മ്മ ഉള്ളപ്പോഴെ തുടങ്ങി വെച്ച ശീലമാണ് ജാൻവിയുടെ പിറന്നാളിന് വയോധികസദനത്തിൽ എത്തി കേക്ക് മുറിക്കുക എന്നത്. ഇത്തവണയും ജാൻവി ആ പതിവ് തെറ്റിച്ചില്ല. അമ്മ അടുത്തില്ലാത്ത ആദ്യത്തെ പിറന്നാളിനും കേക്ക് മുറിക്കാനായി ജാൻവി ഒരു നൂറ് അമ്മമാർക്ക് നടുവിലേക്ക് എത്തി. മക്കൾ ഉപേക്ഷിച്ച മാതാപിതാക്കൾക്കൊപ്പം വയോധികസദനത്തിലായിരുന്നു ജാൻവിയുടെ 21-ാം പിറന്നാൾ.

തുറന്നുവച്ച കേക്കുകൾക്കുമുമ്പിൽ സങ്കടത്തോടെയിരിക്കുന്ന ജാൻവിയുടെ ചിത്രം ശ്രീദേവിയുടെ ആരാധകർക്കും നൊമ്പരമായി മാറി. വയോധികസദത്തിലെ അംഗങ്ങൾ ഹാപ്പി ബെർത്ത് ഡെ പാടിയപ്പോൾ അവരോടൊപ്പം ചേർന്ന് കൈയടിക്കുന്ന വിഡിയോയും വൈറലാണ്. അവരുടെ സന്തോഷത്തിൽ പങ്കുചേരുമ്പോഴും ജാൻവിയുടെ ഹൃദയം സങ്കടലായിരുന്നു.

വയോധികസദനത്തിൽ ആരോരുമില്ലാത്തവർക്കൊപ്പം പിറന്നാൾദിനം ചെലവഴിക്കുന്നത് ശ്രീദേവി തുടങ്ങിവച്ച ശീലമായിരുന്നു. അമ്മയുടെ അഭാവമുള്ള ആദ്യ പിറന്നാളിന് പകർന്നുകിട്ടിയ ശീലത്തെ മുറുകെ പിടിച്ച് ജാൻവിയെത്തി ഒരുപിടി നല്ല ഓർമകളുമായി. കഴിഞ്ഞ 21 വർഷത്തിനിടെ അമ്മയില്ലാതെ ജാൻവിയുടെ ആദ്യത്തെ ജന്മദിനമാണ് കടന്നു വരുന്നത്.

കഴിഞ്ഞ വർഷം ജാൻവിയുടെ ജന്മദിനത്തിൽ ശ്രീദേവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജാൻവിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ചേർത്തുവെച്ച് എന്റെ മാലാഖയ്ക്ക് ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് കഴിഞ്ഞ ജന്മദിനത്തിൽ ശ്രീദേവി കുറിച്ചത്.