ടോക്കിയോ: ഉത്തര കൊറിയയുടെ ഭീഷണി മറികടക്കാൻ പ്രതിരോധത്തിനായി ജപ്പാൻ വിലയിരുത്തിയത് റെക്കോർഡ് തുക. 5.19 ട്രില്യൺ യെൻ അഥവാ 46 മില്യൺ ഡോളറാണ് ജപ്പാൻ പ്രതിരോധത്തിനായി മാറ്റി വെച്ചത്.

പ്രധാനമായും മിസൈൽ റേഞ്ചറുകളുടെ എണ്ണമാണ് വർധിപ്പിക്കുന്നത്. അമേരിക്കൻ നിർമ്മിത ഏയ്ജിസ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനുവേണ്ടി മാത്രം ബജറ്റിലെ 730 ദശലക്ഷം യെൻ നീക്കിവെച്ചിട്ടുണ്ട്.

ഉത്തര കൊറിയയയുടെ ഭീഷണി കൂടാതെ ചൈനയുടെ കടൽ മാർഗമുള്ള അക്രമ ഭീഷണികളേയും ചെറുക്കാനാണ് ഈ പ്രതിരോധത്തിലെ തുക വർധന.