- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ഫാൽക്കൺ റോക്കറ്റിൽ ചന്ദ്രയാത്രയ്ക്കൊരുങ്ങി ശതകോടീശ്വരൻ; ജാപ്പനീസ് ഫാഷൻ രംഗത്തെ പ്രമുഖനായ യുസാക്കു മയേസാവയുടെ യാത്രാവിവരം പുറത്ത് വിട്ട് സ്‌പെയ്‌സ് എക്‌സ്; യാത്ര സാധ്യമാക്കിയത് കോടിക്കണക്കിന് തുകയെറിഞ്ഞിട്ടെന്നും റിപ്പോർട്ട്
ഹൗത്രോൺ: പ്രമുഖ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ നേതൃത്വത്തിൽ 2023ൽ നടത്താനുദ്ദേശിക്കുന്ന ചാന്ദ്രയാത്രയിൽ ജാപ്പനീസ് ശതകോടീശ്വരനും. ഓൺലൈൻ ഫാഷൻ രംഗത്തെ പ്രമുഖ വ്യവസായിയായ യുസാക്കു മയേസാവയാണ് ബിഗ് ഫാൽക്കൺ റോക്കറ്റിൽ ചന്ദ്രന് ചുറ്റും സഞ്ചരിക്കുന്ന ആദ്യ സ്വകാര്യ യാത്രികനെന്ന് സ്‌പെയ്‌സ് എക്‌സ് കമ്പനി അറിയിച്ചു. ചാന്ദ്രയാത്രയിൽ പ്രമുഖരായ ആറോ എട്ടോ ചിത്രകാരന്മാരേയും കൂടെ കൂട്ടുമെന്നും മയേസാവ വ്യക്തമാക്കിയിരുന്നു. 1972 ൽ യുഎസിന്റെ അപ്പോളോ മിഷനു ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ യാത്രക്കാരനാകും 42 കാരനായ മയേസാവ. കുഞ്ഞുനാളിൽ തന്നെ തനിക്കു ചന്ദ്രനെ ഇഷ്ടമായിരുന്നുവെന്നും ചന്ദ്രനിലേക്കുള്ള യാത്ര തന്റെ സ്വപ്നമാണെന്നും സ്‌പേസ് എക്‌സ് ആസ്ഥാനത്ത് മയേസാവ പറഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ മാളിന്റെ സിഇഒയായ മയേസാവ കോടിക്കണക്കിനു ഡോളർ മുടക്കിയാണു ചാന്ദ്രയാത്ര സാധ്യമാക്കിയതെന്നാണു റിപ്പോർട്ട്. എന്നാൽ എത്ര തുകയാണു മയേസാവ ചെലവിട്ടതെന്നു വ്യക്തമാക്കാൻ സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് തയാറായില്ല. ഫോബ്
ഹൗത്രോൺ: പ്രമുഖ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ നേതൃത്വത്തിൽ 2023ൽ നടത്താനുദ്ദേശിക്കുന്ന ചാന്ദ്രയാത്രയിൽ ജാപ്പനീസ് ശതകോടീശ്വരനും. ഓൺലൈൻ ഫാഷൻ രംഗത്തെ പ്രമുഖ വ്യവസായിയായ യുസാക്കു മയേസാവയാണ് ബിഗ് ഫാൽക്കൺ റോക്കറ്റിൽ ചന്ദ്രന് ചുറ്റും സഞ്ചരിക്കുന്ന ആദ്യ സ്വകാര്യ യാത്രികനെന്ന് സ്‌പെയ്‌സ് എക്‌സ് കമ്പനി അറിയിച്ചു. ചാന്ദ്രയാത്രയിൽ പ്രമുഖരായ ആറോ എട്ടോ ചിത്രകാരന്മാരേയും കൂടെ കൂട്ടുമെന്നും മയേസാവ വ്യക്തമാക്കിയിരുന്നു.
1972 ൽ യുഎസിന്റെ അപ്പോളോ മിഷനു ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ യാത്രക്കാരനാകും 42 കാരനായ മയേസാവ. കുഞ്ഞുനാളിൽ തന്നെ തനിക്കു ചന്ദ്രനെ ഇഷ്ടമായിരുന്നുവെന്നും ചന്ദ്രനിലേക്കുള്ള യാത്ര തന്റെ സ്വപ്നമാണെന്നും സ്‌പേസ് എക്‌സ് ആസ്ഥാനത്ത് മയേസാവ പറഞ്ഞു.
ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ മാളിന്റെ സിഇഒയായ മയേസാവ കോടിക്കണക്കിനു ഡോളർ മുടക്കിയാണു ചാന്ദ്രയാത്ര സാധ്യമാക്കിയതെന്നാണു റിപ്പോർട്ട്. എന്നാൽ എത്ര തുകയാണു മയേസാവ ചെലവിട്ടതെന്നു വ്യക്തമാക്കാൻ സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് തയാറായില്ല. ഫോബ്‌സിന്റെ കണക്കനുസരിച്ചു ജപ്പാനിലെ സമ്പന്നരുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണു മയേസാവ.
ചിത്രകലയോടുള്ള പ്രണാമമെന്ന നിലയിലാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറോ എട്ടോ ചിത്രകാരന്മാരെ ചന്ദ്രനിലേക്കുള്ള യാത്രയിൽ ഉൾപ്പെടുത്താൻ മയേസാവ ശ്രമിക്കുന്നത്. ചന്ദ്രനെ വലംവച്ചു ഭൂമിയിൽ മടങ്ങിയെത്തി ഇവർ തയാറാക്കുന്ന പുതിയ രചനകൾ ഏവരുടെയും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതായിരിക്കുമെന്നു മയേസാവ പറഞ്ഞു. ചിത്രകാരന്മാരുടെ യാത്ര സൗജന്യമായിരിക്കുമെന്നു മസ്‌ക് അറിയിച്ചു.
മസ്‌കിന്റെ ഒറ്റ ട്വീറ്റ് വഴി ലഭിച്ചത് 90 കോടി ഡോളർ
ഇലക്ട്രോണിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക് കേവലം ഒരൊറ്റ ട്വീറ്റ് കൊണ്ടു സ്വന്തമാക്കിയത് 90 കോടി ഡോളർ (ഏകദേശം 6177.15 കോടി രൂപ). ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളർ എന്ന നിരക്കിൽ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും സുരക്ഷിതമായ ഫണ്ട് ഉണ്ടെന്നുമായിരുന്നു ആ ട്വീറ്റ്. ഇതോടെ ടെസ്‌ലയുടെ ഓഹരി വില 6.8 ശതമാനം ഉയർന്ന് 365.36 ഡോളർ എന്ന നിലയിലെത്തി.
പതിവു രീതിയിൽ പരമ്പരാഗത ശൈലി വെടിഞ്ഞ് ട്വിറ്ററിലൂടെ പരമപ്രധാനമായ ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കാനുള്ള മസ്‌കിന്റെ തീരുമാനം ഏവരെയും ഞെട്ടിച്ചു. 385 ഡോളറാണ് ടെസ്‌ലയുടെ ഓഹരിക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മൂല്യം. ഇതിൽ നിന്നും ഒൻപത് ശതമാനം അധികമാണ് പ്രൈവറ്റ് ആകുമ്പോൾ മസ്‌ക് ഉദ്ദേശിക്കുന്ന ഓഹരി മൂല്യം.
സൗദി അറേബ്യയിലെ ഒരു കമ്പനി ടെസ്‌ലയിൽ കാര്യമായ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് അധികം വൈകാതെയാണ് മസ്‌കിന്റെ ട്വീറ്റ് പുറത്തുവന്നത്. സുരക്ഷിതമായ ഫണ്ട് ഉള്ളതായുള്ള പ്രഖ്യാപനത്തിന് മസ്‌കിനെ പ്രേരിപ്പിച്ചത് ഇതാണോയെന്ന് വ്യക്തമല്ല.