- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂഡ് ഓയിൽ വില താഴുന്നത് മോദിയും മന്ത്രിമാരും അറിയുന്നില്ല; പ്രധാനമന്ത്രിയുടെ കണ്ണുതുറപ്പിക്കാൻ ബ്ലാക്ക് ഡേ; വ്യത്യസ്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ കോൺഗ്രസ്; ശനിയാഴ്ച കറുത്ത ദിനം
കൊച്ചി: അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ ബാരലിന് 50 ഡോളറിൽ താഴെ കൂപ്പുകുത്തി. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതൊന്നും കാണാൻ പോലും ശ്രമിക്കുന്നില്ല. കണ്ണടച്ച് ഇരിപ്പാണ്. കൂടെക്കൂടെ എക്‌സൈസ് തീരുവ കൂട്ടുന്നുമുണ്ട്. ഇനിയും പ്രതിഷേധിക്കാതിരുന്നിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ പ്രതിഷേധമെത്തുന്നു. തെരുവിലേക്ക് ഇറങ്ങുന്നതി
കൊച്ചി: അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ ബാരലിന് 50 ഡോളറിൽ താഴെ കൂപ്പുകുത്തി. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതൊന്നും കാണാൻ പോലും ശ്രമിക്കുന്നില്ല. കണ്ണടച്ച് ഇരിപ്പാണ്. കൂടെക്കൂടെ എക്‌സൈസ് തീരുവ കൂട്ടുന്നുമുണ്ട്. ഇനിയും പ്രതിഷേധിക്കാതിരുന്നിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ പ്രതിഷേധമെത്തുന്നു. തെരുവിലേക്ക് ഇറങ്ങുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ സമരം അതാണ് ശൈലി.
അന്താരാഷ്ട്ര വിലയിൽ ക്രൂഡ് ഓയിലിന് ഉണ്ടായ കുറവിന് ആനുപാതികമായി ഇന്ത്യയിൽ ഇന്ധനവില കുറക്കാതത്തിൽ പ്രധിഷേധിച്ച് കോൺ ഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കുന്നു. പ്രധിഷേധ സൂചകമായി ജനുവരി പത്താം തീയതി സോഷ്യൽ നെറ്റ്‌വർക്കിൽ 'ബ്ലാക്ക് ഡേ' ആചരിക്കുവാൻ ആണ് ആഹ്വാനം. ഇതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്ക് നല്ല സ്വീകാര്യത ആണ് ലഭിക്കുന്നത്. #StandAgainstModi ഹാഷ് ടാഗ് ഒപ്പം തന്നെ എല്ലാവരും ഉപയോഗിക്കുന്നു.
പ്രതിപക്ഷത്ത് ഇരുന്നപ്പോൾ നിലവിൽ ഉള്ള ഇന്ധന നികുതി തന്നെ കൂടുതൽ ആണെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വില കുറഞ്ഞപ്പോൾ ജനങ്ങൾക്ക് ലഭിക്കേണ്ട ഇളവ് നികുതി വർദ്ധിപ്പിച്ചു ജനങ്ങളെ പറ്റിക്കുന്ന രീതി അവലംബിക്കുന്നു. ഇതിനെതിരെ ആണ് സമരാഹ്വാനം .2010 ലെ പെട്രോൾ, ഡീസൽ വിലയും ഇപ്പോൾ ഉള്ള ക്രൂഡ് വിലയും ഡീസൽ, പെട്രോൾ വിലയും താരതമ്യം ചെയ്യുന്ന പോസ്റ്റുകൾ ധാരാളമായി പ്രചരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ ഈ സമരത്തിന് പല നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻ എസ് യു പ്രസിഡന്റ് റോജി ജോൺ സംഘടനയുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.
ബെന്നി ബഹനാൻ എംഎൽഎ, ടി സിദ്ധിക്ക്, കെ സി വേണുഗോപാൽ , ലതിക സുഭാഷ് ,സജീവ് ജൊസഫ് , സി ആർ മഹേഷ് , ഷറഫുന്നിസ കാരോളി തുടങ്ങിയ കോൺ ഗ്രസ് നേതാക്കൾ തങ്ങളുടെ പിന്തുണ സോഷ്യൽ മീഡിയ വഴി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ ജനവഞ്ചനക്കെതിരെ സോഷ്യൽ മീഡിയയിൽ എല്ലാ വിഭാഗക്കാരെയും ഈ ഒരു പ്രധിഷേധത്തിൽ ഒന്നിച്ച് അണിനിരത്തുന്നതിനായി ഒരു പ്രത്യേകം ഒരു ലേബൽ ഇല്ലാതെ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ സജീവമായ കോൺ ഗ്രസ് പ്രവർത്തകർ ,അനന്ദു സുരേഷ് ,അബ്ദുൽ വഹാബ്, ഷാജൻ ചെങ്ങന്നൂർ, സാബു കെ പൗലോസ് എന്നിവർ പറഞ്ഞു.
ഇന്നലെയാണ് ക്രൂഡ് ഓയിൽ വില ബാരലിന് ഡോളർ 50ലേക്ക് കുറഞ്ഞത്. ബാരലിന് 110 ഡോളർ വിലയുണ്ടായിരുന്നപ്പോൾ 74 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിലെ വില. അന്താരാഷ്ട്ര വിപണിയിലെ വില പകുതിയായിട്ടും പത്ത് രൂപയിൽ താഴെ വില വ്യത്യാസമേ ഇന്ത്യൻ വിപണിയിൽ ഉണ്ടായൂള്ളൂ. പതിനഞ്ച് രൂപയോളം പൊതുമേഖലാ എണ്ണ കമ്പനികൾ കുറച്ചെങ്കിലും കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ പലപ്പോഴായി കൂട്ടി. സംസ്ഥാന സർക്കാരുകളും വിൽപ്പന നികുതിയിൽ വർദ്ധന വരുത്തിയിട്ടുണ്ട്. ഇതുമൂലമാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് രാജ്യത്തെ ഉപഭോക്താക്കളിൽ എത്താത്തത്.
പൊതുമേഖലാ എണ്ണകമ്പനികളുടെ ആസ്തി ഉയർത്താൻ നിലവിലെ സാഹചര്യം ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന വികസന ഫണ്ടിലേക്ക് തുക കണ്ടെത്താനാണ് നികുതി വർദ്ധന. ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. ഇത് സോഷ്യൽ മീഡിയയിലൂടെ ചർച്ചയാക്കി മോദി സർക്കാരിനെതിരെ പ്രതിഷേധമുയർത്താനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം.