- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞങ്ങളെപ്പോലെ നിരാശരായി ഇപ്പോൾ ആരും തന്നെ കാണില്ല; ഭാഗ്യത്തിന്റെ പിന്തുണ ഞങ്ങൾക്കില്ല; കഴിവിന്റെ പരമാവധി നൽകി ടീമിനെ ജയിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും'; തുറന്നുപറഞ്ഞ് ജസ്പ്രീത് ബുംറ
മുംബൈ: തുടർച്ചയായ ആറാം മത്സരത്തിലും പരാജയമേറ്റുവാങ്ങിയ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തിൽ നിരാശ പ്രകടമാക്കി ടീം അംഗവും ഇന്ത്യൻ സ്റ്റാർ പേസറുമായ ജസ്പ്രീത് ബുംറ. ഇപ്പോൾ തങ്ങളേക്കാൾ നിരാശരായ ആരുമുണ്ടാവില്ല എന്നായിരുന്നു ബുംറയുടെ പ്രതികരണം. ക്രിക്‌ബസ്സിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
'ഞങ്ങളെപ്പോലെ നിരാശരായി ഇപ്പോൾ ആരും തന്നെ കാണില്ല. ഞങ്ങൾ എത്രത്തോളം കഠിനാധ്വാനം നടത്തുന്നുണ്ടെന്ന് പുറത്തുള്ളവർക്ക് മനസിലാകണമെന്നില്ല. ഭാഗ്യത്തിന്റെ പിന്തുണ ഞങ്ങൾക്കില്ല. ടേബിളിൽ കള്ളം പറയുകയും ചെയ്യുന്നില്ല. ഇത്തവണ ഞങ്ങൾ വളരെ മോശമാണ്. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ഞങ്ങളുടെ കഴിവിന്റെ പരമാവധി നൽകി ടീമിനെ ജയിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും' ബുംറ പറയുന്നു.
ഇത് ക്രിക്കറ്റാണെന്നും തങ്ങൾ തിരിച്ചുവരുമെന്നുമുള്ള പ്രത്യാശയും താരം പങ്കുവെക്കുന്നുണ്ട്. 'ജീവിതം അവസാനിക്കുന്നില്ല. സൂര്യൻ വീണ്ടും ഉദിക്കും. ഇതൊരു ക്രിക്കറ്റ് മത്സരമാണ്. ഒരാൾ ജയിക്കുമ്പോൾ മറ്റൊരാൾക്ക് തോൽക്കേണ്ടി വരും. ജീവിതത്തലെ എല്ലാം നഷ്ടപ്പെട്ടവരല്ല ഞങ്ങൾ. ചില മത്സരങ്ങൾ മാത്രമാണ് തോറ്റത്. ഞങ്ങളുടെ ടീം സ്പിരിറ്റ് അതാണ്' ബുംറ കൂട്ടിച്ചേർത്തു.
കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് മുംബൈ. ഈ സീസണിൽ ഇതുവരെ ഒറ്റ മത്സരം പോലും ജയിക്കാൻ സാധിക്കാത്തതും മുംബൈ ഇന്ത്യൻസിന് മാത്രമാണ്. ഏപ്രിൽ 21നാണ് മുംബൈയുടെ അടുത്ത മത്സരം. ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ.
ഐ.പി.എല്ലിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ മുംബൈ പോരാട്ടം ഇന്ത്യൻ ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെയായിരുന്നു കാത്തിരിക്കാറുണ്ടായിരുന്നത്. എന്നാൽ ഈ സീസണിലെ രണ്ട് ചാമ്പ്യൻ ടീമുകളുടെ പ്രകടനത്തിലും തൃപ്തരല്ലാത്ത ആരാധകർ മികച്ച മത്സരം തന്നെയാണ് ഇരുവരുടേയും ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്.
സ്പോർട്സ് ഡെസ്ക്