ദുബൈ: അന്ത്യ പ്രവാചനായ മുഹമ്മദ് നബിയുടെ ജന്മദിനം  യുഎഇയിൽ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.  നബിദിന ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 3 രാജ്യത്ത് അവധിദിനമായി പ്രഖ്യാപിച്ചു. സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾക്കും ജനുവരി മൂന്ന് ശനിയാഴ്ചയാണ് അവധിദിനം.

മാനവവിഭവശേഷി വകുപ്പ് ചെയർമാനും വിദ്യാഭ്യാസ മന്ത്രിയുമായ ഹുസൈൻ ബിൻ ഇബ്രാഹീം അൽ ഹമാദിയാണ് ഇത് സംബന്ധിച്ച്
സർക്കുലർ ഇറക്കിയത്. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ചടങ്ങുകളാണ് വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാഘോഷത്തിനുള്ള കളമൊരുങ്ങിയിരിക്കുകയാണ്.

സ്വകാര്യ, പൊതുമേഖലകൾക്ക് ജനവരി ഒന്ന് വ്യാഴാഴ്ച പുതുവർഷ അവധി അനുവദിച്ചതായി നേരത്തേതന്നെ അറിയിപ്പ് ഇറക്കിയിട്ടുണ്ട്. ജനവരി മൂന്ന് നബിയുടെ ജന്മദിനമായ റബിയുൽ അവ്വൽ 12 ആണ്. അവധി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.