- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ നിശ്ചയത്തിന് കാരണം പക്വതയില്ലായ്മ; തീയതി അടക്കം പ്രഖ്യാപിച്ച രാജകീയ വിവാഹം മാറ്റിയെന്ന് തീരുമാനം; ജപ്പാൻ രാജകുമാരിയുടെ മിന്നുകെട്ട് 2020വരെ ഇനി നടക്കില്ല
ടോകിയോ: ജപ്പാൻ രാജകുമാരി മാകോയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നിർത്തി വെച്ചു. വിവാഹം നടക്കാൻ ഒരുമാസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത നീക്കം. തീയ്യതി അടക്കം പ്രഖ്യാപിച്ച രാജകീയ വിവാത്തിന് മാറ്റം വരുന്നത് ജപ്പാൻ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്. കഴിഞ്ഞ മെയിലാണ് 26കാരിയായ രാജകുമാരി മാകോയും അതേ പ്രായക്കാരനായ കെയ് കോമുറുവും തമ്മിലുള്ള വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മാകോയുടെ കോളേജിലെ സഹപാഠിയും കാമുകനുമാണ് കോമുറു. നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ സാധാരണക്കാരനെ ആയിരുന്നു.ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കോളേജിൽ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012 ലായിരുന്നു ഇത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു രാജകുടുംബത്തിലെ വനിതാ അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്. ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാകുന്നുവെന്ന വാർത്തകൾ പുറത്തു വന്
ടോകിയോ: ജപ്പാൻ രാജകുമാരി മാകോയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നിർത്തി വെച്ചു. വിവാഹം നടക്കാൻ ഒരുമാസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത നീക്കം. തീയ്യതി അടക്കം പ്രഖ്യാപിച്ച രാജകീയ വിവാത്തിന് മാറ്റം വരുന്നത് ജപ്പാൻ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്.
കഴിഞ്ഞ മെയിലാണ് 26കാരിയായ രാജകുമാരി മാകോയും അതേ പ്രായക്കാരനായ കെയ് കോമുറുവും തമ്മിലുള്ള വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മാകോയുടെ കോളേജിലെ സഹപാഠിയും കാമുകനുമാണ് കോമുറു. നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ സാധാരണക്കാരനെ ആയിരുന്നു.ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കോളേജിൽ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012 ലായിരുന്നു ഇത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു
രാജകുടുംബത്തിലെ വനിതാ അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്. ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാകുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതാണോ പിന്മാറ്റത്തിന് പിന്നിലെന്ന ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. എന്നാൽ വിവാഹ ശേഷമുള്ള ജീവിതത്തിന് ഒരുങ്ങാനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞാണ് വിവാഹം നീട്ടിവെക്കുന്നതായി രാജകുമാരി അറിയിച്ചത്. രാജകുടുംബത്തിന്റെ ഔദ്യോഗിക ഇൻഹൗസ് ഏജൻസി ഇറക്കിയ വാർത്താ കുറിപ്പിലാണ് പുതിയ പ്രഖ്യാപനം.
പക്വതയില്ലായ്മയാണ് ഇതിനു കാരണമായതെന്ന് പത്രകുറിപ്പ് പറയുന്നു. രാജകുമാരിയുടെ വീട്ടുകാര്യങ്ങൾ നോക്കുന്ന മേൽനോട്ടകാരിയാണ് പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. അതേ സമയം അക്കമിട്ട് കാരണങ്ങൾ വിശദീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഞങ്ങൾ പലകാര്യങ്ങളും ധൃതി പിടിച്ച് ചെയ്തു.പെട്ടെന്നുള്ള തീരുമാനം ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചുവെന്നും സ്വയം വിമർശനത്തോടെ രാജകുമാരി അറിയിച്ചു. 2020 വരെ വിവാഹം നടക്കാൻ സാധ്യതയില്ലെന്നും അറിയുന്നു.
ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ കൊച്ചുമകളായ മാകോയും കാമുകൻ കെയി കൊമുറോയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി പ്രഖ്യാപനം വന്നതിനൊപ്പം രാജകുടുംബപദവി നഷ്ടപ്പെടുന്നതിൽ ദുഃഖമില്ലെന്നു രാജകുമാരി അറിയിച്ചിരുന്നു. രാജകുടുംബത്തിനുമപ്പുറം സ്വന്തം ജീവിതം വേണമെന്നു കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്നു.
ജപ്പാൻ പാരമ്പര്യമനുസരിച്ച്, സാധാരണക്കാരനെ വിവാഹം ചെയ്യുന്ന വനിതാ രാജകുടുംബാംഗം പിന്നെ സാധാരണക്കാരിയാണ്. എന്നാൽ പുരുഷന്മാർക്ക് ഈ വ്യവസ്ഥ ബാധകമല്ല. അകിഹിതോ ചക്രവർത്തിയും രണ്ട് ആൺമക്കളും വിവാഹം ചെയ്തതു രാജകുടുംബാംഗങ്ങളെയല്ല.