- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്നക്കായി ബാംഗ്ലൂരും മൈസൂരും നടത്തിയ തിരച്ചിൽ തൽക്കാലം അവസാനിപ്പിച്ചു; പ്രത്യേക പൊലീസ് സംഘം പരുന്തുംപാറയിലും പരിസരത്തും തിരച്ചിൽ നടത്തി; അപകടം പിണഞ്ഞോ എന്നറിയാൻ കൊക്കയുടെ അടിവാരത്തിറങ്ങി പരിശോധന നടത്തി; രണ്ടര മാസം മുമ്പ് കാണാതായ പെൺകുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയോ അതോ ഒളിപ്പിച്ചോ? എത്തും പിടിയുമില്ലാതെ അന്വേഷണ സംഘം
പീരുമേട്: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്‌ന മരിയയെ കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയില്ല. മൈസൂരും ബാംഗ്ലൂരൂം നടത്തിയ പരിശോധന കാര്യമായി ഫലമൊന്നും ഉണ്ടായിട്ടില്ല. ഇതോടെ ജ്‌സന അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തി. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു. ഇവിടെ ആഴ്ചകൾ പഴക്കമുള്ള പശുവിന്റെ ജഡം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും പരിശോധന നടത്തിയാണ് സംഘം മടങ്ങിയത്. തിരുവല്ല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിനെത്തിയത്. അതേസസമയം ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന
പീരുമേട്: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്‌ന മരിയയെ കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയില്ല. മൈസൂരും ബാംഗ്ലൂരൂം നടത്തിയ പരിശോധന കാര്യമായി ഫലമൊന്നും ഉണ്ടായിട്ടില്ല. ഇതോടെ ജ്‌സന അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തി. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു.
ഇവിടെ ആഴ്ചകൾ പഴക്കമുള്ള പശുവിന്റെ ജഡം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും പരിശോധന നടത്തിയാണ് സംഘം മടങ്ങിയത്. തിരുവല്ല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിനെത്തിയത്.
അതേസസമയം ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പിതാവ് ജയിംസ് ജോസഫ് പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഴച്ചിലുണ്ടായെങ്കിലും പ്രത്യേക സംഘം ചുമതലയേറ്റശേഷം എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ട്. ജസ്നയെ കണ്ടെത്തുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചശേഷം നിരവധി ഫോണുകളും സന്ദേശങ്ങളും എത്തുന്നുണ്ട്. ബംഗളൂരുവിൽ ജസ്ന എത്തിയിരുെന്നന്ന സൂചനകളെത്തുടർന്ന് അവിടെ നേരിട്ടും അന്വേഷണം നടത്തി.
അത് അടിസ്ഥാനരഹിത പ്രചാരണമായിരുെന്നന്ന് മനസ്സിലാക്കാനായി. ദൂരുഹസാഹചര്യത്തിൽ മുക്കൂട്ടുതറയിൽനിന്ന് കഴിഞ്ഞമാസം 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാംവർഷ ബിരുദവിദ്യാർത്ഥി ജസ്‌നയെ കാണാതായത്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചത്. സമരം നാലാംദിവസം പിന്നിട്ടപ്പോഴാണ് ജസ്‌നയുടെ പിതാവെത്തിയത്. മാർച്ച് 22ന് രാവിലെ അമ്മായിയുടെ വീട്ടിെേലക്കന്നുപറഞ്ഞ് പോയ ജസ്‌ന എരുമേലിയിൽ എത്തിയെന്ന് മാത്രമാണ് ലഭിച്ച തെളിവ്.
പിന്നീട് ആേന്റാ ആന്റണി എംപി ബംഗളൂരുവിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണസംഘം അവിടെയെത്തി സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും പ്രേയാജനമുണ്ടായില്ല. തുടർന്ന് തിരുവല്ല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ 15അംഗ സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ജസ്നയെ കണ്ടെത്താൻ കേരള പൊലീസിന്റെ പ്രത്യേക സംഘം രംഗത്തുണ്ട്. ജസ്നയെ കണ്ടെത്തുന്നതിന് വേണ്ടി സമര രംഗത്തേക്ക് ഇറങ്ങാനൊരുങ്ങുകയാണ് അച്ഛനും കുടുംബവും. കോട്ടയം കളക്റ്റ്രേറ്റിന് മുന്നിൽ ഫേസ്‌ബുക്ക് കൂട്ടായ്മ സമരം നടത്തുന്നുണ്ട്. ജസ്നയെ ആരെങ്കിലും മനപ്പൂർവ്വം ഒളിപ്പിച്ചതായിരിക്കും എന്നാണ് അച്ഛനായ ജെയിംസ് ജോസഫ് ആരോപിക്കുന്നത്. ജസ്നയെ ബെംഗളൂരുവിൽ വെച്ച് കണ്ടുവെന്ന പ്രചാരണം ജെയിംസ് നിഷേധിക്കുന്നു. വീട്ടിലുള്ളവർക്കും തനിക്കും ജസ്നയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും എവിടെ പോയാലും ജസ്ന വിളിക്കുമെന്നും ജെയിസ് പറയുന്നു.
ബെംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജസ്ന ആൺസുഹൃത്തിനൊപ്പം എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അത് ജസ്ന അല്ലെന്നും മറ്റൊരു പെൺകുട്ടിയാണെന്നും കണ്ടെത്തി. മൈസൂരിലും ജസ്നയെ തിരഞ്ഞുവെങ്കിലും പൊലീസിന് ഒരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ല. മുണ്ടക്കയത്ത് നിന്നും ജസ്നയുടെ രണ്ട് ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുഞ്ചവയൽ എന്ന സ്ഥലത്ത് നിൽക്കുന്നതിന്റെയും ബസ്സിൽ ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണിവ. ഇത് കൂടാതെ ജസ്നയുടെ സഹോദരിയുടെ ഫോണിലേക്ക് വന്ന മിസ്ഡ് കോൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.