- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മനുഷ്യർ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾക്ക് മതംകൊണ്ടും രാഷ്ട്രീയം കൊണ്ടും അതിരുനിശ്ചയിക്കരുത്; ഒരു വ്യക്തിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ സഹകരിക്കരുതെന്ന് നാട്ടുകാരോട് പറയാൻ മഹല്ല് കമ്മറ്റിക്കോ പാർട്ടി കമ്മറ്റിക്കോ യാതൊരു അധികാരവുമില്ല; അത് ഭരണഘടനാ വിരുദ്ധവും, മനുഷ്യത്വ രഹിതവും
കൊണ്ടിപ്പറമ്പ് മഹല്ലു വിലക്കിനെ കുറിച്ചുള്ള നിലപാട് ഒന്നുകൂടെ വ്യക്തമാക്കേണ്ടതുണ്ട് എന്നു തോന്നുന്നു. മതത്തെ നിരാകരിച്ചവർ എന്തിനാണ് മഹല്ലുവിലക്കിനെ ഭയപ്പെടുന്നതെന്ന് ചോദിക്കന്നവരോടും, അല്ലെങ്കിൽ മതരഹിതമായി ജീവിക്കുന്നവർ എന്തിനാണ് പള്ളിക്കാട്ടിൽ ഖബറടക്കപ്പെടണമെന്നു നിർബന്ധം പിടിക്കുന്നത് എന്നു ചോദിക്കുന്നവരോടും പറയാനുള്ളത് താഴെ വായിക്കുക. മതവിധികൾക്ക് വിപരീതമായി നടക്കുന്ന ഒരു വിവാഹത്തിന് മഹല്ലു ഖാസി നിഖാഹിനു കാർമ്മികത്വം വഹിക്കണമെന്നോ മതരഹിതനായി ജീവിച്ച ഒരു മനുഷ്യനെ പള്ളിക്കാട്ടിൽതന്നെ ഖബറടക്കണമെന്നോ അല്ല ഞാൻ പറഞ്ഞത്, മറിച്ച് മനുഷ്യർ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾക്ക് മതംകൊണ്ടും രാഷ്ട്രീയം കൊണ്ടും അതിരുനിശ്ചയിക്കരുതെന്ന് മാത്രമാണ്. മനുഷ്യർ പരസ്പരം ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുന്നത് മതമോ രാഷ്ട്രീയമോ നോക്കിയല്ല, മറിച്ച് മനുഷ്യ സഹജമായ സ്‌നേഹബന്ധങ്ങളുടെ പേരിലാണ്, കല്ല്യാണമാവട്ടെ മറ്റെന്താവട്ടെ, ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സവിശേഷമായ അധികാരങ്ങളുള്ള ഒരു സംവിധാനമാണ് മഹല്ലു കമ്മിറ്റി, മഹല്ല
കൊണ്ടിപ്പറമ്പ് മഹല്ലു വിലക്കിനെ കുറിച്ചുള്ള നിലപാട് ഒന്നുകൂടെ വ്യക്തമാക്കേണ്ടതുണ്ട് എന്നു തോന്നുന്നു. മതത്തെ നിരാകരിച്ചവർ എന്തിനാണ് മഹല്ലുവിലക്കിനെ ഭയപ്പെടുന്നതെന്ന് ചോദിക്കന്നവരോടും, അല്ലെങ്കിൽ മതരഹിതമായി ജീവിക്കുന്നവർ എന്തിനാണ് പള്ളിക്കാട്ടിൽ ഖബറടക്കപ്പെടണമെന്നു നിർബന്ധം പിടിക്കുന്നത് എന്നു ചോദിക്കുന്നവരോടും പറയാനുള്ളത് താഴെ വായിക്കുക.
മതവിധികൾക്ക് വിപരീതമായി നടക്കുന്ന ഒരു വിവാഹത്തിന് മഹല്ലു ഖാസി നിഖാഹിനു കാർമ്മികത്വം വഹിക്കണമെന്നോ മതരഹിതനായി ജീവിച്ച ഒരു മനുഷ്യനെ പള്ളിക്കാട്ടിൽതന്നെ ഖബറടക്കണമെന്നോ അല്ല ഞാൻ പറഞ്ഞത്, മറിച്ച് മനുഷ്യർ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾക്ക് മതംകൊണ്ടും രാഷ്ട്രീയം കൊണ്ടും അതിരുനിശ്ചയിക്കരുതെന്ന് മാത്രമാണ്.
മനുഷ്യർ പരസ്പരം ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുന്നത് മതമോ രാഷ്ട്രീയമോ നോക്കിയല്ല, മറിച്ച് മനുഷ്യ സഹജമായ സ്‌നേഹബന്ധങ്ങളുടെ പേരിലാണ്, കല്ല്യാണമാവട്ടെ മറ്റെന്താവട്ടെ, ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സവിശേഷമായ അധികാരങ്ങളുള്ള ഒരു സംവിധാനമാണ് മഹല്ലു കമ്മിറ്റി, മഹല്ലു കമ്മിറ്റി കൈക്കൊള്ളുന്ന ഒരു തീരുമാനം അംഗീകരിക്കേണ്ടത് മഹല്ലിലെ സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം മതപരമായ ഒരു ബാധ്യതയായാണ് കണക്കാക്കപ്പെടുക.
ഖാസിയേയും മറ്റുമഹല്ലു ഭാരവാഹികളേയും അവർ ഇരിക്കുന്ന അധികാര സ്ഥാനങ്ങളൊന്നും പരിഗണിക്കാതെ തികച്ചും അയൽക്കാർ എന്ന പരിഗണന നൽകിക്കൊണ്ട് ആ പരിപാടിയിലേക്ക് ക്ഷണിച്ചാൽ പോലും, മഹല്ല് തീരുമാനം കൈക്കൊണ്ട കാരണത്താൽ അവർ ആ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാവില്ല എന്നിടത്താണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെ നമ്മൾ മനസ്സിലാക്കേണ്ടത്. ദയവായി അതിന്റെ സാങ്കേതികത പറഞ്ഞ് അനുഭവസ്ഥനായ എന്നോടു തർക്കിക്കരുത്.
ഒരു മഹല്ല് കമ്മറ്റിയിലെ ഭാരവാഹിയോ കമ്മറ്റി മെമ്പറോആയ ഒരാളെ ആ കമ്മറ്റിയിൽ നിന്ന് പുറത്താക്കാൻ മഹല്ലിന് അധികാരമുണ്ട്, എന്നാൽ മഹല്ല് പരിധിയിൽ ജീവിക്കുന്ന ഒരു വ്യക്തിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ സഹകരിക്കരുതെന്ന് നാട്ടുകാരോട് പറയാൻ മഹല്ല് കമ്മറ്റിക്കോ പാർട്ടി കമ്മറ്റിക്കോ യാതൊരു അധികാരവുമില്ല. ആരെങ്കിലും ചെയ്യുന്നുണ്ടെന്നുവച്ച് മറ്റൊരാൾക്ക് അതു ചെയ്യാനുള്ള ന്യായവുമില്ല. അത് ഭരണഘടനാ വിരുദ്ധവും, മനുഷ്യത്വ രഹിതവുമാണ്..