- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിനൊക്കെ ഇന്ത്യ ജപ്പാനെ കണ്ട് പഠിക്കണം; 20 സെക്കന്റ് മുമ്പേ ട്രെയിൻ പോയതിൽ ക്ഷമ ചോദിച്ച് ജപ്പാൻ റെയിൽവേ; ഇത് പോലൊരു തെറ്റ് ആവർത്തിക്കില്ലെന്ന് ജപ്പാൻ; ഇതൊക്കെ ഇന്ത്യൻ റെയിൽവേ കണ്ടാൽ തല കറങ്ങുമെന്ന് സോഷ്യൽ മീഡിയ
ടോക്യോ: ഇന്ത്യൻ റെയിൽവേയിൽ ഒരു ട്രെയിൽ കൃത്യ സമയത്ത് വന്നാൽ അത് അത്ഭുതമായി കാണുന്നവരാണ് നമ്മൾ. കാരണം മണിക്കുറുകൾ വൈകിയോ അല്ലെങ്കിൽ സമയത്തിന് മുമ്പേയോ പോകുന്നതാണ് ഇന്ത്യൻ റെയിൽവേയുടെ ശീലം. കൃത്യ സമയം പാലിക്കുന്നതിൽ ഇത് വരെ നല്ലപേര് കേൾപ്പിക്കാൻ കഴിയാത്ത ഇന്ത്യൻ റെയിൽവേക്ക് ജപ്പാനിൽ നിന്നുള്ള വാർത്ത കേട്ടാൽ ഞെട്ടും. അതേ സമയം കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തെൽയിക്കാൻ ജപ്പാന് ഇതിലും വലിയ തെളിവ് വേണ്ട. കാരണം ഷെഡ്യൂൾ ചെയ്തതിനേക്കാളും 20 സെക്കന്റ് നേരത്തെ ട്രെയിൻ പുറപ്പെട്ടതിന് ക്ഷമാപണവുമായി വന്നിരിക്കുകയാണ് ജപ്പാനിലെ റെയിൽവേ അധികൃതർ. അകിഹാബരയിൽ നിന്നുള്ള ട്രെയിൻ മിനാമി നഗേരയാമ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടത് 9.44 നായിരുന്നു. എന്നാൽ 9:43:40 ആയപ്പോൾ ട്രെയിൻ പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതാണ് വലിയ വാർത്തായായത് . ഇതിലെന്ത് പുതുമ എന്ന് ഇന്ത്യക്കാർക്ക് തോനുമെങ്കിലും ജപ്പാനിൽ വലിയൊരു കാര്യമാണ്. സംഭവം അറിഞ്ഞ സുകുബ എക്സ്പ്രസ് മാനേജ്മെന്റ് ഔദ്യോഗികമായി മാപ്പു ചോദി
ടോക്യോ: ഇന്ത്യൻ റെയിൽവേയിൽ ഒരു ട്രെയിൽ കൃത്യ സമയത്ത് വന്നാൽ അത് അത്ഭുതമായി കാണുന്നവരാണ് നമ്മൾ. കാരണം മണിക്കുറുകൾ വൈകിയോ അല്ലെങ്കിൽ സമയത്തിന് മുമ്പേയോ പോകുന്നതാണ് ഇന്ത്യൻ റെയിൽവേയുടെ ശീലം. കൃത്യ സമയം പാലിക്കുന്നതിൽ ഇത് വരെ നല്ലപേര് കേൾപ്പിക്കാൻ കഴിയാത്ത ഇന്ത്യൻ റെയിൽവേക്ക് ജപ്പാനിൽ നിന്നുള്ള വാർത്ത കേട്ടാൽ ഞെട്ടും.
അതേ സമയം കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തെൽയിക്കാൻ ജപ്പാന് ഇതിലും വലിയ തെളിവ് വേണ്ട. കാരണം ഷെഡ്യൂൾ ചെയ്തതിനേക്കാളും 20 സെക്കന്റ് നേരത്തെ ട്രെയിൻ പുറപ്പെട്ടതിന് ക്ഷമാപണവുമായി വന്നിരിക്കുകയാണ് ജപ്പാനിലെ റെയിൽവേ അധികൃതർ.
അകിഹാബരയിൽ നിന്നുള്ള ട്രെയിൻ മിനാമി നഗേരയാമ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടത് 9.44 നായിരുന്നു. എന്നാൽ 9:43:40 ആയപ്പോൾ ട്രെയിൻ പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതാണ് വലിയ വാർത്തായായത് . ഇതിലെന്ത് പുതുമ എന്ന് ഇന്ത്യക്കാർക്ക് തോനുമെങ്കിലും ജപ്പാനിൽ വലിയൊരു കാര്യമാണ്. സംഭവം അറിഞ്ഞ സുകുബ എക്സ്പ്രസ് മാനേജ്മെന്റ് ഔദ്യോഗികമായി മാപ്പു ചോദിക്കുകയായിരുന്നു.
വലിയൊരു തെറ്റാണ് സംഭവിച്ചത് എന്നും ഇനി ഇത്തരത്തിൽ ആവർത്തിക്കില്ല എന്നാണ് അധികൃതർ പറയുന്നത്, വലിയ പ്രാധാന്യത്തോടെയാണ് ജപ്പാനിലെ മാധ്യമങ്ങൾ ഈ വാർത്ത നൽകിയിരിക്കുന്നത്.