- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജാസിം ഈസയുടെ ഭവനം സന്ദർശിച്ചു; മലങ്കര ഓർത്തോഡോക്സ് സഭയുടെ അനുശോചനം രേഖപ്പെടുത്തി
യു.എ.ഇ :- ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമറേറ്റ്സ് വിമാനം ലാൻഡിങ്ങിനിടെ കത്തിയമർന്നപ്പോൾ രക്ഷാദൗത്യം നിർവഹിക്കവെ മരണ മടഞ്ഞ അഗ്‌നിശമന സേനാംഗമായ ജാസിം ഈസയുടെ കുടുംബത്തെ മലങ്കര ഓർത്തഡോക്‌സ് സഭയുടെ അനുശോചനം രേഖപ്പെടുത്തി. മലയാളികൾ അടക്കമുള്ളവരെ പുറത്തിറക്കിയ ശേഷം വിമാനത്തിൽ ആളിപ്പടർന്ന തീ അണയ്ക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ജാസിം ഈസ മുഹമ്മദ് ബലൂഷി മരണപ്പെട്ടത്. ജാസിം ഈസയുടെ റാസൽഖൈമയിലെ ഭവനത്തിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി വികാരി ഫാ.ഷാജി മാത്യൂസ്, റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ.ഐപ്പ് പി. അലക്‌സ്, സഭാ മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ദുബായ് കത്തീഡ്രൽ ഇടവക സെക്രട്ടറി ബാബുജി ജോർജ്ജും ഈ രണ്ടു ഇടവകളിലെ മറ്റു ഭാരവാഹികളും എന്നിവരടങ്ങിയ സംഘമാണ് കുടുംബാംഗങ്ങളെ സന്ദർശിച്ചത്.

Next Story