പ്പാനിൽ നടന്ന പ്രശസ്തമായ ഫ്യൂണറൽ എക്‌സിബിഷനിൽ 23കാരി സുന്ദരി ഒന്നാം സ്ഥാനത്തെത്തി. മൂക്കിൽ പഞ്ഞി വച്ച് കൈവിരലുകൾ കെട്ടി നിശ്ശബ്ദമായി കിടന്നുള്ള മത്സരമാണിത്. മികച്ച മൃതദേഹത്തിനുള്ള പുരസ്‌കാരം നിർണയിക്കുന്നതിനുള്ള ഭ്രാന്തൻ ആശയങ്ങൾ നിറഞ്ഞ മത്സരം ഇപ്പോൾ തന്നെ ശ്രദ്ധേയമാവുകയാണ്. റിനോ തെരായ് എന്ന 23കാരിയാണ് മറ്റ് മൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ടോക്കിയോസ് ലൈഫ് എൻഡിങ് ഇന്റസ്ട്രി എക്‌സ്‌പോ 2017 എന്ന പേരിലുള്ള ഈ മത്സരം വ്യാഴാഴ്ചയാണ് നടന്നിരിക്കുന്നത്.

ജപ്പാനിലെ എത്‌നിക് മതമായ ഷിന്റോയുടെ ഭാഗമായി മൃതദേഹങ്ങൾ ശുദ്ധീകരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുന്ന പതിവുണ്ട്. ഈ കലയുടെ ആഘോഷത്തിന്റെ ഭാഗമായിട്ടാണീ മത്സരം സംഘടിപ്പിക്കുന്നത്. താൻ ഈ മത്സരത്തിനായി എല്ലാ ദിവസവും പരിശീലിക്കാറുണ്ടെന്നാണ് മത്സരത്തിൽ വിജയിച്ച യുവതി പറയുന്നത്. താൻ ഇതിനായി വീഡിയോകൾ എടുക്കാറുണ്ടെന്നും ഓരോ പരിശീലനത്തിന് ശേഷവും മനോഹരമായോ എന്ന് സ്വയം ചോദിക്കാറുണ്ടെന്നും റിനോ തെരായ് പറയുന്നത്. മരണത്തിന് ശേഷം ആത്മാവ് അശുദ്ധമാകുമെന്നും എന്നാൽ വേണ്ടപ്പെട്ടവരുടെ സാന്നിധ്യത്തിൽ മൃതദേഹം നല്ല രീതിയിൽ വസ്ത്രം ധരിപ്പിക്കുന്നതിലൂടെ ആത്മാവിന്റെ പരിശുദ്ധി വീണ്ട് കിട്ടുമെന്നുമാണ് തെരായ് വെളിപ്പെടുത്തുന്നത്.

രോഗം ബാധിച്ച് മരിച്ചവരെ ഇത്തരത്തിൽ ശുദ്ധീകരിക്കുന്നതിലൂടെ ആത്മാവിന് മറ്റൊരു ലോകത്തേക്ക് പരിശുദ്ധമായി പ്രവേശിക്കാനാവുമെന്നും അവർ വിശദീകരിക്കുന്നു. മത്സരത്തിൽ പങ്കെടുത്തവരെല്ലാം സ്റ്റേജിൽ മൃതദേഹം പോലെ വേഷം ധരിച്ച് കിടന്നിരുന്നു. മൂന്ന് ജഡ്ജുകൾ അവരുടെ പരിശ്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫ്യൂണറൽ സംഗീതവും മുഴങ്ങിയിരുന്നു.