- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഇപ്പോഴും വിവാഹത്തിനായി മാനസികമായി ഒരുങ്ങിയിട്ടില്ല; നവംബറിൽ നടത്താനിരുന്ന ജപ്പാൻ രാജകുമാരിയുടെയും കോളേജ് സുഹൃത്തിന്റെയും വിവാഹം മാറ്റിവെച്ചു
ജപ്പാൻ രാജാവായ അകിഹിതോയുടെ കൊച്ചുമകളായ രാജകുമാരി മാകോയുടെ വിവാഹം മാറ്റി വെച്ചു. 2020ലേക്കാണ് മാകോ രാജകുമാരിയുടെയും കാമുകനും കോളേജ് സുഹൃത്തുമായ കേ കുമരോയുടെയും വിവാഹം മാറ്റിവെച്ചത്. വിവാഹത്തിന് തയ്യാറാവാൻ കൂടുതൽ സമയം വേണമെന്ന് പറഞ്ഞാണ് ഇരുവരും തൽക്കാലത്തേക്ക് വിവാഹത്തിൽ നിന്നും പിന്മാറിയത്. അടുത്ത മാസം ഇരുവരുടെയും വിവാഹ നിശ്ചയം നടക്കാൻ ഇരിക്കുകയായിരുന്നു. വരുന്ന നവംബർ നാലിനായിരുന്നു മാകോയുടെയും കുമരോയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും തങ്ങളുടെ വിവാഹം 2020വരെ മാറ്റിവെക്കണമെന്ന് രാജാവിനെയും രാജ്ഞിയേയും അറിയിച്ചു കഴിഞ്ഞു. അതേസമയം വിവാഹിതരാവാൻ ഇരുവരും ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ വരന്റെ അമ്മയുടെ സാമ്പത്തിക പ്രശ്‌നമാണ് ഇരുവരെയും പെട്ടെന്നുള്ള വിവാഹ തീരുമാനത്തൽ നിന്നും പിന്നോട്ടടിക്കാൻ കാരണമെന്നും വാർത്തകൾ ചൂണ്ടിക്കാട്ടുന്നു.
ജപ്പാൻ രാജാവായ അകിഹിതോയുടെ കൊച്ചുമകളായ രാജകുമാരി മാകോയുടെ വിവാഹം മാറ്റി വെച്ചു. 2020ലേക്കാണ് മാകോ രാജകുമാരിയുടെയും കാമുകനും കോളേജ് സുഹൃത്തുമായ കേ കുമരോയുടെയും വിവാഹം മാറ്റിവെച്ചത്. വിവാഹത്തിന് തയ്യാറാവാൻ കൂടുതൽ സമയം വേണമെന്ന് പറഞ്ഞാണ് ഇരുവരും തൽക്കാലത്തേക്ക് വിവാഹത്തിൽ നിന്നും പിന്മാറിയത്.
അടുത്ത മാസം ഇരുവരുടെയും വിവാഹ നിശ്ചയം നടക്കാൻ ഇരിക്കുകയായിരുന്നു. വരുന്ന നവംബർ നാലിനായിരുന്നു മാകോയുടെയും കുമരോയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും തങ്ങളുടെ വിവാഹം 2020വരെ മാറ്റിവെക്കണമെന്ന് രാജാവിനെയും രാജ്ഞിയേയും അറിയിച്ചു കഴിഞ്ഞു.
അതേസമയം വിവാഹിതരാവാൻ ഇരുവരും ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ വരന്റെ അമ്മയുടെ സാമ്പത്തിക പ്രശ്‌നമാണ് ഇരുവരെയും പെട്ടെന്നുള്ള വിവാഹ തീരുമാനത്തൽ നിന്നും പിന്നോട്ടടിക്കാൻ കാരണമെന്നും വാർത്തകൾ ചൂണ്ടിക്കാട്ടുന്നു.
Next Story