- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങൾ നേടിയെടുക്കുബോൾ അതിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിൽ എന്താണ് തെറ്റുള്ളത്? നിങ്ങൾ മുഖ്യമന്ത്രിക്ക് എതിരാണോ? വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിക്ക് യോജിച്ച രൂപത്തിൽ പ്രതികരണങ്ങൾ നടത്തണം; യുഎൻഎയെ വിമർശിച്ച സിഐടിയുവിനും എം സി ജോസഫൈനും മറുപടി നൽകി ജാസ്മിൻ ഷാ
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാരുടെ സമരവിജയത്തെ പരിസഹിച്ചു കൊണ്ടി സിഐടിയു രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. യുഎൻഎയും ഐഎൻഎയും പൊരുതി നേടിയ വിജയത്തെ അവഹേളിച്ചു കൊണ്ടാണ് വനിതാ കമ്മീഷൻ അധ്യക്ഷ അടങ്ങുന്നു ഇടതു തൊഴിലാളി യൂണിയൻ രംഗത്തെത്തിയത്. ഈ വിമർശനത്തിന് മറുപടിയുമായി യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ രംഗത്തെത്തി. എം സി ജോസഫൈനും സി ഐ ടി യും നടത്തിയ പ്രസ്താവന കരിങ്കാലിപ്പണിയാണെന്നും പറഞ്ഞു കൊണ്ടാണ് ജാസ്മിന്റെ മറുപടി. വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിക്ക് യോജിച്ച രൂപത്തിൽ പ്രതികരണങ്ങൾ നടത്തണം എന്നു പറഞ്ഞു കൊണ്ടാണ് ജാസ്മിൻ മറുപട നൽകിയത്. ഞങ്ങൾ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങൾ നേടിയെടുക്കുബോൾ അതിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിൽ എന്താണ് തെറ്റുള്ളത് ? മുഖ്യമന്ത്രിക്ക് ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നിഖപ്പെടുത്തുമ്പോൾ വനിതാ കമ്മീഷനും താങ്കൾ നേതൃത്വം കൊടുക്കുന്ന സംഘടനക്കും എന്തിനാണ് പൊള്ളുന്നത് ? നിങ്ങൾ മുഖ്യമന്ത്രിക്ക് എതിരാണോ? അതോ ആശുപത്രി ജീവനക്കാർ ഞങ്ങളുടെ സമരം കണ്ടു ആകർഷിക്കപ്പെട്ട് ഞങ്ങളിലേക്ക് വരുമെന്ന്
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാരുടെ സമരവിജയത്തെ പരിസഹിച്ചു കൊണ്ടി സിഐടിയു രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. യുഎൻഎയും ഐഎൻഎയും പൊരുതി നേടിയ വിജയത്തെ അവഹേളിച്ചു കൊണ്ടാണ് വനിതാ കമ്മീഷൻ അധ്യക്ഷ അടങ്ങുന്നു ഇടതു തൊഴിലാളി യൂണിയൻ രംഗത്തെത്തിയത്. ഈ വിമർശനത്തിന് മറുപടിയുമായി യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ രംഗത്തെത്തി. എം സി ജോസഫൈനും സി ഐ ടി യും നടത്തിയ പ്രസ്താവന കരിങ്കാലിപ്പണിയാണെന്നും പറഞ്ഞു കൊണ്ടാണ് ജാസ്മിന്റെ മറുപടി.
വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിക്ക് യോജിച്ച രൂപത്തിൽ പ്രതികരണങ്ങൾ നടത്തണം എന്നു പറഞ്ഞു കൊണ്ടാണ് ജാസ്മിൻ മറുപട നൽകിയത്. ഞങ്ങൾ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങൾ നേടിയെടുക്കുബോൾ അതിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിൽ എന്താണ് തെറ്റുള്ളത് ?
മുഖ്യമന്ത്രിക്ക് ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നിഖപ്പെടുത്തുമ്പോൾ വനിതാ കമ്മീഷനും താങ്കൾ നേതൃത്വം കൊടുക്കുന്ന സംഘടനക്കും എന്തിനാണ് പൊള്ളുന്നത് ? നിങ്ങൾ മുഖ്യമന്ത്രിക്ക് എതിരാണോ? അതോ ആശുപത്രി ജീവനക്കാർ ഞങ്ങളുടെ സമരം കണ്ടു ആകർഷിക്കപ്പെട്ട് ഞങ്ങളിലേക്ക് വരുമെന്ന് ഭയന്നിട്ടാണോ ? എന്തായാലും ഈ നിമിഷം വരെ അങ്ങനെ ഒന്ന് ഞങ്ങളുടെ തീരുമാനങ്ങളിൽ ഇല്ല. പിന്നെ ഞങ്ങൾ സമരം ചെയ്തിട്ടല്ലേ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതും തീരുമാനം എടുത്തതും .അല്ല അതും ഇനി താങ്കൾ പറഞ്ഞിട്ടാണോ? ആണെങ്കിൽ അത് ഞങ്ങളോട് കൂടി പറഞ്ഞാൽ മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി രേഖപ്പെടുത്തിയ കൂട്ടത്തിൽ നിങ്ങളുടെ പേര് കൂടി ഞങ്ങൾ പറയുമായിരുന്നല്ലോ ?- ജാസ്മിൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു.
ജാസ്മിൻ ഷായുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിക്ക് യോജിച്ച രൂപത്തിൽ പ്രതികരണങ്ങൾ നടത്തണം
നേഴ്സിങ് സമരത്തിന്റെ വിജയത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷയും ആശുപത്രി ജീവനക്കാരുടെ സി ഐ ടി യു സംഘടനയുടെ നേതാവുമായ എം സി ജോസഫൈൻ വിറളി പിടിക്കുന്നത് എന്തിനാണ് എന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. മറ്റൊരു സർക്കാരും ഉൾക്കൊള്ളാതെ രീതിയിൽ തികഞ്ഞ അനുഭാവത്തോടെ ഞങ്ങളുടെ സമരത്തെ ഉൾക്കൊണ്ട മുഖ്യമന്ത്രി യെ തള്ളിപ്പറയാൻ ജോസഫൈനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് ഞങ്ങൾക്കറിയില്ല.
ഞങ്ങൾ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങൾ നേടിയെടുക്കുബോൾ അതിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിൽ എന്താണ് തെറ്റുള്ളത് ? മുഖ്യമന്ത്രിക്ക് ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നിഖപ്പെടുത്തുമ്പോൾ വനിതാ കമ്മീഷനും താങ്കൾ നേതൃത്വം കൊടുക്കുന്ന സംഘടനക്കും എന്തിനാണ് പൊള്ളുന്നത് ? നിങ്ങൾ മുഖ്യമന്ത്രിക്ക് എതിരാണോ? അതോ ആശുപത്രി ജീവനക്കാർ ഞങ്ങളുടെ സമരം കണ്ടു ആകർഷിക്കപ്പെട്ട് ഞങ്ങളിലേക്ക് വരുമെന്ന് ഭയന്നിട്ടാണോ ? എന്തായാലും ഈ നിമിഷം വരെ അങ്ങനെ ഒന്ന് ഞങ്ങളുടെ തീരുമാനങ്ങളിൽ ഇല്ല. പിന്നെ ഞങ്ങൾ സമരം ചെയ്തിട്ടല്ലേ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതും തീരുമാനം എടുത്തതും .അല്ല അതും ഇനി താങ്കൾ പറഞ്ഞിട്ടാണോ? ആണെങ്കിൽ അത് ഞങ്ങളോട് കൂടി പറഞ്ഞാൽ മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി രേഖപ്പെടുത്തിയ കൂട്ടത്തിൽ നിങ്ങളുടെ പേര് കൂടി ഞങ്ങൾ പറയുമായിരുന്നല്ലോ ?
താങ്കളുടെ സേവനം ഞങ്ങൾ കൂടി അറിയണ്ടേ? പിന്നെ ഞങ്ങളിൽ വിഭാഗീയത ഉണ്ട് എന്ന് താങ്കളുടെ പ്രസ്താവനയിൽ വായിച്ചു. രണ്ടോ മൂന്നോ സംഘടന ഉള്ളതാണ് ഉദ്ദേശിച്ചതെങ്കിൽ ട്രേഡ് യൂണിയനുകൾ എത്ര സംഘടന ഉണ്ട് .സി ഐ ടി യു ,എ ഐ ടി യു സി ,ബി എം എസ് ,എസ് ടി യു അങ്ങനെ തുടങ്ങുന്ന നിരകൾ ,യുവജന സംഘടനകളിൽ എത്ര സംഘടന ഉണ്ട് ,ഡി വൈ എഫ് ഐ യും യൂത്ത് കോൺഗ്രസ്സും യുവ മോർച്ചയും, എ വൈ എഫ് ഐ യും അങ്ങനെ വിരലിൽ എണ്ണാൻ കഴിയാത്ത പേരുകൾ ,വിദ്യാർത്ഥികൾക്കും കർഷകർക്കും സ്ത്രീകൾക്കും ഒക്കെ ഉണ്ടല്ലോ ഒറ്റ ശ്വാസത്തിൽ പറയാൻ പറ്റാത്ത അത്ര എണ്ണം സംഘടനകൾ.
പിന്നെ 15 ലക്ഷത്തിനു മീതെ വരുന്ന നേഴ്സിങ് സമൂഹത്തിൽ ഒരു അഞ്ചു സംഘടന ഉണ്ടാവട്ടെ.അതിനു താങ്കൾക്ക് എന്താണ് പ്രശ്‌നം ?
താങ്കൾ സി.പി.എം ന്റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണല്ലോ .പാർട്ടിയിൽ വിഭാഗീയത കാണിച്ചതിന്റെ എത്രയോ സന്ദർഭങ്ങൾ ഞങ്ങൾക്കും ഓർമ്മയുണ്ട് .അതിപ്പോ പുറത്തെടുക്കാൻ പറ്റാത്ത വിഷമത്തിൽ ആണെന്നും അറിയാം .ആ ഓർമ്മയിൽ യു എൻ എ യെയും നേഴ്സിങ് സമൂഹത്തെയും അളക്കണ്ട.
ഞങ്ങൾക്കൊപ്പം നിന്നില്ലെങ്കിലും ഭൂരിപക്ഷം സ്ത്രീകൾ ഉൾപ്പെടുന്ന നേഴ്സിങ് സമൂഹത്തിനു മാന്യമായി ജീവിക്കാനുള്ള ഒരു അവസരം വരുമ്പോ ഇങ്ങനെ വിഷമിക്കരുത് എന്ന് മാത്രം സ്‌നേഹത്തോടെ പറയുന്നു .താങ്കളുടെ സഹതാപവും സൗജന്യവും ഞങ്ങൾക്ക് വേണ്ട അത് നല്ല വർണ്ണ കടലാസിൽ പൊതിഞ്ഞു തിരിച്ചയക്കുന്നു.
ഞങ്ങൾ ഒന്നും ഇരന്നു വാങ്ങാറില്ല പൊരുതി പൊരുതി തന്നെയാണ് ഞങ്ങളുടെ അവകാശങ്ങൾ മുദ്രാവാക്യങ്ങൾ നേടിയെടുക്കുന്നത് . പിന്നെ ഞങ്ങളെ പ്രകോപിപ്പിച്ചു സർക്കാരിനും മുഖ്യമന്ത്രിക്കും എതിരാക്കാനാണ് താങ്കളുടെ തീരുമാനമെങ്കിൽ അതിനു മനപ്പായസം ഉണ്ണണ്ട .
ഈ നിമിഷം വരെ ഞങ്ങൾ മുഖ്യമന്ത്രിക്കും സർക്കാരിനും ഒപ്പമാണ് .
ഞങ്ങളുടെ ന്യായമായ അവകാശങ്ങളെ തള്ളിപ്പറയാത്ത നിമിഷം വരെ ഞങ്ങൾ അങ്ങനെ തന്നെ ആയിരിക്കും നേഴ്സിങ് സമരത്തെയും സംഘടനകളെയും തള്ളിപ്പറയുന്ന സമയം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും തീരുമാനം അംഗീകരിക്കില്ലാന്നു പറയുന്ന ആശുപത്രി മാനേജുമെന്റിനെതിരെ ആയിരുന്നു എം സി ജോസഫൈനും സി ഐ ടി യും പ്രസ്താവ നടത്തേണ്ടിയിരുന്നത്. ഇപ്പോൾ ഈ നടത്തിയതിനെ കരിങ്കാലിപണി എന്നെ പറയാൻ ആകൂ.