുന്നത്. സഹോദരിക്ക് അവകാശമായി നിശ്ചിത തുക നൽകണമെന്നും അമ്മൂമ്മ റെനെയോട്് ആവശ്യപ്പെട്ടിരുന്നു. സഹോദരിക്ക് മൂന്ന് ഗഡുക്കളായി പണം കൊടുക്കാമെന്നാണ് റെനെ ഏറ്റിരുന്നത്. ഇതിൽ രണ്ട് ഘട്ടമായി തുക നൽകി. ബാക്കി തുക നൽകേണ്ട ദിവസം അടുത്തപ്പോഴാണ് ജാനറ്റ് അറിയാതെ ബാങ്കിൽ നിന്ന് പണം പിൻവലിച്ചത്. ഇതാണ് ജാനെറ്റിന്റെ കൊലയിലേക്ക് എത്തുന്ന തർക്കം ഉണ്ടാക്കിയത്.
ജാനറ്റിനെ ശ്വാസംമുട്ടിച്ചും ഇലക്ട്രിക് വയർ ഉപയോഗിച്ചു കഴുത്തു വരിഞ്ഞുമുറുക്കിയും കഴുത്തിന്റെ പുറകിൽ കറിക്കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവുണ്ടാക്കിയാണു റെനെ ജനറ്റിനെ കൊല ചെയ്തതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. റെനെ ജാനറ്റിനെ കൊലപ്പെടുത്തിയ ശേഷം ശരീരം ബേസ്‌മെന്റിൽ ഒളിപ്പിച്ച് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് രാത്രിയാണ് ജാനറ്റിന്റെ മൃതശരീരം വീടിനു പിന്നിലുള്ള പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയത്.
മരിച്ച ജാനറ്റിനെ ആരുമറിയാതെ വീടിനോടു ചേർന്നുള്ള പൂന്തോട്ടത്തിൽ മറവുചെയ്തശേഷം, ജാനറ്റ് വീടുവിട്ടിറങ്ങിപ്പോയി എന്ന കള്ളക്കഥ ജാനറ്റിന്റെ തൊട്ടടുത്തുള്ള മാതാപിതാക്കളെ റെനെ ധരിപ്പിച്ചു. പിന്നീട് ഇയാൾ പൊലീസിലെത്തി ജാനറ്റിനെ കണ്ടുപിടിക്കാൻ സഹായം തേടി. ജാനറ്റിന്റെ തിരോധാനം മൂന്നാഴ്ച പിന്നിട്ടപ്പോഴാണു പൊലീസിന്റെ അന്വേഷണം റെനെയിലേക്കു തിരിഞ്ഞതും ഇയാളെ കസ്റ്റഡിയിലെടുത്തതും. മെയ് 20നു റെനെ തന്നെ ജാനറ്റിനെ മറവുചെയ്ത സ്ഥലം പൊലീസിനു കാട്ടിക്കൊടുത്തു. ഡിസംബറിലോ ജനുവരിയിലോ വിധി കോടതിയിൽനിന്ന് ഉണ്ടാകുമെന്നു നിയമവൃത്തങ്ങൾ സൂചിപ്പിച്ചു. ഏറിയാൽ ജീവപര്യന്തമോ ഏതാനും വർഷത്തെ കഠിനതടവോ ലഭിക്കാം.