- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ മരിച്ച പത്താം നാൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ജാൻവി കപൂർ; ശ്രീദേവിയുടെ മുഖം മനസ്സിൽ നിന്ന് മായും മുൻപേ ആഹ്ലാദം പങ്കുവെച്ച മകൾക്കെതിരെ രോഷ പ്രകടനവുമായി സോഷ്യൽ മീഡിയ
ശ്രീദേവിയുടെ പ്രിയപ്പെട്ട മക്കളാണ് ജാൻവിയും ഖുഷിയും. ബോളിവുഡ് സിനിമയുടെ തതാരറാണിയായി നിൽക്കുമ്പോഴാണ് മക്കൾക്ക് വേണ്ടി അഭിനയം നിർത്തി ശ്രീദേവി ജീവിതത്തിന്റെ അരങ്ങിലേക്ക് പോകുന്നത്. മക്കളുടെ പ്രിയപ്പെട്ട അമ്മയായി മാത്രം അറിയപ്പെട്ട ശ്രീദേവി മരിച്ച് പത്താം നാൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് മകൾ ജാൻവി. മാർച്ച് ആറിന് ആയിരുന്നു ജാൻവിയുടെ പിറന്നാൾ. അമ്മ മരിച്ച് ഇത്രയും ദിവസമായപ്പോൾ പിറന്നാൾ ആഘോഷം നടത്തിയ ജാൻവിയെ വിമർശിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ജാൻവിയുടെ അടുത്ത ബന്ധുവായ നടി സോനം കപൂറാണ് പിറന്നാളാഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ജാൻവിയും കപൂർ കുടുംബവും നേരിടുന്നത്. ശ്രീദേവി മരിച്ചിട്ട് ഒരാഴ്ച മാത്രം കഴിഞ്ഞ സാഹചര്യത്തിൽ ഇത്ര സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നു. അമ്മ മരിച്ചതിൽ മക്കൾക്ക് ദുഃഖമില്ല എന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഫെബ്രുവരി 24 ന് ദുബായിൽ വച്ചാണ് ശ്രീദേവി മരിക്കുന്നത്. ബാത്ത്
ശ്രീദേവിയുടെ പ്രിയപ്പെട്ട മക്കളാണ് ജാൻവിയും ഖുഷിയും. ബോളിവുഡ് സിനിമയുടെ തതാരറാണിയായി നിൽക്കുമ്പോഴാണ് മക്കൾക്ക് വേണ്ടി അഭിനയം നിർത്തി ശ്രീദേവി ജീവിതത്തിന്റെ അരങ്ങിലേക്ക് പോകുന്നത്. മക്കളുടെ പ്രിയപ്പെട്ട അമ്മയായി മാത്രം അറിയപ്പെട്ട ശ്രീദേവി മരിച്ച് പത്താം നാൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് മകൾ ജാൻവി.
മാർച്ച് ആറിന് ആയിരുന്നു ജാൻവിയുടെ പിറന്നാൾ. അമ്മ മരിച്ച് ഇത്രയും ദിവസമായപ്പോൾ പിറന്നാൾ ആഘോഷം നടത്തിയ ജാൻവിയെ വിമർശിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ജാൻവിയുടെ അടുത്ത ബന്ധുവായ നടി സോനം കപൂറാണ് പിറന്നാളാഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ജാൻവിയും കപൂർ കുടുംബവും നേരിടുന്നത്.
ശ്രീദേവി മരിച്ചിട്ട് ഒരാഴ്ച മാത്രം കഴിഞ്ഞ സാഹചര്യത്തിൽ ഇത്ര സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നു. അമ്മ മരിച്ചതിൽ മക്കൾക്ക് ദുഃഖമില്ല എന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഫെബ്രുവരി 24 ന് ദുബായിൽ വച്ചാണ് ശ്രീദേവി മരിക്കുന്നത്. ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുടുംബ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ശ്രീദേവി. മകൾ ഖുശിയും ഭർത്താവ് ബോണി കപൂറും ഒപ്പമുണ്ടായിരുന്നു.