സാധാരണ റിയാലിറ്റി ഷോകളിൽ പങ്കെടുത്താൽ ആഢംബര വില്ലകളും ഫ്‌ലാറ്റുകളും വൻതുക ക്യാഷ്‌പ്രൈസുമൊക്കെയാണ് സമ്മാനമായി നൽക്കാറുള്ളത്. എന്നാൽ റിയാലിറ്റിഷോയിൽ പങ്കെടുക്കുന്ന ഒരു സംഘം പെൺകുട്ടികളുമായി അവരുടെ ആരാധകർക്ക് ഡേറ്റിങ് ചെയ്യാനും വിവാഹം ചെയ്യാനും അവരസമൊരുക്കുന്ന ഒരു കിടിലൻ റിയാലിറ്റി ഷോ ജപ്പാനിൽ പൊടിപൊടിക്കുകയാണ്.

ബിക്കിനി മാത്രം ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള പെൺകുട്ടികളുടെ നാലംഗസംഘത്തെ പ്രണയിക്കാനും വിവാഹം കഴിക്കാനുമാണ് ആരാധകർക്ക് അവസരമൊരുക്കിയിരിക്കുന്നത്. ടോക്കിയോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാലംഗങ്ങളുള്ള ഒരു ബാൻഡാണ് ഈ ബിക്കിനി പെൺകുട്ടികൾ. പുരുഷന്മാരായ ആരാധകർക്ക് അവരുടെ ടിവി ഷോ പ്രൊഡ്യൂസറായ കണ്ടൗ ടിവിയിലേക്ക് ഇതു സംബന്ധിച്ച അപേക്ഷ അയക്കാവുന്നതാണ്. തുടർന്ന് അവരെ എക്‌സ് ഫാക്ടർ സ്‌റ്റൈൽ ഓഡിഷനുകൾക്കും വിധേയരാക്കിയിട്ടാണ് ബിക്കിനി പെൺകുട്ടികളെ കാണാനും ഡേറ്റിംഗിലേർപ്പെടാനും അവർക്ക് യോഗ്യതയുണ്ടോയെന്ന് തീരുമാനിക്കുന്നത്. തങ്ങളുടെ ഷോയിലെ പെൺകുട്ടികളുമായി ഇടപഴകാനും അവരുമായി ഡേറ്റിംഗിലേർപ്പെടാനും ആരാധകരെ തങ്ങൾ പോസിറ്റീവായി പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഷോയുടെ വക്താവായ ടെരുകി ആഓകി വിശദീകരിക്കുന്നു.

മാനക(20), സായ(22), കാഓരി(26), എരി(25) എന്നീ പെൺകുട്ടികളാണ് നിലവിൽ ഈ ബാൻഡിലുള്ളത്. ബാൻഡിലേക്ക് പുതിയ പെൺകുട്ടികളെ ഉൾപ്പെടുന്നതിന് വേണ്ടിയുള്ള പരസ്യങ്ങൾ ജപ്പാനിലെ ഷോബിസ് പത്രങ്ങളിൽ വരുന്നുണ്ട്. അപേക്ഷകർ 17നും 30നും വയസിനിടയിലുള്ളവരായിരിക്കണമെന്നും ടോക്കിയോക്കാരായിരിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ബിക്കിനി ധരിക്കാൻ യാതൊരു മടിയുമില്ലാത്തവരായിരിക്കണമെന്നും ഈ പരസ്യം നിഷ്‌കർഷിക്കുന്നു.