- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ ബിഎംഡബ്ല്യൂ എടുത്ത് സ്ഥലം വിട്ടു; പൊലീസ് പിന്തുടർന്നെത്തിയപ്പോൾ 91 മൈൽ വേഗതയിൽ വണ്ടി വിട്ടു; വീട് ഇടിച്ച് തകർത്തു; മോഡലിന് നാല് മാസം തടവ് വിധിച്ച് കോടതി; ഞാൻ ജയിലിലേക്കോ എന്ന് ചോദിച്ച് നെഞ്ചത്തടിച്ച് കരഞ്ഞ് യാസ്മിൻ കതിർ
സുഹൃത്തിന്റെ ബിഎംഡബ്ല്യൂ എടുത്ത് 91 മൈൽ വേഗതയിൽ ഓടിക്കുകയും പൊലീസ് പിന്തുടർന്ന് പിടിക്കാനെത്തിയതിനെ തുടർന്ന് അവരിൽ നിന്നും രക്ഷപ്പെടാനായി വേഗം വീണ്ടും കൂട്ടി അപകടമുണ്ടാക്കുകയും ചെയ്ത 27കാരി മോഡൽ യാസ്മിൻ കതിറിന് ഇനി ജയിലിൽ കഴിയാം. നാല് മാസത്തെ തടവിന് തന്നെ ശിക്ഷിച്ചുവെന്ന വാർത്ത കേട്ട് ഈ യുവതി നെഞ്ചത്തടിച്ച് കരഞ്ഞുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഗുരുതരമായ ഡ്രൈവിങ് നിയമലംഘനം നടത്തിയ യുവതി ഒരു കുഞ്ഞിന്റെ അമ്മയാണെന്നതുകൊണ്ട് മാത്രം അവരെ ശിക്ഷയിൽ നിന്നൊഴിവാക്കാനാവില്ലെന്നും അപകടകരമായ ഡ്രൈവിംഗിലൂടെ കടുത്ത ശിക്ഷ ലഭിക്കുമെന്ന സന്ദേശം യാസ്മിനെ ശിക്ഷിക്കുന്നതിലൂടെ നൽകേണ്ടിയിരിക്കുന്നുവെന്നുമാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജ് സീൻ മോറിസ് വിശദീകരിച്ചത്. ഭ്രാന്തമായ ആവേശത്തിലായിരുന്നു ഈ മോഡൽ വണ്ടിയോടിച്ചിരുന്നതെന്നും അത് കടുത്ത അപകടഭീഷണിയാണുയർത്തിയതെന്നും കണ്ടെത്തിയതിനെ തുടർന്നാണിവരെ ശിക്ഷിച്ചിരിക്കുന്നത്. യാസ്മിന്റെ ജീവിതത്തെ കുറിച്ചല്ല ഇപ്പോൾ താൻ ചിന്തിക്കുന്നതെന്നും റോഡിൽ കൂടി സഞ്ചരിക്കുന്ന നിഷ്കളങ
സുഹൃത്തിന്റെ ബിഎംഡബ്ല്യൂ എടുത്ത് 91 മൈൽ വേഗതയിൽ ഓടിക്കുകയും പൊലീസ് പിന്തുടർന്ന് പിടിക്കാനെത്തിയതിനെ തുടർന്ന് അവരിൽ നിന്നും രക്ഷപ്പെടാനായി വേഗം വീണ്ടും കൂട്ടി അപകടമുണ്ടാക്കുകയും ചെയ്ത 27കാരി മോഡൽ യാസ്മിൻ കതിറിന് ഇനി ജയിലിൽ കഴിയാം. നാല് മാസത്തെ തടവിന് തന്നെ ശിക്ഷിച്ചുവെന്ന വാർത്ത കേട്ട് ഈ യുവതി നെഞ്ചത്തടിച്ച് കരഞ്ഞുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഗുരുതരമായ ഡ്രൈവിങ് നിയമലംഘനം നടത്തിയ യുവതി ഒരു കുഞ്ഞിന്റെ അമ്മയാണെന്നതുകൊണ്ട് മാത്രം അവരെ ശിക്ഷയിൽ നിന്നൊഴിവാക്കാനാവില്ലെന്നും അപകടകരമായ ഡ്രൈവിംഗിലൂടെ കടുത്ത ശിക്ഷ ലഭിക്കുമെന്ന സന്ദേശം യാസ്മിനെ ശിക്ഷിക്കുന്നതിലൂടെ നൽകേണ്ടിയിരിക്കുന്നുവെന്നുമാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജ് സീൻ മോറിസ് വിശദീകരിച്ചത്.
ഭ്രാന്തമായ ആവേശത്തിലായിരുന്നു ഈ മോഡൽ വണ്ടിയോടിച്ചിരുന്നതെന്നും അത് കടുത്ത അപകടഭീഷണിയാണുയർത്തിയതെന്നും കണ്ടെത്തിയതിനെ തുടർന്നാണിവരെ ശിക്ഷിച്ചിരിക്കുന്നത്. യാസ്മിന്റെ ജീവിതത്തെ കുറിച്ചല്ല ഇപ്പോൾ താൻ ചിന്തിക്കുന്നതെന്നും റോഡിൽ കൂടി സഞ്ചരിക്കുന്ന നിഷ്‌കളങ്കരായ അനേകരുടെയും യാസ്മിനെ പിന്തുടർന്നിരുന്ന പൊലീസുകാരുടെയും ജീവിതത്തെ കുറിച്ചാണ് താനിപ്പോൾ ചിന്തിക്കുന്നതെന്നും വിധി പുറപ്പെടുവിക്കുന്നതിനിടെ ജഡ്ജ് വ്യക്തമാക്കി. കൊലപാതകശ്രമത്തിനുള്ള കുറ്റം ചുമത്തിയില്ലല്ലോ എന്നോർത്ത് യാസ്മിൻ ഇപ്പോൾ ആശ്വസിക്കുകയാണ് വേണ്ടതെന്നും ജഡ്ജി നിർദേശിച്ചു.
യാസ്മിന്റെ വാഹനത്തെ പൊലീസ് പിന്തുടർന്ന വീഡിയോ ഫൂട്ടേജ് ഭയാനകായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കോർണറുകളിലൂടെ യാസ്മിൻ 50 മൈൽ വേഗതയിലും മണിക്കൂറിൽ 30 മൈൽ വേഗത അനുവദിച്ചിരുന്ന ഇടങ്ങളിൽ ബിഎംഡബ്ല്യൂ 79 മൈൽ വേഗതയിലായിരുന്നു പറ പറന്നിരുന്നതെന്നും ജഡ്ജി ആരോപിച്ചു. പൊലീസ് കൈകാണിച്ചാൽ വണ്ടി നിർത്താത്തവർ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം ഈ വിധിയിലൂടെ നൽകുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. തന്റെ സുഹൃത്തിന്റെ 9500 പൗണ്ട് വിലയുള്ള ബിഎംഡബ്ല്യൂ യാസ്മിൻ എടുത്തോടിക്കുകയായിരുന്നുവെന്നും തുടർന്ന് യാസ്മിനുമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാഞ്ഞതിന്റെ ഫലമായി അദ്ദേഹം പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
തുടർന്ന് പൊലീസ് ഈ വാഹനം ട്രാക്ക് ചെയ്യുകയും പിന്തുടരുകയുമായിരുന്നു. ആദ്യം 30 മൈൽ വേഗതയിലായിരുന്നു വണ്ടി പൊലീസിനെ കണ്ട് 60 മൈൽ വേഗതയിലേക്കും 91 മൈൽ വേഗതയിലേക്കും കുതികുതിക്കുകയായിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. പൊലീസ് ചേയ്സിംഗിനൊടുവിൽ യാസ്മിൻ വണ്ടി പുൽപ്രദേശത്തേക്ക് തിരിച്ച് വിടുകയും അവസാനം ഒരു വീടിന് ചെന്നിടിക്കുകയുമായിരുന്നു. അതിന്റെ ചുമർ തകർന്നിരുന്നു. പൊലീസ് പിടിയിലായ യാസ്മിൻ മാപ്പ് പറഞ്ഞുവെങ്കിലും കേസ് ചാർജ് ചെയ്ത് കോടതിയിലെത്തിക്കുകയായിരുന്നു. അപകടകരമായ ഡ്രൈവിങ്, വാഹനം തട്ടിയെടുക്കൽ, ഇൻഷുറൻസില്ലാതെ വണ്ടിയോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഈ മോഡൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.