- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുമ്ര സഞ്ജന വിവാഹം ഇന്ന് ഗോവയിൽ?; ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം; മൊബൈലിന് വിലക്ക്
പനജി: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും മോഡൽ സഞ്ജന ഗണേശും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച ഗോവയിൽവച്ചു നടക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടക്കം 20 പേർ മാത്രം പങ്കെടുക്കുന്ന, ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തുക എന്നാണ് വിവരം.
വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഞായറാഴ്ച ഗോവയിൽ പൂർത്തിയായതായാണ് വിവരം. തിങ്കളാഴ്ച നടക്കുന്ന വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഉൾപ്പെടെ വിലക്കുന്നുണ്ടെന്നും അറിയിപ്പുണ്ട്. ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽനിന്ന് പിന്മാറിയതോടെയാണ് വിവാഹ വാർത്ത സജീവമായത്. ക്രിക്കറ്റ് ഷോകളിലെ അവതാരകയെന്ന നിലയിൽ ശ്രദ്ധേയയാണ് മോഡലായ സഞ്ജന ഗണേശ്.
ഇതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്നു കൂടി ബുമ്ര അവധിയെടുത്തതോടെ വിവാഹ വാർത്ത കൂടുതൽ വ്യാപകമായി. മലയാളി നടിയായ അനുപമ പരമേശ്വരനാണ് ബുമ്രയുടെ ഭാവി വധുവെന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് നിഷേധിച്ച് അനുപമയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സഞ്ജന ഗണേശന്റെ രംഗപ്രവേശം.
ടെലിവിഷൻ പ്രേക്ഷകരായ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾക്കും മുൻപും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎലിൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്.
സ്റ്റാർ സ്‌പോർട്‌സിനായി 'മാച്ച് പോയിന്റ്', ചീക്കി സിംഗിൾസ്' തുടങ്ങിയ ക്രിക്കറ്റ് ഷോകളുടെയും പ്രീമിയർ ബാഡ്മിന്റൻ ലീഗുമായി ബന്ധപ്പെട്ട് 'ദിൽ സേ ഇന്ത്യ' എന്ന ഷോയുടെയും അവതാരകയെന്ന നിലയിൽ ശ്രദ്ധേയയാണ്.
ന്യൂസ് ഡെസ്ക്